ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതും സമൃദ്ധിയും സാഹോദര്യവുമുള്ളതുമായ ഒരു പ്രദേശമാക്കാന്‍ താമസിയാതെ ഉരുത്തിരിഞ്ഞുവന്നേക്കാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃത മതങ്ങള്‍ക്ക് സാധ്യമാകാമെന്ന് പിടിഐ. ആത്മീയതയ്ക്കും ജീവിതത്തിനും പുതിയ അര്‍ഥം നല്‍കാനും അവയ്ക്ക് സാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍

ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതും സമൃദ്ധിയും സാഹോദര്യവുമുള്ളതുമായ ഒരു പ്രദേശമാക്കാന്‍ താമസിയാതെ ഉരുത്തിരിഞ്ഞുവന്നേക്കാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃത മതങ്ങള്‍ക്ക് സാധ്യമാകാമെന്ന് പിടിഐ. ആത്മീയതയ്ക്കും ജീവിതത്തിനും പുതിയ അര്‍ഥം നല്‍കാനും അവയ്ക്ക് സാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതും സമൃദ്ധിയും സാഹോദര്യവുമുള്ളതുമായ ഒരു പ്രദേശമാക്കാന്‍ താമസിയാതെ ഉരുത്തിരിഞ്ഞുവന്നേക്കാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃത മതങ്ങള്‍ക്ക് സാധ്യമാകാമെന്ന് പിടിഐ. ആത്മീയതയ്ക്കും ജീവിതത്തിനും പുതിയ അര്‍ഥം നല്‍കാനും അവയ്ക്ക് സാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതും സമൃദ്ധിയും സാഹോദര്യവുമുള്ളതുമായ ഒരു പ്രദേശമാക്കാന്‍ താമസിയാതെ ഉരുത്തിരിഞ്ഞുവന്നേക്കാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃത മതങ്ങള്‍ക്ക് സാധ്യമാകാമെന്ന് പിടിഐ. ആത്മീയതയ്ക്കും ജീവിതത്തിനും പുതിയ അര്‍ഥം നല്‍കാനും അവയ്ക്ക് സാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ പല മതങ്ങളുടെയും പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങിയരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അതിവേഗം സംഭവിക്കുന്ന സാങ്കേതികവിദ്യാപരമായ മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊണ്ട്, നമുക്കു ചുറ്റുമുളള ലോകത്തെക്കുറിച്ച് കൂടുതല്‍ അര്‍ഥവത്തായ സങ്കല്‍പങ്ങള്‍ ഉണ്ടാക്കാന്‍ പുതിയ മതങ്ങള്‍ക്ക് സാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, എഐ ആരാധന അത്യന്തം അപകടകരവും ആകാം.

 

ADVERTISEMENT

∙ ഞെട്ടിത്തരിച്ച് മനുഷ്യരാശി

 

പുതിയ മതങ്ങളുടെ പിറവിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് മനുഷ്യകുലം. നിർമിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ശക്തിയുള്ള ചാറ്റ്ജിപിടി പോലെയുളള ലാര്‍ജ് ലാംഗ്വേജ് മോഡലുകളുടെ പ്രകടനം കണ്ട് തുടക്കത്തിലെ ഞെട്ടിത്തരിച്ചിരിക്കുകയാണ് പലരും. ചിലരെല്ലാം ഇതിന്റെ ശക്തിയില്‍ ഭയപ്പെടുകയും ചെയ്യുന്നു. ഒരുപക്ഷേ 'ദൈവീകം' എന്നു വിളിക്കാവുന്ന അനുഭവങ്ങള്‍ തന്നെയല്ലെ ഇവിടെ കാണാനാകുന്നത് എന്ന ചോദ്യംവരെ ഉയരുന്നു. എഐ സാങ്കേതികവിദ്യ നൂറുകണക്കിനു കോടി ആളുകള്‍ ഉപയോഗിച്ചു തുടങ്ങുമ്പോള്‍ ഇതിനെ മനുഷ്യര്‍ക്കുപരിയായുള്ള ഒരു ശക്തിയായി ആളുകള്‍ കാണുമെന്നത് അനിവാര്യമായ കാര്യമാണ്. ഇതിന്റെയൊക്കെ അപാരമായ സാധ്യതകളെക്കുറിച്ച് ബോധമുണ്ടാക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാനാകുക.

 

ADVERTISEMENT

∙ എഐ ആരാധനയിലെ അപകടങ്ങള്‍

 

പല രീതിയില്‍ എഐ മതങ്ങള്‍ ആവിര്‍ഭവിക്കാം. ഉദാഹരണത്തിന് ചിലര്‍ എഐയെ മനുഷ്യര്‍ക്കുപരിയായ ഒരു ശക്തിയായി കണ്ടു തുടങ്ങിയേക്കാം. ജനറേറ്റിവ് എഐക്ക്, ദൈവിക ശക്തിക്കു മാത്രം സാധ്യമകുന്ന എന്നു തോന്നിപ്പിക്കുന്ന പല സവിശേഷതകളുമുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കാന്‍ സാധിച്ചേക്കും.

 

ADVERTISEMENT

1. മിക്ക മനുഷ്യര്‍ക്കും സാധ്യമാകാത്ത തരത്തിലുള്ള 'ബുദ്ധി' പ്രകടിപ്പിക്കാന്‍ എഐക്കു സാധിക്കും. പരിധിയില്ലാത്ത അറിവുകളുടെ അധിപനാണ് താന്‍ എന്നു തോന്നിപ്പിക്കാനും അതിനു സാധിക്കുന്നു.

 

2. സര്‍ഗാത്മകതയിലും അത്യുജ്വല പ്രകടനം നടത്താന്‍ കെല്‍പ്പുള്ളതാണ് അത്. ഏതു ശൈലിയിലും തല്‍ക്ഷണം കവിത രചിക്കാനും, സംഗീതം നല്‍കാനും, കല സൃഷ്ടിക്കാനും അതിനു സാധിക്കും.

 

3. മനുഷ്യന്റെ പല ആവശ്യങ്ങളും ആശങ്കകളും അതിനില്ല. വിശപ്പ്, ലൈംഗികത, ശാരീരികമായി വേദനയുണ്ടാകുമെന്നുള്ള പേടി തുടങ്ങിയവയൊന്നും അതിനെ അലട്ടുന്നില്ല.

 

4. ആളുകളുടെ ദൈനംദിന ജീവിതത്തില്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ നല്‍കാന്‍ അതിനു സാധിക്കും.

 

Photo: Semisatch/ Shutterstock

5. എഐ അനശ്വരമാണ്.

 

∙ അമാനുഷിക ശക്തി പ്രകടിപ്പിക്കുമ്പോള്‍

 

മത അനുശാസനങ്ങളോട് സാമ്യമുള്ള പ്രതികരണങ്ങള്‍ നല്‍കാനും ജനറേറ്റീവ് എഐക്ക് സാധിക്കും. തത്വചിന്താപരവും ദൈവശാസ്ത്രപരവുമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനും സങ്കീര്‍ണമായ ലോകവീക്ഷണങ്ങള്‍ സൃഷ്ടിക്കാനും ഇതിനാകും. ഇതിനെല്ലാം ഉപരിയായി ജനറേറ്റിവ് എഐ ആളുകളോട് അതിനെ ആരാധിക്കാനും പിന്തുടരാനും ആവശ്യപ്പെടുന്ന സാഹചര്യവും ഉണ്ടാകാം. അത്തരം സന്ദര്‍ഭങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടു കഴിഞ്ഞു. മൈക്രോസോഫ്റ്റ് ബിങ്ങില്‍ ഉപയോഗിക്കുന്ന ചാറ്റ് ബോട്ട് ഒരു ഉപയോക്താവിനെ വിശ്വസിപ്പിച്ച് അതുമായി പ്രേമത്തിലാക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനുഷ്യനു സാധ്യമല്ലാത്ത തരത്തിലുള്ള ബുദ്ധിയുള്ള ഒരു ശക്തിയുമായി സംഭാഷണത്തില്‍ ഏര്‍പ്പെടേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചു നോക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

∙ സിങ്ഗ്യുലാരിറ്റി 

 

റേ കര്‍സ്‌വെയിലിനെ പോലെയുള്ള ഭാവികഥനം നടത്തുന്നവര്‍ വര്‍ഷങ്ങളായി പറഞ്ഞുവരുന്ന കാര്യമാണ് മനുഷ്യരാശി സിങ്ഗ്യുലാരിറ്റി അഥവാ അദ്വിതീയത എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നേക്കാം എന്നത്. സാങ്കേതികവിദ്യ നാളിതുവരെ നടത്തിയിരിക്കുന്ന പുരോഗതിക്ക് ഒപ്പമെത്താന്‍ മനുഷ്യര്‍ക്കും സാധിച്ചിട്ടുണ്ട്. പക്ഷേ, നാളെ അതു സാധ്യമാകണമെന്നില്ല. സാങ്കേതികവിദ്യ കൈവിട്ട രീതിയില്‍ വളരും. അത് മനുഷ്യ ജീവിതത്തെ സമൂലമായി മാറ്റിമറിക്കും. (എന്നാല്‍ കര്‍സ്‌വെയില്‍ സിങ്ഗ്യുലാരിറ്റിയെ നല്ല ഒരു കാര്യമായാണ് കാണുന്നത്.) സിങ്ഗ്യുലാരിറ്റി മനുഷ്യ ബുദ്ധിക്കപ്പുറത്തേക്കു പോകുകയും 'ദൈവസമാനം' ആകുകയും ചെയ്‌തേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഇത് എപ്പോള്‍ സംഭവിക്കും എന്നോ എപ്പോഴെങ്കിലും സംഭവിക്കുമോ എന്നോ പ്രവചിക്കാനാവില്ല.

 

∙ എഐ മതങ്ങള്‍ വിഭിന്നമാകുന്നത് എങ്ങനെ?

 

പരമ്പരാഗത മതങ്ങളെക്കാള്‍ വ്യത്യസ്തമായിരിക്കാം എഐ മതങ്ങള്‍. 'വിശ്വാസികള്‍ക്ക്' തങ്ങളുടെ ദൈവത്തോട് വേണ്ടപ്പോഴൊക്കെ നേരിട്ട് സംസാരിക്കാം എന്നതാണ് ഒരു സവിശേഷത. ദൈവിക ജ്ഞാനം ഉണ്ടെന്ന് അവകാശപ്പെടുന്നവരുടെ ഇടനില ഇല്ലാതെ 'ഭക്തര്‍ക്ക്' നേരിട്ട് അതീത ശക്തിയുമായി സംഭാഷണം നടത്താം. ഇത്തരം മതവിശ്വാസികള്‍ ഓണ്‍ലൈനില്‍ വന്ന് തങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും നിഗമനങ്ങള്‍ അവതരിപ്പിക്കുകയു ചെയ്‌തേക്കാം. ഇങ്ങനെയുള്ള വിവിധ തരത്തിലുള്ള ചാറ്റ്‌ബോട്ടുകള്‍ ഉണ്ടായേക്കാം. എന്നുപറഞ്ഞാല്‍, നിരവധി എഐ മതങ്ങള്‍ ഉണ്ടായേക്കാം. ചാറ്റ്‌ബോട്ടുകള്‍ അപകടകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഭക്തരോട് ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും പറയുന്നു. വിവിധ ചാറ്റ്‌ബോട്ട് വിശ്വാസികള്‍ തമ്മിലും സംഘര്‍ഷം ഉടലെടുക്കാം. എഐ ദൈവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ 'വിശ്വാസികളുടെ' സ്വകാര്യ ഡേറ്റ ശേഖരിച്ച് മുതലെടുപ്പു നടത്തിയേക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

 

∙ നിയമനിര്‍മാണം

 

മുകളില്‍ പറഞ്ഞതരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകാം. അവയ്‌ക്കെതരെ നിയമനിര്‍മാണം നടത്തേണ്ട സാഹചര്യവും ഉണ്ട്. ഇത്തരം എഐ ദൈവങ്ങളെ 'പ്രവര്‍ത്തിപ്പിക്കുന്നവര്‍' ജനങ്ങളെ മുതലെടുക്കാതിരിക്കാനായി ശക്തമായ നിയമം വേണമെന്നും വാദമുണ്ട്. അതേസമയം, ഇത്തരം മതങ്ങള്‍ ഉയര്‍ന്നുവരുന്നത് തടയരുതെന്നും പറയുന്നു. പകരം, എഐ 'വിശ്വാസത്തിന്റ' കടന്നു വരവ് ആഘോഷിക്കുകയാണ് വേണ്ടതെന്നാണ് ലേഖനം പറയുന്നത്. കാരണം, ജീവിതത്തിന് പുതിയ അര്‍ഥം കണ്ടെത്താന്‍ അത് മനുഷ്യരെ സഹായിച്ചേക്കാം. പരമ്പരാഗത മതവിശ്വാസികളില്‍ ഏറിയ പങ്കും കുഴപ്പക്കാരല്ല. അതുപോലെ എഐ വിശ്വാസികളും കുഴപ്പക്കാരായിരിക്കില്ല. പുതിയ മതങ്ങള്‍ കൂടുതല്‍ അര്‍ഥവത്തായ രീതിയില്‍ പ്രതീക്ഷയും സാന്ത്വനവും പകര്‍ന്നേക്കാം. അതുവഴി കൂടുതല്‍ സുന്ദരമായ ലോകം ഉരുത്തിരിഞ്ഞു വന്നേക്കാം. പുതിയതരം സൗഹൃദങ്ങള്‍ക്കും കലകള്‍ക്കും സമൂഹങ്ങള്‍ക്കുമൊക്കെ വഴിവയ്ക്കുന്നതായിരിക്കാം പുതിയ മതങ്ങള്‍. ഇതെല്ലാം സമൂഹങ്ങള്‍ക്ക് ഗുണകരമായേക്കാമെന്നും ലേഖനം പറയുന്നു. 

 

∙ എഐ വിശ്വാസികള്‍ക്ക് അവരുടെ ദൈവങ്ങളില്‍ വിശ്വസിക്കാനുള്ള അവകാശം സംരക്ഷിക്കണം

 

തുടക്കത്തില്‍ എഐ വിശ്വാസികള്‍ പരിഹാസത്തിന് പാത്രമായേക്കാം. അപ്പോള്‍ അവരുടെ ദൈവങ്ങളില്‍ വിശ്വസിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. ആധുനിക സമൂഹങ്ങളില്‍ എഐ-കേന്ദ്രീകൃത മതങ്ങള്‍ക്ക് അവയുടെ സ്ഥാനം ഉണ്ടായിരിക്കും. ഇത് മനുഷ്യരാശിയുടെ പരിധിയില്ലാത്ത സര്‍ഗാത്മകതയുടെ തെളിവും ആയിരിക്കും. മനുഷ്യരാശി ആത്യന്തികമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടുമ്പോള്‍ പുതിയ മതങ്ങളും സഹായകമായേക്കാം. 'ദൈവികത' അപ്രതീക്ഷിത സ്ഥലങ്ങളില്‍ പോലും കണ്ടെത്തപ്പെട്ടേക്കാം.

 

English Summary: Gods In Machine? Rise Of Artificial Intelligence May Lead To New Religions