സേർച്ച് എൻജിൻ ബിങ്, എഡ്ജ് ബ്രൗസർ എന്നിവയ്ക്കായി ചാറ്റ്ജിപിടി പോലുള്ള നിർ‌മിതബുദ്ധി (എഐ) സാങ്കേതികവിദ്യ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഗൂഗിൾ സേർച്ചിനെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കമെന്നും വ്യക്തമാണ്. ചാറ്റ്ജിപിടി പോലുള്ള സാങ്കേതികവിദ്യയെ സേർച്ച് എൻജിനായ ബിങ്ങിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേർച്ച് എൻജിൻ ബിങ്, എഡ്ജ് ബ്രൗസർ എന്നിവയ്ക്കായി ചാറ്റ്ജിപിടി പോലുള്ള നിർ‌മിതബുദ്ധി (എഐ) സാങ്കേതികവിദ്യ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഗൂഗിൾ സേർച്ചിനെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കമെന്നും വ്യക്തമാണ്. ചാറ്റ്ജിപിടി പോലുള്ള സാങ്കേതികവിദ്യയെ സേർച്ച് എൻജിനായ ബിങ്ങിന്റെ ഭാഗമാക്കിയാൽ വൻ തിരിച്ചുവരവ് നടത്താനാകുമെന്നാണ് മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

ഓൺലൈൻ സേർച്ചിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റിന്റെ ബിങ്ങിനെ നവീകരിക്കാനാണ് പദ്ധതി. ടെക് ലോകത്തെ ട്രന്റിങ്ങായ ചാറ്റ്ജിപിടിയുടെ സേവനം മുതലാക്കാനായാൽ ബിങ്ങിന് വൻ തിരിച്ചുവരവ് നടത്താനായേക്കും. സേർച്ചിങ് വിപണിയിൽ പിന്നിലായ മൈക്രോസോഫ്റ്റിന് തിരിച്ചുവരവിനുള്ള മികച്ചൊരു അവസരമായിരിക്കും ഇതെന്നും ടെക് വിദഗ്ധർ പറയുന്നു. 

ADVERTISEMENT

ബിങ്ങിൽ ചേർക്കുന്നതിനൊപ്പം എഐ ചാറ്റ്ബോട്ട് സാങ്കേതികവിദ്യ മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിലും ഉൾപ്പെടുത്തുന്നുണ്ട്. വാഷിങ്ടണിലെ റെഡ്മണ്ടിലുള്ള ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മൈക്രോസോഫ്റ്റ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതും എന്നാൽ സേർച്ചിങ്ങിനായി വികസിപ്പിച്ചെടുത്തതുമാണ് പുതിയ ടെക്നോളജി. എന്നാൽ നിലവിലെ ചാറ്റ്ജിപിടിയേക്കാൾ വേഗമേറിയതും കൂടുതൽ കൃത്യതയുള്ളതും ശക്തവുമായിരിക്കും ഇതെന്നും മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് യൂസഫ് മെഹ്ദി പറഞ്ഞു.

ADVERTISEMENT

ഓപ്പൺ എഐ എന്ന ഓപ്പൺസോഴ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി സൃഷ്ടിച്ച ചാറ്റ്ജിപിടി എന്ന രചനാത്മക എഐ സംവിധാനത്തിൽ മൈക്രോസോഫ്റ്റ് നേരത്തേ തന്നെ 1000 കോടി ഡോളർ നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു. 2019ൽ 100 കോടി ഡോളർ (8100 കോടി രൂപ) നിക്ഷേപം നടത്തിക്കൊണ്ടാണു മൈക്രോസോഫ്റ്റ് ഓപ്പൺ എഐയുമായി സഹകരണം ആരംഭിച്ചത്. നവംബർ ആദ്യം ചാറ്റ്ജിപിടി എന്ന എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയതോടെ ലോകമെങ്ങും എഐ ശ്രദ്ധ നേടി. ഓപ്പൺ എഐയുടെ ജിപിടി 3 എന്ന എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ചാറ്റ്ബോട്ട് ആണ് ചാറ്റ്ജിപിടി.

ഉപയോക്താക്കളുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും അതിവേഗം ഉത്തരം നൽകാനും സർ‌ഗാത്മകരചനകൾ നടത്താനും ശേഷിയുള്ള ചാറ്റ്ജിപിടി സേർച് എൻജിനായ ഗൂഗിളിനു വലിയ വെല്ലുവിളിയായേക്കുമെന്നാണു പ്രവചനങ്ങൾ. മൈക്രോസോഫ്റ്റിന്റെ സേർച് എൻജിൻ ആയ ബിങ്ങിൽ ചാറ്റ്ജിപിടി സേവനം ഉൾപ്പെടുത്തുമെന്നു കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

English Summary: Microsoft Announces ChatGPT-Like AI Technology for Search Engine Bing