പലരുടെയും ദൈനംദിന ജീവിതത്തില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാനം നേടിക്കഴിഞ്ഞു. ചിലരെല്ലാം വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തെ നേരിടാന്‍ ഒരു എയര്‍ പ്യൂരിഫയര്‍ വാങ്ങണമോ എന്ന് ആലോചിക്കുന്നു. ഇനിയും ചിലര്‍ അതിന്റെ സാധ്യത ആരാഞ്ഞിട്ടില്ല. എയര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും

പലരുടെയും ദൈനംദിന ജീവിതത്തില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാനം നേടിക്കഴിഞ്ഞു. ചിലരെല്ലാം വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തെ നേരിടാന്‍ ഒരു എയര്‍ പ്യൂരിഫയര്‍ വാങ്ങണമോ എന്ന് ആലോചിക്കുന്നു. ഇനിയും ചിലര്‍ അതിന്റെ സാധ്യത ആരാഞ്ഞിട്ടില്ല. എയര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലരുടെയും ദൈനംദിന ജീവിതത്തില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാനം നേടിക്കഴിഞ്ഞു. ചിലരെല്ലാം വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തെ നേരിടാന്‍ ഒരു എയര്‍ പ്യൂരിഫയര്‍ വാങ്ങണമോ എന്ന് ആലോചിക്കുന്നു. ഇനിയും ചിലര്‍ അതിന്റെ സാധ്യത ആരാഞ്ഞിട്ടില്ല. എയര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലരുടെയും ദൈനംദിന ജീവിതത്തില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാനം നേടിക്കഴിഞ്ഞു. ചിലരെല്ലാം വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തെ നേരിടാന്‍  ഒരു എയര്‍ പ്യൂരിഫയര്‍ വാങ്ങണമോ എന്ന് ആലോചിക്കുന്നു. ഇനിയും ചിലര്‍ അതിന്റെ സാധ്യത ആരാഞ്ഞിട്ടില്ല. എയര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അവയെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞു വയ്‌ക്കേണ്ട ചില കാര്യങ്ങള്‍ വായിക്കാം:

മുറിയുടെ വലുപ്പം

ADVERTISEMENT

എയര്‍ പ്യൂരിഫയര്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്ന മുറിയുടെ വലുപ്പം മുതല്‍ തുടങ്ങാം. വലുപ്പത്തിന് അനുസരിച്ചുള്ള പ്യൂരിഫയറല്ല വാങ്ങുന്നതെങ്കില്‍ അത് ഗുണം ചെയ്യണമെന്നില്ല. 

വൈദ്യുതി ഉപയോഗം

വൈദ്യുതിയുടെ കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവ നോക്കി വാങ്ങുക. അല്ലെങ്കില്‍ ഇലക്ട്രിസിറ്റി ബില്‍ കൂടും.

ഫില്‍റ്ററിന്റെ വിലയും സംരക്ഷണച്ചെലവും

ADVERTISEMENT

എയര്‍ പ്യൂരിഫയറുകള്‍ക്ക് വാട്ടര്‍ പ്യൂരിഫയറുകളെ പോലെ സംരക്ഷണച്ചിലവുണ്ട്. അവയുടെ ഫില്‍റ്ററുകള്‍ ഇടയ്ക്കിടയ്ക്ക് മാറേണ്ടിവരും. എത്ര കാലം കഴിഞ്ഞാണ് ഇവ മാറേണ്ടിവരുന്നത് എന്നും എന്താണ് ഫില്‍റ്ററിനു നല്‍കേണ്ടിവരുന്ന വില എന്നും, കേടായാല്‍ നന്നാക്കാനുള്ള സര്‍വിസ് സെന്റര്‍ അടുത്ത് ഉള്ള കമ്പനിയുടെ പ്യൂരിഫയര്‍ ആണോ എന്നൊക്കെ അറിഞ്ഞ ശേഷം വാങ്ങുക. 

MI Xiaomi Smart Air Purifier 4 Lite

ഫില്‍റ്റര്‍ കിട്ടുമോ?

കടകളിലോ, ഓണ്‍ലൈനായോ ഫില്‍റ്ററുകള്‍ യഥേഷ്ടം കിട്ടുമോ എന്ന് അറിയാന്‍ ശ്രമക്കുക. 

ADVERTISEMENT

ഉപയോഗിച്ചിരിക്കുന്ന ഫില്‍ട്രേഷന്‍ സിസ്റ്റം

പലതരം ടെക്‌നോളജി എയര്‍ പ്യൂരിഫയറുകളില്‍ ഉപയോഗിച്ചിരിക്കുന്നു-ഹെപാ (HEPA), ആക്ടിവേറ്റഡ് കാര്‍ബണ്‍, യുവി-സി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പ്യൂരിഫയറുകള്‍ ലഭിക്കും.

സിഡിഎആര്‍ (ക്ലീന്‍ എയര്‍ ഡെലിവറി റേറ്റ്). കൂടിയ സിഡിഎആര്‍ ഉള്ള മെഷീനുകള്‍ ആണ് വായുവിലെ തരികളെ ശേഖരിക്കാന്‍ മികവു കാട്ടുക.

Coway AirMega Aim Professional 

ശബ്ദം

ചില എയര്‍ പ്യൂരിഫയറുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒച്ചയുണ്ടാകാം. ഓഫിസ് മുറികളിലും, ബെഡ്‌റൂമുകളിലും വയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് ശബ്ദം പ്രശ്‌നമാകുമോ എന്ന് പഠിച്ചിട്ടു വാങ്ങുക. 

വലുപ്പം 

ഒരു മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്കോ മറ്റെവിടെക്കെങ്കിലുമോ കൊണ്ടുപോകണമെങ്കില്‍ വലുപ്പത്തിന്റെ കാര്യത്തിലും ഒരു ശ്രദ്ധ വേണം.

Honeywell Air Purifier For Home

നിര്‍മാണ മികവ്

ഓഫിസ് മുറികളിലും മറ്റും വയ്ക്കാനായി വാങ്ങുന്നവയ്ക്ക് അനുയോജ്യമായ നിര്‍മ്മാണ തികവും രൂപകല്‍പ്പനയും മറ്റും ഉണ്ടോ എന്നു പരിശോധിക്കുക.

സ്മാര്‍ട്ട് ഫീച്ചറുകള്‍

പല എയര്‍ പ്യൂരിഫയറുകള്‍ക്കും വൈ-ഫൈ കണക്ടിവിറ്റി ഉണ്ടായിരിക്കും. ചിലത് അപ്പ് വഴിയും, വോയിസ് അസിസ്റ്റന്റുകള്‍ ഉപയോഗിച്ചും നിയന്ത്രിക്കാം. 

Mi Air Purifier for Home 4

വില, ബ്രാന്‍ഡ്, റിവ്യൂ

പരമാവധി നല്‍കാന്‍ ഉദ്ദേശിക്കുന്ന വില നിശ്ചയിച്ച ശേഷം അതിന് അനുസരിച്ചുള്ള മോഡല്‍ വാങ്ങുക. ചില താഴ്ന്ന മോഡലുകള്‍ പെട്ടെന്നു കേടായേക്കാം. പേരെടുത്ത ബ്രാന്‍ഡിന്റെ ഉല്‍പ്പന്നമാണോ എന്നും, ഇവയ്ക്ക്ഓണ്‍ലൈനില്‍ ലഭിച്ചിരിക്കുന്ന റിവ്യൂകളും പരിശോധിക്കുക. 

അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ നീക്കംചെയ്യുമോ?

നിങ്ങള്‍ക്ക് ഒരു പ്രത്യേക വസ്തുവിനോടും മറ്റും അലര്‍ജി ഉണ്ടെങ്കില്‍ അത് നീക്കംചെയ്യുമോ എന്ന് പഠിച്ച ശേഷം വാങ്ങുക. 

വായുവിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ശേഷി

തത്സമയം വായുവിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ശേഷിയുള്ള, അല്ലെങ്കില്‍ സെന്‍സറുകള്‍ ഉള്‍ക്കൊള്ളിച്ച മോഡലുകള്‍ വാങ്ങുന്നത് ഉചിതമായിരിക്കും.

ഉപയോഗിക്കാന്‍ എളുപ്പമുള്ളവയാണോ?

റിമോട്ട് അടക്കം ഉള്ള, എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുളള ഒന്നാണോ എന്നും പരിശോധിക്കുക.

SHARP Room Air Purifier

ഓസോണ്‍ പരിരക്ഷ ഉള്‍ക്കൊള്ളിച്ചവ വാങ്ങാന്‍ ശ്രമിക്കുക

ഇനി പരിസ്ഥിതിയെ പരിഗണിക്കാതെ ഉപകരണങ്ങള്‍ വാങ്ങുന്നത് ഭാവി തലമുറയോട് ചെയ്യുന്ന വന്‍ തെറ്റുകളിലൊന്നായിരിക്കും. അതിനാല്‍ തന്നെ, എയര്‍ പ്യൂരിഫയറിന്റെ ഓസോണ്‍ വികരണ ശേഷി എത്രയെന്ന് അറിയുക. ഓസോണ്‍ പരിരക്ഷ ഉള്‍ക്കൊള്ളിച്ച മോഡലുകള്‍ തന്നെ നോക്കി വാങ്ങുക.

മറ്റു കാര്യങ്ങള്‍

നിങ്ങളുടെ വീട്ടിലെ വൈദ്യുതി അല്ലെങ്കില്‍ വോള്‍ട്ടേജ് ഇതിന് യോജിച്ച പ്രവര്‍ത്തനമാണോ എന്ന് അറിയുക. വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ രോമങ്ങളും മറ്റും പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ളവവാങ്ങുക. ചില പ്യൂരിഫയറുകള്‍ ചില കാലാവസ്ഥയ്ക്ക് ഇണങ്ങുന്നവ ആയിരിക്കും. ഒരോ കാലാവസ്ഥയ്ക്കും അനുയോജ്യമായവ വാങ്ങുക. താരതമ്യേന പുതിയ മോഡലുകള്‍ ആയിരിക്കാം കൂടുതല്‍ മെച്ചം. 

ഫീച്ചറുകള്‍ ഒന്നൊന്നായി പരിശോധിക്കാന്‍ താത്പര്യമില്ലാത്തവര്‍ എന്തു ചെയ്യണം?

ഏറ്റവുമധികം വിറ്റുപോകുന്ന മോഡലുകള്‍ വാങ്ങുക എന്നതായിരിക്കാം ഇത്തരക്കാര്‍ക്ക് നല്ലത്. 

ഏതെല്ലാം തരം എയര്‍ പ്യൂരിഫയറുകള്‍ ആണ് ഉള്ളത്?

ഹെപാ 

ഹെപാ (HEPA) അല്ലെങ്കില്‍ ഹൈ എഫിഷ്യന്‍സി പാര്‍ട്ടിക്യുലേറ്റ് ഫില്‍റ്ററുകള്‍ ഉള്‍ക്കൊള്ളിച്ചവ. ഇവ 0.3 മൈക്രോണ്‍ വലിപ്പമുള്ള തരികള്‍ പോലും വലിച്ചെടുക്കും.

Aircom Air Purifier XL-800 Air Cleaner with True HEPA Filter 

ആക്ടിവേറ്റഡ് കാര്‍ബണ്‍

ഇവ മണങ്ങള്‍, രാസ വസ്തുക്കള്‍, വാതകങ്ങള്‍ തുടങ്ങിയവ ആഗീരണം ചെയ്യും.

അയണൈസര്‍

അയണൈസേഷന്‍ പ്രക്രീയ വഴി വായൂ ശുദ്ധീകരണം നടത്തുന്നു. നെഗറ്റിവ് ചാര്‍ജുള്ള അയണ്‍സ് പുറത്തുവിടുക വഴി വായുവിലുള്ള കണങ്ങളെ ന്യൂട്രലൈസ് ചെയ്ത് താഴെ വീഴ്ത്തുന്നു. 

യുവി-സി 

അള്‍ട്രാവൈലറ്റ്-സി ഫില്‍റ്ററേഷന്‍ ബാക്ടീരിയ, വൈറസ് തുടങ്ങിയ മൈക്രോബുകളെ നശിപ്പിക്കുന്നു.

ഓസോണ്‍ ജനറേറ്ററുകള്‍

ഓസോണ്‍ പുറത്തുവിട്ട് മണം, ബാക്ടീരിയ തുടങ്ങിയവ ഇല്ലായ്മ ചെയ്യും. അതേസമയം, ഇത് ചില പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചേക്കാം.

Qubo Smart Air Purifier Q400

ഫോട്ടോകാറ്റലിക് ഓക്‌സിഡേഷന്‍

മലിനീകരണം സൃഷ്ടിക്കുന്ന കണങ്ങളെ നിരുപദ്രവകാരിയായ വസ്തുക്കളായി വിഘടിപ്പിക്കുന്നു. 

ഇലക്ട്രോസ്റ്റാറ്റിക് പ്രെസിപിറ്റേഴ്‌സ്

കണങ്ങളെ വൈദ്യുതി ചാര്‍ജ് ഉപയോഗിച്ച് ആകര്‍ഷിച്ച് പിടിച്ചെടുക്കുന്നു. പ്ലാസ്മാവെയര്‍ ഡിസ്ചാര്‍ജ് തുടങ്ങി മറ്റു ഫില്‍റ്ററേഷന്‍ സിസ്റ്റങ്ങളും ഉണ്ട്. 

ഹൈബ്രിഡ് പ്യൂരിഫയറുകള്‍

മുകളില്‍ പറഞ്ഞ പ്രവൃത്തികള്‍ പലതും നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള പ്യൂരിഫയറുകളെയാണ് ഹൈബ്രിഡ് വിഭാഗത്തില്‍ പെടുത്തുന്നത്.