ബ്രാൻഡ് ഫിനാൻസിന്റെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സ് 2024ൽ മുകേഷ് അംബാനി ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും എത്തി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ മുകേഷ് അംബാനി, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ലയെയും ഗൂഗിളിന്റെ സുന്ദർ പിച്ചൈയെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രാൻഡ് ഫിനാൻസിന്റെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സ് 2024ൽ മുകേഷ് അംബാനി  ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും എത്തി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ മുകേഷ് അംബാനി, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ലയെയും ഗൂഗിളിന്റെ സുന്ദർ പിച്ചൈയെയും പിന്തള്ളിയാണ് ആഗോളതലത്തിൽ ടെൻസെന്റിന്റെ ഹുവാറ്റെങ് മായ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയത്.

റിലയൻസ് ജിയോ ഡിജിറ്റൽ ലൈഫ് സ്റ്റോർ (Picture credit: Mrinal Pal/iStock)

ജീവനക്കാർ, നിക്ഷേപകർ,  സമൂഹം എന്നിങ്ങനെ എല്ലാ പങ്കാളികളുടെയും ആവശ്യങ്ങൾ സന്തുലിതമാക്കി സുസ്ഥിരമായി ബിസിനസ് മൂല്യം കെട്ടിപ്പടുക്കുന്ന സിഇഒമാർക്കുള്ള ആഗോള അംഗീകാരമാണ് ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചികയെന്ന് വാർത്താ കുറിപ്പിൽ പറയുന്നു, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ 2023ലെ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തെത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ അനീഷ് ഷാ ആറാം സ്ഥാനത്തും ഇൻഫോസിസിന്റെ സലിൽ പരേഖ് പതിനാറാം സ്ഥാനത്തുമാണ്.

ADVERTISEMENT

2023ലെ റാങ്കിങ്ങിലും അംബാനി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. അംബാനി ഈ വർഷം ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സിൽ വൈവിധ്യമുള്ള ബിസിനസ് സിഇഒമാരിൽ  ഒന്നാംസ്ഥാനത്തെത്തി.മൈക്രോസോഫ്റ്റിൻ്റെ സത്യ നദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ, ആപ്പിളിന്റെ ടിം കുക്ക്, ടെസ്‌ലയുടെ ഇലോൺ മസ്‌ക് തുടങ്ങിയ പ്രമുഖരെക്കാൾ മുന്നിലാണ് മുകേഷ് അംബാനി. 

ബ്രാൻഡ് ഫിനാൻസിന്റെ സർവേ അംബാനിക്ക് ബിജിഐ സ്കോർ 80.3 നൽകി, ചൈന ആസ്ഥാനമായ ടെൻസെന്റിന്റെ ഹുവാറ്റെങ് മായ്ക്ക് ലഭിച്ചത് 81.6 ആണ്. ബ്രാൻഡ് ഫിനാൻസ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടായ 'ഗ്ലോബൽ 500 - 2024'ൽ ജിയോ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ശക്തമായ ബ്രാൻഡായി അംഗീകരിക്കപ്പെട്ടു.ബ്രാൻഡ് ഫിനാൻസിന്റെ  2023 റാങ്കിങ്ങിലും ജിയോ ഇന്ത്യയുടെ ശക്തമായ ബ്രാൻഡുകളിൽ ഒന്നാമതെത്തിയിരുന്നു.