വളരെ കഷ്ട്ടപ്പെട്ടു വിഡിയോകൾ എടുത്തവരേക്കാൾ കൂടുതൽ റീച്ചും ലൈക്കും അതിന്റെ ചെറിയ ഭാഗങ്ങൾ കട്ട് ചെയ്ത് വൈറൽ ഓഡിയോയും ചേർത്ത് അപ്​ലോഡ് ചെയ്യുന്നവർക്ക് ലഭിക്കുന്നത് പലപ്പോഴും യഥാർ‍ഥ വി‍‍ഡിയോ ക്രിയേറ്റേഴ്സിനെ വിഷമിപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ വിഡിയോകൾ വീണ്ടും ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നവരെ പാടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ കഷ്ട്ടപ്പെട്ടു വിഡിയോകൾ എടുത്തവരേക്കാൾ കൂടുതൽ റീച്ചും ലൈക്കും അതിന്റെ ചെറിയ ഭാഗങ്ങൾ കട്ട്  ചെയ്ത് വൈറൽ ഓഡിയോയും ചേർത്ത് അപ്​ലോഡ് ചെയ്യുന്നവർക്ക് ലഭിക്കുന്നത് പലപ്പോഴും യഥാർ‍ഥ വി‍‍ഡിയോ ക്രിയേറ്റേഴ്സിനെ വിഷമിപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ വിഡിയോകൾ വീണ്ടും ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നവരെ പാടെ അവഗണിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം.

അതോടൊപ്പം ഒരുപാട് ഫോളോവേഴ്സുള്ള ക്രിയേറ്റേഴ്സിനൊപ്പം ഒറിജിനൽ കണ്ടന്റ് ക്രിയേറ്റർമാരെയും പ്രോത്സഹിപ്പിക്കാനായി ഇന്‍സ്റ്റാഗ്രാം ഒരുങ്ങുന്നു. റാങ്കിങ് സിസ്റ്റങ്ങളിലാണ് ഇൻസ്റ്റാഗ്രാം വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. 

ADVERTISEMENT

എല്ലാ വിഡിയോ ക്രിയേറ്റേഴ്സിനും കാഴ്ചക്കാരെ നേടാനുള്ള തുല്യ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിന് ഏറ്റവും കൂടുതൽ റീച്ച് എന്നതുമാറി, വിഡിയോകളുടെ പ്രകടനം അടിസ്ഥാനമാക്കി മാത്രമായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക. രണ്ടോ അതിലധികമോ സമാനമായ ഉള്ളടക്കങ്ങൾ കണ്ടെത്തുമ്പോൾ, യഥാർത്ഥമായത് മാത്രമേ ഇൻസ്റ്റാഗ്രാം ശുപാർശചെയ്യൂ. 

ആദ്യം നിർമിച്ച ഉള്ളടക്കിന് ഒറിജിനൽ ക്രിയേറ്റർ ലേബൽ ആരംഭിക്കാനും ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നു. സ്ഥിരമായി ഇത്തരത്തിൽ റിപോസ്റ്റ് ചെയ്യുന്നവരെയാകും ഇൻസ്റ്റാഗ്രാം ശുപാർശകളിൽനിന്നും നീക്കം ചെയ്യാൻ പോകുന്നത്. ചിലപ്പോൾ അഗ്രഗേറ്റർ അക്കൗണ്ടുകൾക്ക് പിഴചുമത്താനും സാധ്യതയുണ്ടെന്നു ബ്ലോഗ് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ വരുന്നു. എന്തായാലും ഏറ്റവും അടുത്ത ദിവസങ്ങളിൽ ഈ അപ്ഡേറ്റ് നിലവിൽ വരും.

(Photo by Kirill KUDRYAVTSEV / AFP)
ADVERTISEMENT

എന്തൊക്കെയാകും മാറ്റങ്ങൾ എന്നു പരിശോധിക്കാം

∙ഇൻസ്റ്റാഗ്രാമിന്റെ പുതിയ റാങ്കിങ് അൽഗോരിതം യഥാർഥ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നു.

ADVERTISEMENT

∙ചെറിയ ക്രിയേറ്റർമാരിൽ നിന്നുള്ള കൂടുതൽ യഥാർത്ഥ ഉള്ളടക്കം കാണിക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.

∙മറ്റുള്ളവരുടെ കണ്ടെന്റുകൾ വീണ്ടും പോസ്റ്റ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തും

∙ ഇടയ്‌ക്കിടെ റീപോസ്‌റ്റ് ചെയ്യുന്ന അക്കൗണ്ടുകളെ ശുപാർശകളിൽ നിന്ന് നീക്കം ചെയ്യും.

Image Credit: Canva

∙ഒറിജിനൽ, റീപോസ്റ്റ് ചെയ്ത ഉള്ളടക്കത്തിന് യഥാർത്ഥ സ്രഷ്ടാവിന് ക്രെഡിറ്റ് നൽകുന്ന ഒരു ലേബൽ ഉണ്ടാകും.

∙അപ്‌ഡേറ്റ് വരും മാസങ്ങളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.