ഇന്ത്യയെ തിളങ്ങുന്നൊരു നക്ഷത്രമായാണ് ലോകരാജ്യങ്ങൾ കാണുന്നതെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞത്. രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ട രീതിയിൽ പ്രതിഫലിക്കുന്നതിന് കാരണമായ മൂന്നു കാര്യങ്ങളെക്കുറിച്ചും ധനമന്ത്രി എടുത്തു പറഞ്ഞു– ഇന്ത്യയുടെ സ്വന്തം ആധാർ, കോവിൻ, യുപിഐ സേവനങ്ങളായിരുന്നു അത്. ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ തന്നെ നയിക്കാൻ ശേഷിയുള്ളതാണ് ഇന്ത്യയുടെ ഈ മൂന്ന് സേവനങ്ങളെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. യുപിഐയും ആധാറും ഉൾപ്പെടെയുള്ള ഡിജിറ്റൽ പബ്ലിക് സേവനങ്ങൾ ലോകമെമ്പാടും വ്യാപകമാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതിനു വേണ്ടി ഈ പദ്ധതികളെ ‘മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി അവതരിപ്പിക്കാനാണു നീക്കം. എന്തുകൊണ്ടാണ് ആധാറും കോവിനും യുപിഐയും ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്? പല രാജ്യങ്ങളും ഈ സേവനങ്ങളുടെ ഓപൺ സോഴ്‌സ് പതിപ്പ് ആവശ്യപ്പെടുന്നതിനു പിന്നിലെന്താണ്? രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഇവയിലൂടെ എങ്ങനെ സാധിച്ചു? ഇതുവരെയുള്ള ഇവയുടെ പ്രകടനവും ഇനി മുന്നോട്ടുള്ള യാത്രയും എപ്രകാരമായിരിക്കും? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ഇന്ത്യയുടെ ‘ടെക്നോളജി പാക്കേജ്’

Representative Image

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ നിർമിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇന്ത്യയുടെ ‘ടെക്നോളജി പാക്കേജ്’ ഒരു വലിയ ഓഫറായിരിക്കുമെന്നാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നേരത്തേ പറഞ്ഞിട്ടുള്ളത്. ഇതിനായി ഇന്ത്യ സ്റ്റാക്ക് എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. indiastack.org എന്ന വെബ്സൈറ്റിലൂടെ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യ സ്റ്റാക്കിനെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നതു സംബന്ധിച്ച ചർച്ചകൾക്കായി 2023 ജനുവരി 25ന് ഡൽഹിയിൽ സ്റ്റാക്ക് ഡെവലപ്പേഴ്‌സ് കോൺഫറൻസ് കേന്ദ്രം സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ കോൺഫറൻസായിരുന്നു ഇത്. ഇതിന്റെ തുടർച്ചയായി, ദുബായിൽ ഫെബ്രുവരി 13 മുതൽ 15 വരെ നടക്കാനിരിക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയിലും ഇന്ത്യ സ്റ്റാക്കിനെ ഐടി മന്ത്രാലയം അവതരിപ്പിക്കും. ഏഴു രാജ്യം ഇപ്പോൾത്തന്നെ ഇതിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ഐടി മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

ചിത്രം: NICOLAS ASFOURI / AFP
ADVERTISEMENT

സ്റ്റാർട്ടപ്പുകൾ, സിസ്റ്റം ഇന്റഗ്രേറ്റർമാർ, ഇന്ത്യയിലെയും വിദേശത്തെയും വലുതും ചെറുതുമായ കമ്പനികൾ, ലോകമെമ്പാടുമുള്ള വിവിധ സർക്കാരുകളുടെ എംബസി പ്രതിനിധികൾ തുടങ്ങിയവരാണ് ഡവലപ്പേഴ്സ് കോൺഫറൻസിൽ പങ്കെടുത്തത്. ഇന്ത്യയുടെ പ്രധാന ടെക്നോളജി സേവനങ്ങളെല്ലാം ഇതുവഴി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനായെന്ന് കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഡിജിറ്റൽ സംവിധാനങ്ങൾ മനസ്സിലാക്കി അവരുടെ രാജ്യങ്ങളിലും ഇവയെല്ലാം കൊണ്ടുവരാനുള്ള സാധ്യതയാണ്, കോൺഫറൻസിലെ ലോക രാജ്യങ്ങളുടെ പരമാവധി പ്രാതിനിധ്യത്തിലൂടെ ലക്ഷ്യമിട്ടത്. അതേസമയം, ഇതിലൂടെ പണം ഉണ്ടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. മറിച്ച് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് അതിന്റെ പ്രയോജനം ലഭിക്കണമെന്നാണ് ആഗ്രഹമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ആരോഗ്യസേതു ആപ്പിന്റെ ഓപൺ സോഴ്‌സ് പതിപ്പും ഇത്തരത്തിൽ നൽകാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. അതിനിടെ കോവിൻ സേവനം ഉപയോഗിച്ച് ഇതുവരെ 220 കോടിയിലേറെ പേർക്ക് വാക്സീനും നൽകിക്കഴിഞ്ഞു.

∙ എന്താണ് ഇന്ത്യ സ്റ്റാക്ക്?

ADVERTISEMENT

ഡിജിറ്റൽ പൊതു സേവനങ്ങൾ നിർമിക്കുന്നതിനായി സോഫ്റ്റ്‌വെയർ ഡവലപ്പർമാർക്കായി ലഭ്യമാക്കിയിട്ടുള്ള ഓപ്പൺ എപിഐകളുടെ (അപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസുകൾ) കൂട്ടമാണ് ഇന്ത്യ സ്റ്റാക്ക്. സ്റ്റാർട്ടപ്പുകൾക്കും വൻകിട കോർപ്പറേഷനുകൾക്കും രാജ്യങ്ങൾക്കും സർക്കാർ ഇൻഫ്രാസ്ട്രക്ചറും സമ്പദ്‌വ്യവസ്ഥയും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള അടിസ്ഥാനമായി കോവിൻ, യുപിഐ, ആധാർ തുടങ്ങിയ ഇന്ത്യയുടെ ഡിജിറ്റൽ പൊതു സേവനങ്ങൾ പാക്കേജ് ചെയ്യുക എന്നതാണ് ഇവിടെയുള്ള ആശയം.

കോവിൻ പോർട്ടല്‍ (ഫയൽ ചിത്രം)

ഇന്ത്യ സ്റ്റാക്ക് എന്നത് ആധാർ ഐഡന്റിറ്റി എന്ന നിലയിൽനിന്ന് ഏറെ വികസിച്ച ഒന്നാണ്. അതിന്റെ ഭാഗമായുള്ള യുപിഐ പ്ലാറ്റ്ഫോം അതിവേഗം മുന്നേറി ഒന്നാമതെത്തി. ഇന്ത്യയുടെ തനത് മൊബൈൽ പേയ്മെന്റ്സ് സിസ്റ്റം എന്ന നിലയ്ക്കും ഉപയോഗിക്കാൻ ഏറെ എളുപ്പമെന്ന നിലയ്ക്കും യുപിഐക്ക് ജനപ്രീതി ഏറെയാണ്. ഇതേത്തുടർന്ന് ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം തുടങ്ങിയ ഒന്നിലധികം സേവനങ്ങൾക്ക് ഈ ടെക്നോളജി സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തി വിജയകരമായി മുന്നോട്ടു പോകാനും സാധിച്ചു. ഇവയെല്ലാം ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ ആയതിനാൽ വേണ്ടവർക്കെല്ലാം ആവശ്യംപോലെ പരീക്ഷണങ്ങൾ നടത്തി സംവിധാനം മികച്ചതാക്കാൻ സാധിക്കും.

ഈ ഡിജിറ്റൽ പൊതു സേവനങ്ങൾ ഭാവിയിൽ സമ്പദ്‌വ്യവസ്ഥയെയും സർക്കാരിനെയും ഡിജിറ്റലൈസ് ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിലേക്ക് വളരെ ചെലവുകുറഞ്ഞ രീതിയിൽ വിന്യസിക്കാനാകുമെന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. 2021ൽ ഇന്ത്യയുടെ ഇന്റർനെറ്റ് വളർച്ച മന്ദഗതിയിലാകുമെന്ന ആശങ്ക നിലനിൽക്കുന്ന സമയത്താണ് ഇന്ത്യ സ്റ്റാക്ക് വിജയകരമായി പ്രവർത്തിപ്പിച്ച് മിക്ക പൊതു സേവനങ്ങൾക്കും പരിഹാരം കണ്ടെത്തിയത് എന്നതും ശ്രദ്ധേയമാണ്. ആഗോള വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റിന്റെ റിപ്പോർട്ട് അനുസരിച്ച് മൊബൈൽ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യ അതിവേഗം കുതിക്കുകയുമാണ്. മൊബൈലിലൂടെ അല്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഇന്ത്യ ഒട്ടും പിന്നിലല്ല.

Photo: Shutterstock

∙ അതിർത്തി കടക്കുന്ന ആധാർ

വിദേശ രാജ്യങ്ങൾ, രാജ്യാന്തര സംഘടനകൾ തുടങ്ങിയവയുമായി ചേർന്ന് മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ആധാര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് നല്‍കാൻ ആഗ്രഹിക്കുന്നു എന്ന് രണ്ടു വർഷം മുൻപുതന്നെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിരുന്നു. ഇന്ത്യയിലെ ആധാറിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് യുഐഡിഎഐആണ്. ഓരോരുത്തർക്കും ദേശീയ ഐഡന്റിറ്റി നൽകുക എന്ന നിലയില്‍ മറ്റു രാജ്യങ്ങള്‍ക്കും ആധാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായിക്കാനായിരിക്കും ഇതുവഴി ശ്രമിക്കുക. 

അതൊരു ജനശാക്തീകരണമായിരിക്കുമെന്നും ലോകമെമ്പാടും നടപ്പാക്കാനാകുമെന്നും യുഐഡിഎഐ സിഇഒ സൗരവ് ഗാർഗും വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ 99.5 ശതമാനം ജനങ്ങൾക്കും ആധാറുണ്ട്. രാജ്യത്ത് പ്രതിദിനം ഏകദേശം അഞ്ചുകോടിയോളം ഇടപാടുകളിൽ ആധാര്‍ വഴിയുള്ള വെരിഫിക്കേഷനുകള്‍ നടക്കുന്നുണ്ട്. ഇത്തരത്തിൽ വ്യാപകമായതിനാൽത്തന്നെ, ആധാറിന്റെ ഘടന മറ്റു രാജ്യങ്ങളുമായും ലോക ബാങ്കുമായും ഐക്യരാഷ്ട്ര സംഘടനയുമായും ഉൾപ്പെടെ പങ്കുവയ്ക്കാനാണ് ഉദ്ദേശം. അതേസമയം, കേന്ദ്ര സർക്കാർ 2009ല്‍ നടപ്പിലാക്കിയ ആധാര്‍ എന്ന 12 അക്ക ഐഡന്റിറ്റി നമ്പറിന്റെ കാര്യത്തില്‍ പല തവണ കോടതി ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ആധാറിലെ ഡേറ്റ സുരക്ഷിതമാണോ എന്ന തരത്തിൽ ചർച്ചകളുടെയും ചൂടാറിയിട്ടില്ല.

∙ ഗ്ലോബൽ ആകാൻ കോവിൻ പോർട്ടൽ

മഹാമാരിക്കാലത്ത്, കോവിഡ് വാക്സീൻ വിതരണത്തിന് ഇന്ത്യ തയാറാക്കിയതാണ് കോവിൻ പോർട്ടൽ. ഇതിൽ താൽപര്യമറിയിച്ച് അൻപതിലേറെ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. മധ്യേഷ്യയിലെയും ലാറ്റിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളാണു തങ്ങളുടെ വാക്സീൻ വിതരണത്തിനും സമാന പോർട്ടൽ സജ്ജമാക്കാൻ ഇന്ത്യയുമായി ബന്ധപ്പെട്ടത്. ഇതേത്തുടർന്ന് ആർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന വിധത്തിൽ കോവിൻ പോർട്ടലിന്റെ ഓപ്പൺ സോഴ്സ് പതിപ്പു ലഭ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് 2021 ജൂലൈയിൽ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കോവിൻ ഗ്ലോബൽ കോൺക്ലേവും സംഘടിപ്പിച്ചു. 142 രാജ്യങ്ങളാണ് അന്ന് കോവിന്നിൽ താൽപര്യം പ്രകടിപ്പിച്ചത്. ലോകത്ത് ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കാം ഒരു രാജ്യം സ്വന്തമായി പൊതുമേഖലയിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം സൗജന്യമായി മറ്റു രാജ്യങ്ങൾക്കു നൽകിയിട്ടുണ്ടാവുക. ഇന്ത്യയുടെ ആരോഗ്യസേതു ആപ്പിന്റെ ഓപൺ സോഴ്‌സ് പതിപ്പും ഇത്തരത്തിൽ നൽകാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. കോവിൻ സേവനം ഉപയോഗിച്ച് ഇതുവരെ 220 കോടിയിലേറെ പേർക്ക് വാക്സീനും നൽകിക്കഴിഞ്ഞു.

∙ വിദേശത്തും‌‌ ഇനി യുപിഐ ഇടപാട്

പ്രവാസികൾക്ക് രാജ്യാന്തര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് അടുത്തിടെയാണ്. 10 രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ഇന്ത്യൻ നമ്പർ ഉപയോഗിക്കാതെതന്നെ ഈ സേവനം ലഭ്യമാകുക. സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാർക്ക് ഈ സേവനം ലഭ്യമാകും. വൈകാതെ തന്നെ കൂടുതൽ രാജ്യങ്ങളിൽ യുപിഐ ലഭ്യമാകുമെന്നാണു വിവരം. ഈ രാജ്യങ്ങളിലെ എൻആർഇ, എൻആർഒ അക്കൗണ്ട് ഉള്ള പ്രവാസികൾക്ക് ഇനി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സർവീസുകൾ ഉപയോഗിച്ച് ഇടപാട് നടത്താനാകും. 

ആദ്യഘട്ടമെന്ന നിലയിലാണ് 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് ഈ സൗകര്യം ഒരുക്കുന്നതെന്ന് നാഷനൽ പേമെന്റ്സ് കോർപറേഷൻ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഫെമ നിയമവും (Foreign Exchange Management Act) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്നതാണ് പ്രധാന നിബന്ധന. അതിന് ഏപ്രിൽ 30 വരെ ബാങ്കുകൾക്ക് സമയവും നൽകിയിട്ടുണ്ട്. ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയുന്നതിനായാണ് ഈ ചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാജ്യാന്തര തലത്തിൽ യുപിഐ വ്യാപകമാകുന്നതോടെ, വിദേശത്തു പഠിക്കുന്ന ഇന്ത്യൻ വിദ്യാര്‍ഥികൾക്കും ജോലിക്കായി എത്തിയ ഇന്ത്യക്കാർക്കുമെല്ലാം ഏറെ ഗുണപ്രദമാകും. അതിനിടെ യുപിഐയുടെ ജനപ്രീതി ദിനംപ്രതി ഏറുകയാണ്. 2022 ഡിസംബറിൽ മാത്രം 12 ലക്ഷം കോടി രൂപയുടെ ഇടപാടാണ് യുപിഐയിലൂടെ മാത്രം നടന്നത്.

English Summary: Union Budget 2023- How Aadhaar, CoWIN, UPI Helped India to Improve Its Global Profile?