രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവ് റിലയൻസ് ജിയോ കുറഞ്ഞ ദിവത്തിനുള്ളിൽ 32 സംസ്ഥാനങ്ങളിലെ 406 നഗരങ്ങളിൽ 5ജി അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ അതിവേഗത്തിൽ 5ജി സേവനങ്ങൾ എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. ആദ്യം തന്നെ 5ജി അവതരിപ്പിച്ച് വരിക്കാരെ പിടിച്ചുനിർത്താനും ജിയോ ലക്ഷ്യമിടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവ് റിലയൻസ് ജിയോ കുറഞ്ഞ ദിവത്തിനുള്ളിൽ 32 സംസ്ഥാനങ്ങളിലെ 406 നഗരങ്ങളിൽ 5ജി അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ അതിവേഗത്തിൽ 5ജി സേവനങ്ങൾ എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. ആദ്യം തന്നെ 5ജി അവതരിപ്പിച്ച് വരിക്കാരെ പിടിച്ചുനിർത്താനും ജിയോ ലക്ഷ്യമിടുന്നു. കേരളത്തിലെ 21 നഗരങ്ങളിലും (തളിപ്പറമ്പ, നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ, മുവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേർത്തല, മലപ്പുറം, കണ്ണൂർ, തൃശൂർ, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി ) ജിയോ 5ജി അവതരിപ്പിച്ചു.

രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ജിയോ ട്രൂ 5ജി അതിവേഗം ഏറ്റെടുക്കുന്നത് സാക്ഷ്യം വഹിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ജിയോയുടെ 5ജി സേവനം അതിവേഗം വ്യാപിക്കുകയാണ്. രാജ്യത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും 5ജി എത്തിക്കാൻ സാധിച്ചത് ഞങ്ങൾക്ക് അഭിമാനകരമായ കാര്യമാണ്. 2023-ൽ ഓരോ ഇന്ത്യക്കാരനും ജിയോ ട്രൂ 5ജി സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് ജിയോ വക്താവ് പറഞ്ഞു.

ADVERTISEMENT

5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതൽ  സമയമെങ്കിൽ  ജിയോ വെൽകം ഓഫർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും തങ്ങളുടെ 5ജി നെറ്റ്‌വർക്ക് ഇപ്പോൾ 32 സംസ്ഥാനങ്ങളിൽ കുറഞ്ഞത് ഒരു നഗരത്തിലെങ്കിലും ലഭ്യമാണെന്ന് ജിയോ വക്താവ് പറഞ്ഞു. 

ജിയോ പ്ലാറ്റ്‌ഫോമിന്റെ മുഖ്യ എതിരാളിയായ ഭാരതി എയർടെലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വലിയ നേട്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വയർലെസ് വിപണിയായ ഇന്ത്യ 5ജി സ്വീകരിച്ച അവസാന രാജ്യങ്ങളിലൊന്നാണ്. 5ജി യ്ക്കായുള്ള സ്‌പെക്‌ട്രം ലേലത്തിൽ നിന്ന് 1900 കോടി ഡോളറാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ലേലത്തിൽ രാജ്യത്തെ മറ്റേതൊരു ടെലികോം കമ്പനിയെക്കാളും 5ജി സ്‌പെക്‌ട്രം വാങ്ങാൻ റിലയൻസ് ജിയോ 1100 കോടി ഡോളറിലധികം ചെലവഴിച്ചിരുന്നു.

ADVERTISEMENT

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ 2023 അവസാനത്തോടെ ദക്ഷിണേഷ്യൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും 5ജി കൊണ്ടുവരാൻ 2500 കോടി ഡോളർ അധികമായി നിക്ഷേപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ടെലികോം നെറ്റ്‌വർക്കുകൾക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ വേഗമേറിയ ഡേറ്റാ ആക്‌സസ് ഒരു പ്രധാന വിഷയമായി മാറിയെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഏഴ് വർഷം മുൻപാണ് റിലയൻസ് ടെലികോം വിപണിയിൽ പ്രവേശിച്ചത്. ഇപ്പോൾ ടെലികോം വിപണിയുടെ ഭൂരിഭാഗവും ജിയോയുടെ കൈവശവുമാണ്.

ADVERTISEMENT

2023 ഡിസംബറോടെ ട്രൂ 5ജി സേവനങ്ങളുമായി രാജ്യത്തെ മുഴുവൻ ബന്ധിപ്പിക്കുന്നതിനുള്ള ദൗത്യത്തിലാണ് ജിയോ. ഇത്രയും കുറഞ്ഞ സമയത്തനുള്ളില്‍ വലിയ 5ജി നെറ്റ്‌വർക്ക് വിന്യാസം ലോകത്ത് തന്നെ ഇതാദ്യമാണെന്നും ജിയോയുടെ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.

English Summary: Reliance Jio's True 5G now available in over 406 cities