മിക്കവരും ഇപ്പോൾ സിനിമയും സീരിയലും ക്രിക്കറ്റും ഫുട്ബോളും വരെ വലിയ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, വലിയ സ്‌ക്രീനുള്ള ഒരു സ്മാര്‍ട് ടിവി വാങ്ങാമെന്നു കരുതിയാല്‍ പണം കുറെ ചെലവാകുകയും ചെയ്യും. ടിവി വയ്ക്കാൻ ധാരാളം ഇടവും വേണം. എന്നാല്‍, അധികം പണം മുടക്കാതെ വീട്ടില്‍ തന്നെ വലിയ സക്രീനിൽ

മിക്കവരും ഇപ്പോൾ സിനിമയും സീരിയലും ക്രിക്കറ്റും ഫുട്ബോളും വരെ വലിയ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, വലിയ സ്‌ക്രീനുള്ള ഒരു സ്മാര്‍ട് ടിവി വാങ്ങാമെന്നു കരുതിയാല്‍ പണം കുറെ ചെലവാകുകയും ചെയ്യും. ടിവി വയ്ക്കാൻ ധാരാളം ഇടവും വേണം. എന്നാല്‍, അധികം പണം മുടക്കാതെ വീട്ടില്‍ തന്നെ വലിയ സക്രീനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്കവരും ഇപ്പോൾ സിനിമയും സീരിയലും ക്രിക്കറ്റും ഫുട്ബോളും വരെ വലിയ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, വലിയ സ്‌ക്രീനുള്ള ഒരു സ്മാര്‍ട് ടിവി വാങ്ങാമെന്നു കരുതിയാല്‍ പണം കുറെ ചെലവാകുകയും ചെയ്യും. ടിവി വയ്ക്കാൻ ധാരാളം ഇടവും വേണം. എന്നാല്‍, അധികം പണം മുടക്കാതെ വീട്ടില്‍ തന്നെ വലിയ സക്രീനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്കവരും ഇപ്പോൾ സിനിമയും സീരിയലും ക്രിക്കറ്റും ഫുട്ബോളും വരെ വലിയ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, വലിയ സ്‌ക്രീനുള്ള ഒരു സ്മാര്‍ട് ടിവി വാങ്ങാമെന്നു കരുതിയാല്‍ പണം കുറെ ചെലവാകുകയും ചെയ്യും. ടിവി വയ്ക്കാൻ ധാരാളം ഇടവും വേണം. എന്നാല്‍, അധികം പണം മുടക്കാതെ വീട്ടില്‍ തന്നെ വലിയ സക്രീനിൽ വിനോദ പരിപാടികള്‍ ആസ്വദിക്കാനുള്ള ആഗ്രഹമുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ഒരു ഉപകരണം അവതരിപ്പിച്ചിരിക്കുകയാണ് സെബ്രോണിക്‌സ്. സെബ്-പിക്‌സാപ്ലേ 18 (ZEB-PixaPlay 18) എന്ന പേരില്‍ ഇറക്കിയിരിക്കുന്ന സ്മാര്‍ട് എല്‍ഇഡി ഫുള്‍-എച്ഡി പ്രൊജക്ടര്‍ മികച്ച വിഡിയോ മാത്രമല്ല, ഓഡിയോ അനുഭവവും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിനായി ഡോള്‍ബി ഓഡിയോ ഫീച്ചറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

∙ സെബ്-പിക്‌സ്‌പ്ലേ 18 ക്ക് ലംബമായ നിര്‍മിതി

ADVERTISEMENT

രാജ്യത്തു തന്നെ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ നിര്‍മിച്ചു പ്രശസ്തി നേടിയ കമ്പനിയായ സെബ്രോണിക്‌സ് ഹോം എന്റര്‍റ്റെയിൻമെന്റ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ വിഭാഗത്തിലാണ് സെബ്-പിക്‌സ്‌പ്ലേ 18 അവതരിപ്പിച്ചത്. വീട്ടിലെ സിനിമ കാണല്‍ രീതികള്‍ പൊളിച്ചെഴുതാനുള്ള ഉദ്ദേശത്തോടെയാണ് സെബ്രോണിക്‌സ് പുതിയ സ്മാര്‍ട് എല്‍ഇഡി പ്രൊജക്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. സിനിമകള്‍ മാത്രമല്ല വലിയ സ്‌ക്രീനില്‍ മറ്റു എന്റര്‍റ്റെയിൻമെന്റ് കണ്ടെന്റ് ആസ്വദിക്കാന്‍ ആഗ്രഹമുള്ള എല്ലാവര്‍ക്കും ഇത് ഉപകാരപ്രദമായിരിക്കും. റെസലൂഷന്‍ ഫുള്‍എച്ഡി വരെ ലഭിക്കുന്നതിനാല്‍ സിനിമകള്‍, സ്ട്രീമിങ് ഷോകള്‍, ലൈവ് സ്‌പോര്‍ട്‌സ് എന്നിവയ്ക്കു പുറമെ ഗെയിമിങ്ങിന് പോലും മികച്ചതായിരിക്കും പുതിയ പ്രൊജക്ടര്‍ എന്ന് കമ്പനി പറയുന്നു. ഓഡിയോയ്ക്കായി പ്രൊജക്ടറില്‍ തന്നെ ശക്തമായ സ്പീക്കറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

 

∙ 508 സെന്റിമീറ്റര്‍ വലുപ്പത്തില്‍ വരെ പ്രൊജക്ട് ചെയ്യാം!

 

ADVERTISEMENT

സെബ്-പിക്‌സാപ്ലേ 18 ഉപയോഗിച്ച് വിഡിയോ കണ്ടെന്റ് 508 സെന്റിമീറ്റര്‍ വലുപ്പത്തില്‍ വരെ പ്രൊജക്ടു ചെയ്യാം. ഇതിനാല്‍ തന്നെ തിയറ്ററില്‍ ലഭിക്കുന്നതിനോടു സമാനമായ അനുഭവം നൽകാന്‍ സ്മാര്‍ട് പ്രൊജക്ടറിനു സാധിക്കുമെന്ന് സെബ്രോണിക്‌സ് പറയുന്നു. വലിയ സ്‌ക്രീന്‍ അനുഭവത്തിനൊപ്പം വിവിധ ആപ്പുകളും മറ്റും സ്മാര്‍ട് ടിവയിലെന്ന പോലെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതിനാല്‍ എന്റര്‍റ്റെയിൻമെന്റ് അനുഭവത്തിന്റെ മാറ്റു കുറയില്ല. ഒടിടി അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമാണെന്ന് സെബ്രോണിക്‌സ് പറയുന്നു.

 

∙ ശക്തമായ പ്രോസസറും 8 ജിബി സ്റ്റോറേജും

 

ADVERTISEMENT

സെബ്-പിക്‌സാപ്ലേ 18 സ്മാര്‍ട് പ്രൊജക്ടറിന് കരുത്തുറ്റ പ്രോസസറും 8 ജിബി വരെ ഇന്‍-ബില്‍റ്റ് സ്റ്റോറേജ് ശേഷിയും ഉണ്ട്. പ്രൊജക്ടറിന് ഇലക്ട്രോണിക്-ഫോക്കസാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇത് റിമോട്ട് ഉപയോഗിച്ച് നിര്‍വഹിക്കാമെന്നതിനാല്‍ മികച്ച ദൃശ്യാനുഭവം ലഭിക്കുമെന്ന് കമ്പനി പറയുന്നു. പ്രൊജക്ടറിന് 3800 ലൂമെന്‍സ് വരെ ബ്രൈറ്റ്‌നസ് ഉള്ളതിനാല്‍ മികച്ച കോണ്ട്രാസ്റ്റും വര്‍ണ്ണോജ്വലമായ നിറങ്ങളും പ്രതിഫലിപ്പിക്കാനാകും. വീട്ടിലേക്കായി എന്റര്‍റ്റെയിൻമെന്റ് ഉപകരണങ്ങള്‍ വാങ്ങിക്കുന്നവര്‍ ഇക്കാലത്ത് മികച്ച ദൃശ്യങ്ങളും ശബ്ദവും വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച നടത്താന്‍ ഒരുക്കമല്ല. തങ്ങളുടെ സെബ്-പിക്‌സാപ്ലേ 18ന് ഇതെല്ലാം നൽകുമെന്നാണ് സെബ്രോണിക്‌സ് അവകാശപ്പെടുന്നത്. പ്രൊജക്ടറിലെ സ്പീക്കര്‍ പോരെന്നുള്ളവര്‍ക്കായി വിവിധ സൗണ്ട്ബാറുകളു കണക്ടു ചെയ്യാം. ഇതുവഴി വീടുകളും ഓഫിസുകളും നിമിഷങ്ങൾക്കുള്ളിൽ തിയറ്ററുകളും ഗെയിമിങ് ഇടവുമായി പരിവര്‍ത്തനം ചെയ്യാമെന്നാണ് കമ്പനി പറയുന്നത്.

 

∙ കണക്ടിവിറ്റി ഓപ്ഷനുകള്‍

 

ഇരട്ട ബാന്‍ഡ് വൈ-ഫൈക്കൊപ്പം മറ്റൊരു വയര്‍ലെസ് കണക്ഷനായ ബ്ലൂടൂത്ത് സേവനവും ലഭ്യമാണ്. ഒരോരുത്തര്‍ക്കും പ്രിയപ്പെട്ട ഒടിടി-സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ പ്രൊജക്ടറില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതിന് കൂടുതല്‍ സജ്ജീകരണങ്ങള്‍ ആവശ്യമില്ലെന്നുള്ള സൗകര്യവും ഉണ്ട്. വയര്‍ലെസ് കണക്ടിവിറ്റിക്കു പുറമെ ഇരട്ട എച്ഡിഎംഐയും യുഎസ്ബിയും ഉണ്ട്. ഓഡിയോയ്ക്കായി ഓക്‌സിലിയറി ഔട്ട്പുട്ട് പോര്‍ട്ടും ഉണ്ട്. ഇതൊന്നും പോരെങ്കില്‍ നിങ്ങളുടെ സ്മാര്‍ട് ഉപകരണങ്ങളിലുള്ള ഉള്ളടക്കം വയര്‍ലെസായി നേരിട്ട് പ്രൊജക്ടറിലേക്ക് മിറര്‍ ചെയ്യാം. പ്രൊജക്ടറിന്റെ ലാംപ് ദീര്‍ഘകാലം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട ഷോകള്‍ മുറിഞ്ഞുപോകാത്ത രീതിയില്‍ തന്നെ കാണാം. ലാംപിന്റെ ആയുസ് 30,000 മണിക്കൂര്‍ വരെയാണ് കമ്പനിയുടെ റേറ്റിങ് പ്രകാരം പറയുന്നത്. പ്രൊജക്ടര്‍ സീലിങ്ങില്‍ പിടിപ്പിക്കാം. മറ്റ് സ്മാര്‍ട് ഉപകരണങ്ങളെ പോലെ റിമോട്ട് കണ്ട്രോളറും ഉണ്ട്. 

 

ഹോം എന്റര്‍റ്റെയിൻമെന്റ് മേഖലയെ കൂടുതല്‍ ഔന്നത്യമുള്ളതാക്കാനുള്ള ദൗത്യമാണ് സെബ്രോണിക്‌സ് ഏറ്റെടുത്തിരിക്കുന്നതെന്ന് കമ്പനിയുടെ സഹസ്ഥാപകനും, ഡയറക്ടറുമായ പ്രദീപ് ദോഷി പറഞ്ഞു. ആ ഉദ്ദേശത്തിനു ചേര്‍ന്ന ഒരു ഉല്‍പന്നമാണ് സെബ്-പിക്‌സാപ്ലേ 18. സെബ്രോണിക്‌സിന്റെ പ്രീമിയം എല്‍ഇഡി പ്രൊജക്ടറുകളും കമ്പനിയുടെ തന്നെ സൗണ്ട്ബാറുകളും ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ ഹോം എന്റര്‍റ്റെയിൻമെന്റ് പ്രേമികള്‍ക്ക് മികച്ച അനുഭവം നല്‍കാനാകുമെന്ന് അദ്ദേഹം പറയുന്നു.

 

വീട്ടിലെ സൗകര്യത്തിൽ വലിയ സ്‌ക്രീനില്‍ വിനോദ-കായിക പരിപാടികള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായിരിക്കും സെബ്-പിക്‌സാപ്ലേ 18. വീട്ടില്‍ ഉജ്ജ്വലമായ ഓഡിയോ-വിഡിയോ പ്രപഞ്ചം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതേസമയം, സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയ്ക്ക് ലഭ്യമാക്കാനും കമ്പനി ശ്രമിക്കുന്നു. സാധാരണക്കാര്‍ക്കും പ്രീമിയം എന്ന കമ്പനിയുടെ മുദ്രാവാക്യത്തിന് അനുസരിച്ച് നിര്‍മിച്ചതാണിത്.  സെബ്-പിക്‌സാപ്ലേ 18ന്റെ അവതരണ സമയത്തെ വില 21,999 രൂപയാണ്. (ഇന്‍ട്രഡക്ടറി പ്രൈസ്. എംആര്‍പി കൂടുതലായിരിക്കും.) ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് വിൽപന.

 

കംപ്യൂട്ടര്‍, ഗെയിമിങ് മേഖലകളില്‍ അനുബന്ധ ഉപകരണ നിര്‍മാണത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയ്ക്ക് മികച്ച മുന്നേറ്റം നടത്തിയ കമ്പനിയാണ് സെബ്രോണിക്‌സ്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ലൈഫ്‌സ്റ്റൈല്‍ അക്‌സസറീസ്, സ്മാര്‍ട് ഗാഡ്ജറ്റ്‌സ് തുടങ്ങി വിവിധ മേഖലകളില്‍ ഇതിനോടകം കമ്പനി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വിപണിയിലെ പുതിയ പ്രവണതകളും ടെക്‌നോളജിയും അറിഞ്ഞ്, വേണ്ട നൂതനത്വം കൊണ്ടുവരുവാനായി നിരന്തരം നവീകരിക്കുന്ന കമ്പനിയുമാണ് സെബ്രോണിക്‌സ്. വ്യവസായത്തിലെ 100ലേറെ അവാര്‍ഡുകളും വിവിധ ശ്രേണികളിലായി കമ്പനി നേടിയിട്ടുണ്ട്. മികവ്, ഗുണനിലവാരം, വിശ്വസമര്‍പ്പിക്കാന്‍ സാധിക്കല്‍ എന്നീ ഗുണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്പനിയാണ് തങ്ങളെന്ന് സെബ്രോണിക്‌സ് പറയുന്നു. നിരവധി തരം ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സില്‍ വച്ച് ഉപകരണങ്ങള്‍ നിര്‍മിക്കുകയും, സാധാരണക്കാര്‍ക്കും 'പ്രീമിയം ഉപകരണങ്ങള്‍' എന്ന കമ്പനിയുടെ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് സെബ്രോണിക്‌സ്.

 

English Summary: ZEB-PixaPlay 18, a Smart LED Full-HD Projector