അഡോബി ഫോട്ടോഷോപ്പിന്റെ സഹായത്തോടെ മാസ്മരിക ചിത്രങ്ങൾ സ്രഷ്ടിക്കുന്നവരെയും ചിത്രങ്ങൾ മികച്ചതാക്കി മാറ്റുന്നവരെയും നാം അത്ഭുതത്തോടെ കാണാറുണ്ട്. എന്നാലിതാ ലെയറും ബ്ലെൻഡിങും , ബ്രഷും , കളർ തിയറിയുമൊക്കെ മറക്കാം. അഡോബിയുടെ സ്വന്തം ക്രിയേറ്റീവ് ജനറേറ്റീവ് എഐ മോഡലായ ഫയർഫ്ലൈ ഇതാ സഹായത്തിനെത്തുന്നു..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡോബി ഫോട്ടോഷോപ്പിന്റെ സഹായത്തോടെ മാസ്മരിക ചിത്രങ്ങൾ സ്രഷ്ടിക്കുന്നവരെയും ചിത്രങ്ങൾ മികച്ചതാക്കി മാറ്റുന്നവരെയും നാം അത്ഭുതത്തോടെ കാണാറുണ്ട്. എന്നാലിതാ ലെയറും ബ്ലെൻഡിങും ബ്രഷും കളർ തിയറിയുമൊക്കെ മറക്കാം. അഡോബിയുടെ സ്വന്തം ക്രിയേറ്റീവ് ജനറേറ്റീവ് എഐ മോഡലായ ഫയർഫ്ലൈ ഇതാ സഹായത്തിനെത്തുന്നു. നിർദേശങ്ങൾ വഴി ഫോട്ടോകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ അവസരമൊരുക്കുകയാണ് എഐ സംവിധാനം.

അടിസ്ഥാന അറിവുകളുള്ളവർക്കും ഗംഭീരമായ എഡിറ്റുകൾ ചെയ്യാനാകും. ഫോട്ടോറിയലസ്റ്റിക്, സർ റിയലസ്റ്റിക് ചിത്രങ്ങൾ സ്രഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കും, ക്യാൻവാസിന്റെ വലുപ്പം കൂട്ടാനും കളർ ടോൺ മാറ്റാനുമൊക്കെ ചിത്രത്തിനുള്ളിൽ ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കാനും  എഐയുടെ സഹായം തേടാനാകും.

ADVERTISEMENT

പശ്ചാത്തലം മാറ്റാനൊക്കെ ഇനി സൂക്ഷ്മതയോടെ ലാസോ, സെലക്ഷൻ ടൂളുകളിൽ അധികം സമയം കളയേണ്ട കാര്യമില്ല. Adobe Creative Cloud ആപ്പിന്റെ ഭാഗമായി നിങ്ങൾക്ക് ഫോട്ടോഷോപ്പ് എഐ ബീറ്റ ഡൗൺലോഡ് ചെയ്യാം. ഉപയോഗിക്കാനും എളുപ്പമാണ് ടൂൾ ബോക്സിൽനിന്നും ജനറേറ്റീവ് ലയർ കണ്ടെത്തി നിർദ്ദേശങ്ങൾ നൽകുന്നതിനു പ്രോംപ്റ്റ് ബോക്സ് ഉപയോഗിച്ചാൽ മതിയാകും. അല്ലെങ്കിൽ ലാസോ ടൂളിൽ ഏരിയ തിരഞ്ഞെടുത്തു ജനറേറ്റ് എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താൽ മതിയാകും. സ്രഷ്ടിച്ച ചിത്രങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ വ്യത്യസ്തമായ ബ്ലെൻഡിങ് മോഡുകൾ പരീക്ഷിക്കാനാകും. മാത്രമല്ല ലെയറുകളുപയോഗിച്ചു മാറ്റം വരുത്തുന്നതിനാൽ പ്രധാന ചിത്രം അതോപോലെ നിലനിൽക്കുകയും ചെയ്യും.

ഭാവന ഒട്ടും ഇല്ലാതെ പറ്റില്ല

ADVERTISEMENT

സങ്കീർണമായ ചിത്രങ്ങളുടെ എഡിറ്റിങ് മികച്ചതാക്കാൻ രൂപകൽപന ചെയ്ത സംവിധാനമാണിത്.  ഡീപ് ലേണിങ് അൽഗോരിതങ്ങൾ ചിത്രത്തിലെ പിക്സലുകൾ ചു​റ്റുമുള്ള പിക്സലുകളും താരതമ്യം ചെയ്താണ് കൂട്ടി യോജിപ്പിക്കലുകൾ നടത്തുന്നത്. കൃത്യമായ നിലവാരം ഉറപ്പുവരുത്താൻ ഭാവനയുടെ സഹായം വേണ്ടിവരും.

English Summary: How to Use Photoshop AI – Generative Fill Explained