എംഎസ്‌സി, ബിഎഡ്, കെടിഇടി, സെറ്റ് യോഗ്യതകൾ നേടിയ ഞാൻ 10ലും 12ലും മലയാളം പഠിച്ചിട്ടില്ല. ബിരുദ, ബിരുദാനന്തര തലത്തിലും അധ്യാപക ട്രെയിനിങ്ങിലും മലയാളം പഠിക്കേണ്ടിവന്നിട്ടില്ല. എനിക്ക് യുപിഎസ്‌ടി, എച്ച്എസ്ടി, എച്ച്എസ്എസ്ടി തസ്തികകളിൽ അപേക്ഷിക്കാൻ തടസ്സമുണ്ടോ? യുപിഎസ്ടിയായി അപേക്ഷിക്കാനുള്ള യോഗ്യതകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംഎസ്‌സി, ബിഎഡ്, കെടിഇടി, സെറ്റ് യോഗ്യതകൾ നേടിയ ഞാൻ 10ലും 12ലും മലയാളം പഠിച്ചിട്ടില്ല. ബിരുദ, ബിരുദാനന്തര തലത്തിലും അധ്യാപക ട്രെയിനിങ്ങിലും മലയാളം പഠിക്കേണ്ടിവന്നിട്ടില്ല. എനിക്ക് യുപിഎസ്‌ടി, എച്ച്എസ്ടി, എച്ച്എസ്എസ്ടി തസ്തികകളിൽ അപേക്ഷിക്കാൻ തടസ്സമുണ്ടോ? യുപിഎസ്ടിയായി അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്?

ADVERTISEMENT

യുപിഎസ്ടി തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ: 1. കേരള സർക്കാർ പരീക്ഷാ കമ്മിഷണർ നടത്തുന്ന എസ്എസ്എൽസിയോ തത്തുല്യപരീക്ഷയോ ജയിക്കണം. അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രിയോ തത്തുല്യ പരീക്ഷയോ ജയിക്കണം. അല്ലെങ്കിൽ കേരളത്തിലെ ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് നൽകിയതോ അംഗീകരിച്ചതോ ആയ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യപരീക്ഷയോ ജയിക്കണം 2. കേരള സർക്കാർ പരീക്ഷാ കമ്മിഷണർ നടത്തുന്ന ടിടിസി പരീക്ഷ ജയിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ബിഎഡ്/ബിടി/എൽടി യോഗ്യതയും വേണം 3. കേരള സർക്കാർ ഈ തസ്തികയ്ക്കു നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) ജയിക്കണം. ബന്ധപ്പെട്ട വിഷയത്തിൽ സിടെറ്റ്/നെറ്റ്/സെറ്റ്/എംഫിൽ/പിഎച്ച്ഡി/എംഎഡ് നേടിയിട്ടുള്ളവരെ കെ–ടെറ്റ് യോഗ്യതയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എസ്എസ്എൽസിക്കു പാർട്ട് ഒന്നിലോ രണ്ടിലോ മലയാളം പഠിക്കാത്തതോ പഠനമാധ്യമം മലയാളം അല്ലാത്തതോ ആയ ഉദ്യോഗാർഥികൾ ഈ തസ്തികയിൽ അപേക്ഷിക്കാൻ അർഹരല്ല. സെക്കൻഡറി/ഹയർ സെക്കൻഡറി തലങ്ങളിൽ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലെങ്കിലും ബിരുദ/ബിരുദാനന്തര/അധ്യാപക ട്രെയിനിങ് തലങ്ങളിൽ ഏതെങ്കിലുമൊന്നിൽ കേരളത്തിലെ റഗുലർ കോഴ്സ് വഴി മലയാളം ഒരു ഭാഷയായി പഠിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാൻ തടസ്സമില്ല.

ADVERTISEMENT

താങ്കൾ പത്താം ക്ലാസ് മുതൽ ബിരുദ, ബിരുദാനന്തര തലത്തിലും അധ്യാപക ട്രെയിനിങ് യോഗ്യതാ പഠനവേളയിലും മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ യുപിഎസ്‌ടി തസ്തികയിൽ അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ എച്ച്എസ്‌ടി, എച്ച്എസ്എസ്ടി തസ്തികകളിൽ അപേക്ഷിക്കുന്നതിനു തടസ്സമില്ല.