മോട്ടർ വാഹന വകുപ്പിന്റെ എഐ (നിർമിതബുദ്ധി) ക്യാമറകൾ കേരളത്തിലെ നിരത്തുകളിൽ മിഴിതുറന്നിരിക്കുകയാണ്, നിയമലംഘനങ്ങൾക്ക്പിഴയീടാക്കാത്ത മുന്നറിയിപ്പ് സമയം പിന്നിട്ടു കഴിഞ്ഞു. എഐ ക്യാമറ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങൾക്കു പിഴയടയ്ക്കാനുള്ള നോട്ടിസ് അയച്ചു തുടങ്ങി. ഗതാഗത നിയമങ്ങളും സുരക്ഷിതമായ ഡ്രൈവിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോട്ടർ വാഹന വകുപ്പിന്റെ എഐ (നിർമിതബുദ്ധി) ക്യാമറകൾ കേരളത്തിലെ നിരത്തുകളിൽ മിഴിതുറന്നിരിക്കുകയാണ്, നിയമലംഘനങ്ങൾക്ക്പിഴയീടാക്കാത്ത മുന്നറിയിപ്പ് സമയം പിന്നിട്ടു കഴിഞ്ഞു. എഐ ക്യാമറ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങൾക്കു പിഴയടയ്ക്കാനുള്ള നോട്ടിസ് അയച്ചു തുടങ്ങി. ഗതാഗത നിയമങ്ങളും സുരക്ഷിതമായ ഡ്രൈവിങ് നിർദേശങ്ങളും ഉറപ്പായും നാം പാലിക്കേണ്ടതാണ്.  പക്ഷേ അബദ്ധവശാൽ എഐ ക്യാമറയിൽ കുടുങ്ങി വീട്ടിൽ നോട്ടീസെത്തിയോ?, എങ്കിൽ മറ്റേതെങ്കിലും ആവശ്യത്തിനു മോട്ടർ വാഹന വകുപ്പിനെ സമീപിക്കുമ്പോള്‍  നിരോധിത  പട്ടികയിൽപെടാതിരിക്കാൻ  ഓൺലൈനിലൂടെ ഇങ്ങനെ പണം അടയ്ക്കാം. 

ഒരു നിയമ ലംഘനം എഐ ക്യാമറ പകർത്തുന്നതിനൊപ്പം ഒരു അറിയിപ്പ് വാഹന ഉടമയുടെ റജിസ്റ്റർ ചെയ്ത വിലാസത്തിലേക്കോ പിന്നീട്  ഇമെയിലിലേക്കോ മൊബൈൽ നമ്പറിലേക്കോ അയച്ചേക്കാം.  സാധാരണയായി നിയമ ലംഘനത്തിന്റെ തീയതി, സമയം, സ്ഥാനം, സ്വഭാവം , ചിത്രം എന്നിവ പോലുള്ള വിശദാംശങ്ങൾ നോട്ടീസിൽ  ഉൾപ്പെടും. അടയ്‌ക്കേണ്ട തുക, സ്വീകാര്യമായ പേയ്‌മെന്റ് രീതികൾ, പേയ്‌മെന്റിനുള്ള സമയപരിധി എന്നിവ ഉൾപ്പെടെ പിഴ എങ്ങനെ അടയ്‌ക്കണമെന്നതിനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ടാകും.

ADVERTISEMENT

https://vahan.parivahan.gov.in/ എന്ന വെബ്​സൈറ്റിൽ നിങ്ങൾക്ക് പിഴ അടയ്ക്കാവുന്നതാണ്. 

∙വെബ്സൈറ്റിൽ വാഹൻ ലോഗിന്‍ സെക്ഷനിലെത്തിയോ അല്ലെങ്കിൽ ഓൺലൈൻ സർവീസസ് എന്നതിലെ വെഹിക്കിൾ റിലേറ്റഡ് സർവീസ് എന്നതോ ഓപ്പൺ ചെയ്യാം

ADVERTISEMENT

∙സംസ്ഥാനം  തിരഞ്ഞെടുക്കാം

∙തുറന്നുവരുന്ന പേജില്‍ വാഹനത്തിന്റെ റജിസ്റ്റർ നമ്പർ നല്‍കാം.

ADVERTISEMENT

∙സർവീസസ് എന്നത് തിരഞ്ഞെടുക്കാം →ടാക്സ്/ഫീ സർവീസുകൾ→ കോംപൗണ്ടിങ് ഫീസ് എന്നതിലേക്കെത്തും.

തുടർന്നു ഷാസി നമ്പർ(അവസാന അഞ്ചക്കം), റജിസ്ട്രേഷൻ നമ്പർ എന്നിവ നൽകിയശേഷം പിഴ അടയ്ക്കാം, രസീത് ഡൗൺലോഡ് ചെയ്യുകയും ചെയ്യാം.

തെറ്റായി നോട്ടീസ് വന്നെന്നു കരുതിയാൽ ആർടിഒയ്ക്കു പരാതി നൽകാവുന്നതാണ്, ഉടൻതന്നെ ആ സംവിധാനവും ഓൺലൈനായി ലഭ്യമാകും.

English Summary: Mvd Ai Camera fine remittance online