ലോകത്തെ ഞെട്ടിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി എത്രത്തോളം ഉണ്ടെന്നു പരീക്ഷിക്കുന്നതില്‍ വ്യാപൃതമാണ് ടെക്‌നോളജി ലോകമിപ്പോള്‍. വിദ്യാഭ്യാസമടക്കം വിവിധ മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താമെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം ശരിവയ്ക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ ഒരുകൂട്ടം ഗവേഷകര്‍ നടത്തിയിരിക്കുന്നത്.

ലോകത്തെ ഞെട്ടിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി എത്രത്തോളം ഉണ്ടെന്നു പരീക്ഷിക്കുന്നതില്‍ വ്യാപൃതമാണ് ടെക്‌നോളജി ലോകമിപ്പോള്‍. വിദ്യാഭ്യാസമടക്കം വിവിധ മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താമെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം ശരിവയ്ക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ ഒരുകൂട്ടം ഗവേഷകര്‍ നടത്തിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഞെട്ടിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി എത്രത്തോളം ഉണ്ടെന്നു പരീക്ഷിക്കുന്നതില്‍ വ്യാപൃതമാണ് ടെക്‌നോളജി ലോകമിപ്പോള്‍. വിദ്യാഭ്യാസമടക്കം വിവിധ മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താമെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം ശരിവയ്ക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ ഒരുകൂട്ടം ഗവേഷകര്‍ നടത്തിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഞെട്ടിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി എത്രത്തോളം ഉണ്ടെന്നു പരീക്ഷിക്കുന്നതില്‍ വ്യാപൃതമാണ് ടെക്‌നോളജി ലോകമിപ്പോള്‍. വിദ്യാഭ്യാസമടക്കം വിവിധ മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താമെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം ശരിവയ്ക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ ഒരുകൂട്ടം ഗവേഷകര്‍ നടത്തിയിരിക്കുന്നത്. അമേരിക്കയില്‍ ലൈസന്‍സുള്ള ഡോക്ടര്‍മാരാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള യുഎസ് മെഡിക്കല്‍ ലൈസന്‍സിങ് എക്‌സാമിനേഷന്‍ ചാറ്റ്ജിപിറ്റി 'പാസായി' എന്നാണ് ഗവേഷകര്‍ അവകാശപ്പെട്ടിരിക്കുന്നത്.

 

ADVERTISEMENT

∙ എങ്ങനെയാണ് ഉത്തരങ്ങള്‍ കണ്ടെത്തിയത്?

 

ചാറ്റ്ജിപിറ്റി പരീക്ഷ പാസാകുക മാത്രമല്ല, എങ്ങനെയാണ് ഓരോ ഉത്തരവും കണ്ടെത്തിയത് എന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കിയെന്നും ഗവേഷകര്‍ പറയുന്നു. ഇതില്‍ ആദ്യത്തെ പേപ്പര്‍ മെഡ്‌റെക്‌സിവോപെണ്‍സില്‍ (medRxivopens) വായിക്കാനായി ലഭ്യമാക്കിയിട്ടുമുണ്ട്. എല്ലാ പരീക്ഷകളിലും 50 ശതമാനത്തിലേറെ കൃത്യതയോടെയാണ് പാസായത് എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതേസമയം, ഈ പ്രബന്ധങ്ങള്‍ ഇനിയും പിയര്‍-റിവ്യൂ ചെയ്യാനിരിക്കുന്നതേയുള്ളു. ഇതില്‍ നിന്നു മനസ്സിലാകുന്നത് ചാറ്റ്ജിപിറ്റി പോലെയുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിലും രോഗനിര്‍ണയത്തില്‍ പോലും സഹായകമാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

 

ADVERTISEMENT

∙ ചോദ്യങ്ങള്‍ തിരഞ്ഞെടുത്തത് ഇങ്ങനെ

 

'പരീക്ഷ'യ്ക്കായി, പൊതുജനത്തിന് ലഭ്യമാക്കിയ 376 ചോദ്യങ്ങളാണ് ഗവേഷകര്‍ ഉപയോഗിച്ചത്. ഇതിന്റെ ഉത്തരങ്ങളൊന്നും 2022 ജനുവരി 1 നു മുൻപ് ഗൂഗിളില്‍ ഇന്‍ഡെക്‌സ് ചെയ്തിട്ടില്ലെന്നും ഉറപ്പുവരുത്തിയ ശേഷമാണ് നല്‍കിയത്. നിലവില്‍ ചാറ്റ്ജിപിറ്റിയ്ക്ക് ലഭ്യമായ ഡേറ്റാ സെറ്റ് 2021 വരെയുള്ളതാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

 

Photo: Shutterstock
ADVERTISEMENT

∙ എംബിഎ പരീക്ഷയും പാസായി

 

ഇതിനിടയില്‍ വാര്‍ട്ടൺ സ്‌കൂള്‍ ഓഫ് ദി യൂണിവേഴ്‌സിറ്റി, പെന്‍സില്‍വേനിയായിലെ പ്രഫസര്‍ തയാറാക്കിയ എംബിഎ ടെസ്റ്റും ചാറ്റ്ജിപിറ്റി പാസായി. എംബിഎയുടെ ഫൈനല്‍ പരീക്ഷ ബി മൈനസ്, ബി ഗ്രേഡുകളോടെയാണ് ചാറ്റ്ജിപിറ്റി പാസായത്. ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് പ്രോസസ് അനാലിസിസ് ചോദ്യങ്ങള്‍, കേസ് സ്റ്റഡി അടക്കം മികച്ച രീതിയിലാണ് പാസായതെന്ന് പറയുന്നു. നല്‍കിയ ഉത്തരങ്ങള്‍ക്കൊക്കെ വേണ്ട വിശദീകരണങ്ങൾ നല്‍കിയെന്നും പറയുന്നു.

 

അതേസമയം, ചില സൂചനകള്‍ നല്‍കിയാല്‍ അതിനനുസരിച്ച് ഉത്തരങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും ചാറ്റ്‌ബോട്ടിന് സാധിച്ചുവെന്ന് പറയുന്നു. ചാറ്റ്ജിപിറ്റിയുടെ പ്രതികരണ രീതി മനുഷ്യരുടേതിന് സമാനമാണെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു. അതേസമയം, എഐ കുത്തിയിരുന്നു പഠിച്ചു പരീക്ഷ പാസാകുന്നതിന്റെ വില കളയുമോ എന്ന് ഒരു വാര്‍ട്ടണ്‍ പ്രഫസര്‍ സംശയം ഉന്നയിച്ചു. എന്നാല്‍, മറ്റു പലരും ചാറ്റ്ജിപിറ്റിയുടെ പ്രകടനത്തില്‍ ആകുലപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും പ്രതികരിച്ചു.

 

∙ ചാറ്റ്ജിപിറ്റി പ്രൊഫഷണല്‍ പ്ലാന്‍ പ്രഖ്യാപിച്ചു

 

നിലവില്‍ ഫ്രീയായി ഉപയോഗിക്കാവുന്ന ചാറ്റ്ജിപിറ്റി സേവനത്തിന് സബ്‌സ്‌ക്രിപ്ഷന്‍ വരുന്നു. ചാറ്റ്ജിപിറ്റി പ്രൊഫഷണല്‍ എന്നായിരിക്കും പ്ലാനിന്റെ പേര്. ഇതിന് പ്രതിമാസം ഏകദേശം 3400 രൂപയായിരിക്കും (42 ഡോളര്‍) വരിസംഖ്യ. ഇപ്പോള്‍ വേണ്ടതിനേക്കള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രതികരിക്കുന്ന രീതിയിലായിരിക്കും പ്രൊഫഷണല്‍ പ്ലാന്‍ വരിക എന്നു കരുതുന്നു. പുതിയ ഫങ്ഷനുകള്‍ കൊണ്ടുവരുമ്പോള്‍ അവ ആദ്യം ലഭിക്കുന്നതും വരിക്കാര്‍ക്കായിരിക്കും. 

 

∙ മൈക്രോസോഫ്റ്റ് സേവനങ്ങള്‍ക്ക് തടസം നേരിട്ടു

 

മൈക്രോസോഫ്റ്റ് ടീംസ,് ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് 365 തുടങ്ങിയവ കുറേ നേരത്തേക്ക് പ്രതികരിക്കാതായെന്ന് ഡൗണ്‍ഡിറ്റക്ടര്‍ നിരീക്ഷിക്കുന്നു. ഇത്തരത്തിലുള്ള പ്രതികരണങ്ങളിലേറെയും ഇന്ത്യയില്‍ നിന്നാണ്. ഏകദേശം 3,500 പേരാണ് പ്രശ്‌നം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഈ പ്രശ്‌നം നേരിടുന്നതായി കമ്പനി തങ്ങളുടെ മൈക്രോസോഫ്റ്റ് 365 ട്വിറ്റര്‍ പേജ് വഴി സമ്മതിക്കുകയും ചെയ്തു.

 

∙ ട്വിറ്ററിന്റെ പരസ്യ വരുമാനത്തില്‍ ഇടിവ്

 

2022 ഡിസംബറിലെ കണക്കുകൾ പ്രകാരം ട്വിറ്ററിന് ലഭിച്ച പരസ്യവരുമാനത്തില്‍ 71 ശതമാനം ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് നേതൃസ്ഥാനത്തേക്ക് എത്തിയതിനു ശേഷമാണിത്. സ്റ്റാന്‍ഡര്‍ഡ് മീഡിയ ഇന്‍ഡെക്‌സ് പുറത്തുവിട്ട ഡേറ്റയെക്കുറിച്ച് ട്വിറ്റര്‍ പ്രതികരിക്കാന്‍ തയാറായില്ല.

 

∙ എയര്‍ടെല്‍ കുറഞ്ഞ പ്രതിമാസ പ്ലാന്‍ വര്‍ധിപ്പിച്ചു

 

ഏറ്റവും കുറഞ്ഞ പ്രതിമാസ പ്ലാന്‍ എയര്‍ടെല്‍ നിർത്തലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക, രാജസ്ഥാന്‍, ഹിമാചല്‍ തുടങ്ങിയവ അടക്കം ഏഴു സര്‍ക്കിളുകളില്‍ ഇനി 99 രൂപയുടെ കുറഞ്ഞ പ്ലാന്‍ ലഭ്യമായിരിക്കില്ല. പകരം 155 രൂപയുടേതായിരിക്കും ഏറ്റവും കുറഞ്ഞ പ്ലാന്‍. ഇതിന്റെ വാലിഡിറ്റി 24 ദിവസമായിരിക്കും. വോയിസ് കോളുകള്‍ പരിധിയില്ലാതെ വിളിക്കാം. കൂടാതെ, 1 ജിബി മൊബൈല്‍ ഡേറ്റയും ലഭിക്കും. ഇതിനൊപ്പം 300 എസ്എംഎസും നല്‍കുന്നുണ്ട്. മറ്റു സര്‍ക്കിളുകളുടെ കാര്യം ഇപ്പോള്‍ വ്യക്തമല്ല.

 

∙ ഗാര്‍മിന്‍ സ്മാര്‍ട് വാച്ചുകള്‍ക്ക് ഇസിജി സപ്പോര്‍ട്ടും

 

പ്രമുഖ സ്മാര്‍ട് വാച്ച് നിര്‍മാണ കമ്പനിയായ ഗാര്‍മിന്‍ ഇനി ഇലക്ട്രോ കാര്‍ഡിയോഗ്രാം റീഡിങ് എടുക്കാന്‍ അനുവദിക്കും. ഇതിനായി ഒരു ഇസിജി ആപ്പാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ ഇത് അമേരിക്കയിലുള്ള ഗാര്‍മിന് വെനു 2 പ്ലസ് വാച്ചിനു മാത്രമാണ് നല്‍കിയിരിക്കുന്നത്.

 

∙ സാംസങ് ഗ്യാലക്‌സി സ്റ്റോറില്‍ സുരക്ഷാ വീഴ്ച

 

സാംസങ്ങിന്റെ ഗ്യാലക്‌സി ആപ് സ്റ്റോറില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇത് മുതലെടുത്ത് സാംസങ് ഫോണുകള്‍ക്കെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു പറയുന്നു. സാംസങ് സ്മാര്‍ട് ഫോണ്‍, ടാബ് ഉപയോക്താക്കളെല്ലാം ഗ്യാലക്‌സി സ്‌റ്റോര്‍ അടിയന്തരമായി അപ്‌ഡേറ്റു ചെയ്യണമെന്ന് സുരക്ഷാ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. എന്‍സിസി ഗ്രൂപ്പാണ് ഗ്യാലക്‌സി സ്റ്റോറില്‍ രണ്ടു വലിയ വീഴ്ചകള്‍ കണ്ടെത്തിയതെന്ന് 9ടു5ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാംസങ്ങിന്റെ ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ ഗ്യാലക്‌സി സ്റ്റോറിന്റെ വേര്‍ഷന്‍ 4.5.49.8 ആണെന്ന് ഉറപ്പുവരുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

 

∙ ഗ്യാലക്‌സി ബുക്ക് 3 ലാപ്‌ടോപ് സീരീസിന്റെ പ്രീ-ബുക്കിങ് തുടങ്ങി

 

സാംസങ് കമ്പനിയുടെ ഗ്യാലക്‌സി ബുക്ക് 3 ലാപ്‌ടോപ് സീരീസിന്റെ പ്രീ-ബുക്കിങ് ഇന്ത്യയില്‍ തുടങ്ങി. ഇത് ഫെബ്രുവരി 1ന് പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ആപ്പിളിന്റെ മാക്ബുക്ക് പ്രോ സീരീസിനെക്കാള്‍ ഭാരക്കുറവുള്ളതായരിക്കും ഗ്യാലക്‌സി ബുക്ക് 3 ലാപ്‌ടോപ് സീരീസ് എന്നാണ് സൂചന.

 

∙ വണ്‍പ്ലസ് 11 ആര്‍ 5ജി ഫെബ്രുവരി 7ന് പുറത്തിറക്കിയേക്കും

 

വണ്‍പ്ലസ് കമ്പനിയുടെ ഫ്‌ളാഗ്ഷിപ് ഫോണായ വണ്‍പ്ലസ് 11ന് ഒപ്പം വണ്‍പ്ലസ് 11 ആര്‍ 5ജി ഫോണും ഫെബ്രുവരി 7ന് പുറത്തിറക്കിയേക്കുമെന്ന് സൂചന. വണ്‍പ്ലസ് 10ടിയെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് വണ്‍പ്ലസ് 11 ആര്‍ 5ജിക്കു പ്രതീക്ഷിക്കുന്നത്.

 

English Summary: 'Next step for AI': ChatGPT clears US Medical Licensing Exam and Wharton's MBA exam