ഓൺലൈൻ ഗെയിമിങ്ങിൽ പണം നഷ്ടമായവരുടെയും ആത്മഹത്യയിലേക്ക് നീങ്ങിയവരുടെയും കഥകൾ കേരളത്തിന് അപരിചിതമല്ല. പലരുടെയും ആത്മഹത്യയ്ക്കു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അവർ ലക്ഷക്കണക്കിനു രൂപ കടം വാങ്ങി വരെ ഓൺലൈൻ ഗെയിം കളിച്ചിട്ടുണ്ടെന്നു മനസ്സിലാകുന്നത്. ഗെയിം കളിക്കുന്നതിന് ഏതുവിധേനയും പണമുണ്ടാക്കാന്‍ ശ്രമിച്ചവരിൽ കുട്ടികളും യുവജനങ്ങളും വനിതകളുമെല്ലാമുണ്ട്. ഇത്തരത്തിൽ, പണം ഉൾപ്പെട്ട ഗെയിമുകളെ നിയന്ത്രിക്കാനുള്ള സുപ്രധാന ചട്ടഭേദഗതിയാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പൊതുജനാഭിപ്രായത്തിനായി മുന്നോട്ടുവച്ചത്. പണം ഉൾപ്പെടാത്ത ഗെയിമുകൾ ഇതിന്റെ പരിധിയിൽ വരില്ലെങ്കിലും സർക്കാരിന് ആവശ്യമെന്നു തോന്നിയാൽ ഇവയെയും ചട്ടത്തിനു കീഴിൽ കൊണ്ടുവരാൻ വ്യവസ്ഥയുണ്ട്. ചട്ടം പ്രകാരം ഏതെല്ലാം ഗെയിമുകൾക്ക്, എങ്ങനെയായിരിക്കും നിയന്ത്രണം? ഇതു പ്രകാരം ബെറ്റിങ് ഇനിയും അനുവദിക്കുമോ? ചൂതാട്ടവുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കു വിലക്കുണ്ടാകുമോ? ഓൺലൈൻ ഗെയിമിലൂടെ ലഭിച്ച പണം ഉപയോഗിച്ച് മൂന്നാറില്‍ പോയി അടിച്ചുപൊളിച്ചെന്നു പരസ്യത്തിൽ പറഞ്ഞവർ കുടുങ്ങുമോ? കുട്ടികൾക്ക് എന്തെല്ലാം നിയന്ത്രണം വരും? ഗെയിം കമ്പനികൾ ഇനി എന്തെല്ലാം ശ്രദ്ധിക്കണം? കരട് ചട്ടത്തിൽ മറ്റെന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ഏതൊക്കെ ഗെയിമുകൾക്കാണ് നിയന്ത്രണം?

Representative Image. Photo Credit: Dean Drobot/Shutterstock

സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയോടെ പണം നിക്ഷേപിച്ച് ഓൺലൈനായി കളിക്കുന്ന ഏത് ഗെയിമുകളും പുതിയ ചട്ടത്തിന്റെ പരിധിയിൽ വരും. ഓഫ്‍ലൈനായി കളിക്കുന്ന ഗെയിമുകൾക്ക് ഇത് ബാധകമല്ല.

ADVERTISEMENT

∙ പണം ഉൾപ്പെട്ട ഗെയിമുകൾക്ക് മാത്രമാണോ ചട്ടം?

Representative Image. Photo Credit : Miljko / iShutterstock.com

അല്ല. പണം നിക്ഷേപിച്ചു കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കാണ് നിയന്ത്രണങ്ങളെങ്കിലും പണം ഉൾപ്പെടാത്ത ഗെയിമുകളിലും നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിനു കഴിയും. പണം വാങ്ങാത്ത ഒരു ഗെയിം ആസക്തിയുണ്ടാക്കുകയോ കുട്ടികൾക്ക് ദോഷമുണ്ടാക്കുകയോ ചെയ്താൽ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ ആ ഗെയിമിനെ പുതിയ ചട്ടത്തിൽ പരിധിയിലാക്കാം. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുക, വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും ഗെയിമുകളെ ചട്ടത്തിന്റെ പരിധിയിൽ കൊണ്ടുവരാം.

ADVERTISEMENT

∙ ബെറ്റിങ് അനുവദിക്കുമോ?

രാജീവ് ചന്ദ്രശേഖർ. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

ഒരു ഗെയിം അഥവ ഇവന്റിന്റെ (ഉദാഹരണത്തിന് ക്രിക്കറ്റ്) ഫലത്തെ അധിഷ്ഠിതമായി നടത്തുന്ന വാതുവയ്പ്, ചൂതാട്ടം എന്നിവ ഓൺലൈനായി നടത്തുന്നത് വിലക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതാണ് ലക്ഷ്യമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരിക്കുന്നതെങ്കിലും കരടുചട്ടത്തിൽ ഇതുസംബന്ധിച്ച് അവ്യക്തതയുണ്ട്. ബെറ്റിങ്, ചൂതാട്ടം സംബന്ധിച്ച് രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്കു വിരുദ്ധമായുള്ള ഗെയിമുകൾ ഹോസ്റ്റ് ചെയ്യരുതെന്നാണ് കമ്പനികൾക്കുള്ള വ്യവസ്ഥ. പല സംസ്ഥാനങ്ങളിലും ഇതു സംബന്ധിച്ച് വിവിധ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ ചട്ടം നടപ്പാക്കുന്നതെങ്ങനെയെന്ന അവ്യക്തതയുണ്ട്.

∙ ബെറ്റിങ് പരസ്യം വിലക്കുമോ?

Manorama Online Creative

വിലക്കുമെന്നാണ് സർക്കാർ പറയുന്നത്. ഗെയിം കമ്പനികൾക്കായി മനഃശാസ്ത്ര രംഗത്തു നിന്നുള്ള അംഗം ഉൾപ്പെട്ട സ്വയം നിയന്ത്രണ സമിതി (എസ്ആർഒ) നിലവിൽ വരും. ഈ എസ്ആർഒയുടെ റജിസ്ട്രേഷനുള്ള ഗെയിമുകൾ മാത്രമേ ഇന്ത്യയിൽ അനുവദിക്കൂ. വാതുവയ്പ്, ചൂതാട്ടം എന്നിവയില്ലാത്ത ഗെയിമുകൾക്കു മാത്രമേ എസ്ആർഒയ്ക്ക് റജിസ്ട്രേഷൻ നൽകാനാവൂ എന്നാണ് കേന്ദ്രം പറയുന്നത്. മുൻപ് പറഞ്ഞതുപോലെ ചട്ടത്തിൽ അവ്യക്തത ബാക്കിയാണ്. കേന്ദ്രനയം അതേപടി നടപ്പാക്കിയാൽ വിദേശ വാതുവയ്പ്, ചൂതാട്ട ഗെയിമുകൾ ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യം ചെയ്യുന്നത് ചട്ടവിരുദ്ധമാകും. യുട്യൂബ്, ഇൻസ്റ്റഗ്രാം പോലെയുള്ള പ്ലാറ്റ്ഫോമുകൾക്ക് റജിസ്ട്രേഷനുള്ള ഗെയിമുകളുടെ പരസ്യം മാത്രമേ നൽകാൻ കഴിയൂ. റജിസ്ട്രേഷൻ വിവരം പരസ്യത്തിനൊപ്പം നൽകുകയും വേണം.

∙ ഓൺലൈൻ റമ്മി പോലെയുള്ള ഗെയിമുകളെ എങ്ങനെ ബാധിക്കും?

ചിത്രം: PUBG Studios

ഇതിൽ അവ്യക്തത തുടരുകയാണ്. ചൂതാട്ടം, ബെറ്റിങ് തുടങ്ങിയവ സംബന്ധിച്ച നിയമങ്ങൾ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. ഉദാഹരണത്തിന് റമ്മികളി ചൂതാട്ടമാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിരീക്ഷണം. കേരളം റമ്മി നിരോധിച്ചതും ഇതേ തത്വം അടിസ്ഥാനമാക്കിയാണ് (ഈ തീരുമാനം പിന്നീട് ഹൈക്കോടതി റദ്ദാക്കി). സുപ്രീം കോടതിയാകട്ടെ പല തവണ റമ്മികളി ‘ഗെയിം ഓഫ് സ്കിൽ’ ആണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ചട്ടമനുസരിച്ച് രാജ്യത്ത് ബെറ്റിങ്, ചൂതാട്ടം തുടങ്ങിയവ സംബന്ധിച്ചുള്ള നിയമങ്ങൾ പാലിക്കണമെന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഗെയിം ഓഫ് ചാൻസ്, ഗെയിം ഓഫ് സ്കിൽ എന്തൊക്കെയാണെന്നും അവയിൽ ഏതൊക്കെ അനുവദനീയമാണെന്നും ചട്ടം വ്യക്തമാക്കിയിട്ടില്ല.

∙ കുട്ടികൾക്ക് നിയന്ത്രണമുണ്ടാകുമോ?

പണം ഉൾപ്പെട്ടെ ഓൺലൈൻ ഗെയിമുകൾ കളിക്കാനായി 18 വയസ്സിൽ താഴെയുള്ളവർക്ക് മാതാപിതാക്കളുടെ അനുമതി വേണ്ടി വന്നേക്കുമെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരിക്കുന്നത്. പ്രായപരിധി സംബന്ധിച്ച് സർക്കാർ ഇറക്കുന്ന ചട്ടം പാലിക്കാൻ ഗെയിമിങ് കമ്പനികൾ ബാധ്യസ്ഥമാണെന്ന് പുതിയ കരട് ചട്ടം വ്യക്തമാക്കുന്നത്. 18 വയസ്സിന് താഴെയുള്ളവർക്ക് പേരന്റൽ കൺസന്റ് വേണമെന്ന് അതേപടി ചട്ടത്തിൽ പറയുന്നില്ല. 

∙ മറ്റ് നിയന്ത്രണങ്ങൾ എന്തൊക്കെയാണ്?

പണം ഉൾപ്പെട്ട ഓൺലൈൻ ഗെയിമിങ് ന്യായമായ സമയപരിധിക്കപ്പുറത്തേക്കു നീണ്ടാൽ ഉപയോക്താവിന് തുടർച്ചയായി മുന്നറിയിപ്പ് നൽകണമെന്നാണ് കരട് ഭേദഗതിയിലെ വ്യവസ്ഥ. ഇതിനു പുറമെ, ഗെയിം കളിക്കുമ്പോൾ നിശ്ചിത സമയപരിധിയോ പണത്തിന്റെ പരിധിയോ ആദ്യമേ നിശ്ചയിക്കാൻ വ്യക്തിക്ക് കമ്പനികൾ അവസരം നൽകണം. പരിധി ലംഘിച്ചാൽ കളിയിൽനിന്ന് പുറത്തുപോകാനും അവസരമുണ്ടായിരിക്കണം. ഉദാഹരണത്തിന് ഒരു ഓൺലൈൻ കാർഡ് ഗെയിം കളിക്കുമ്പോൾ 500 രൂപ വ്യക്തി പരിധിയായി നിശ്ചയിച്ചാൽ അത് കഴിയുന്നയുടനെ ഗെയിമിൽ നിന്ന് പുറത്താകണം. ആസക്തിയും അതുവഴിയുള്ള ധനനഷ്ടവും തടയാനാണിത്.

∙ ഗെയിമിലെ തട്ടിപ്പുകൾ എങ്ങനെ തടയും?

ഓൺലൈനായി കാർഡ്, പകിട, സ്പിന്നർ വീൽ ഗെയിമുകൾ കളിക്കുമ്പോൾ അതിലെ നമ്പറുകൾ മുൻകൂറായി തീരുമാനിച്ച ക്രമത്തിലല്ലെന്ന് ഉറപ്പുവരുത്താനും കരടിൽ വ്യവസ്ഥയുണ്ട്. ഗെയിമിന്റെ ഉടമയായ കമ്പനിക്ക് മാത്രം പണം വീഴുന്ന തരത്തിൽ നമ്പറുകൾ സോഫ്റ്റ്‍വെയറിനു നിശ്ചയിക്കാമെന്ന അപകടവും മുന്നിലുണ്ട്. ഈ പ്രശ്നം ഒഴിവാക്കാനായി ഗെയിമിങ് കമ്പനികൾ അംഗീകൃത ഏജൻസികളിൽനിന്ന് റാൻഡം നമ്പറിങ് സർട്ടിഫിക്കേഷൻ നേടണമെന്നാണ് കരട് വ്യവസ്ഥ. പ്രത്യേക ക്രമമോ ബന്ധമോ ഇല്ലാതെയായിരിക്കണം (റാൻ‍ഡം) ഗെയിമിലെ നമ്പറുകൾ ദൃശ്യമാക്കേണ്ടത്. ഈ സർട്ടിഫിക്കേഷന്റെ വിവരം കമ്പനി വെബ്സൈറ്റിലും ആപ്പിലും പ്രസിദ്ധീകരിക്കണം. ഗെയിം കളിക്കുന്നവരുടെ ഇടപെടലുകളെ അദൃശ്യമായി നിയന്ത്രിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന സോഫ്റ്റുവയറുകൾ (ബോട്ടുകൾ) ഇല്ലെന്ന് വ്യക്തമാക്കുന്ന നോ ബോട്ട് സർട്ടിഫിക്കേഷനും ഗെയിമുകൾക്ക് നിർബന്ധമാകും.

∙ ഗെയിം കളിക്കാൻ കെവൈസി വേണ്ടിവരുമോ?

എല്ലാ ഗെയിമുകൾക്കും കെവൈസി (Know Your Customer) വേണ്ട. പണം ഉൾപ്പെട്ട ഗെയിമുകൾക്ക് മാത്രമാണ് കെവൈസി. റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേതിനു സമാനമായിരിക്കും നടപടികൾ. ഗെയിം കളിക്കുന്നവർക്ക് അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാനുള്ള അവസരം നൽകണമെന്നും വ്യവസ്ഥയുണ്ട്. വെരിഫൈ ചെയ്യുന്നവരുടെ ഗെയിമിങ് പ്രൊഫൈലിൽ ഇതിന് പ്രത്യേക അടയാളം നൽകണം.

∙ ചട്ടം നടപ്പായാൽ അംഗീകൃത ഗെയിമുകൾ എങ്ങനെ തിരിച്ചറിയും?

ഗെയിമുകളിൽ സ്വയം നിയന്ത്രണ സമിതി (എസ്ആർഒ) നൽകുന്ന റജിസ്ട്രേഷൻ അടയാളം നിർബന്ധമാണ്. ഇത് ആപ്പിലും വെബ്സൈറ്റിലും നിർബന്ധമായും കാണിച്ചിരിക്കണം. പരസ്യങ്ങൾക്കൊപ്പവും ഇത് നിർബന്ധമാണ്. കമ്പനിയെ ബന്ധപ്പെടാനായി ഇന്ത്യൻ വിലാസം വെബ്സൈറ്റിൽ നൽകണമെന്നാണ് വ്യവസ്ഥ.

∙ ഗെയിം സംബന്ധിച്ച പരാതികൾ ആരോട് പറയും?

ഗെയിം കമ്പനികൾ നിർബന്ധമായു ഇന്ത്യയിൽ ഒരു പരാതി പരിഹാര ഓഫിസറെ നിയമിച്ചിരിക്കണം. ഇദ്ദേഹം ഇന്ത്യൻ പൗരനായിരിക്കണം. നൽകിയ പരാതി ട്രാക്ക് ചെയ്യാൻ യുണീക് നമ്പറും നൽകും. ഇദ്ദേഹത്തിന് പരാതി നൽകിയിട്ടും തീർപ്പുണ്ടാകുന്നില്ലെന്നും എസ്ആർഒ സമിതിയെ സമീപിക്കാം. കമ്പനികൾക്ക് ചീഫ് കംപ്ലയൻസ് ഓഫിസർ, നിയമപാലന ഏജൻസികളുമായുള്ള ഏകോപനത്തിനായി നോഡൽ ഓഫിസർ എന്നിവയുമുണ്ടായിരിക്കണം.

∙ ഗെയിമിങ് കമ്പനികളെ നിയന്ത്രിക്കുന്ന സെൽഫ് റെഗുലേറ്ററി സമിതിയിൽ ആരൊക്കെയാകും?

ഓൺലൈൻ ഗെയിമിങ് രംഗത്തുനിന്നുള്ള ഒരു പ്രമുഖ വ്യക്തി, ഓൺലൈൻ ഗെയിം കളിക്കാരുടെ പ്രതിനിധി, മനഃശാസ്ത്രം, മെഡിസിൻ, കൺസ്യൂമർ എജ്യുക്കേഷൻ തുടങ്ങിയ മേഖലകളിൽനിന്നുള്ള വ്യക്തി, പബ്ലിക് പോളിസി രംഗത്തുനിന്ന് കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്യുന്ന വിദഗ്ധൻ, ഐടി വിദഗ്ധൻ എന്നിവരായിരിക്കും സമിതിയിലുണ്ടാവുക.

English Summary: Explaining Indian IT Ministry's Draft Rules to Regulate Online Gaming