∙അന്തിമ മാർഗരേഖ ജനുവരി അവസാനത്തോടെ

∙അന്തിമ മാർഗരേഖ ജനുവരി അവസാനത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙അന്തിമ മാർഗരേഖ ജനുവരി അവസാനത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ വഴിതുറന്ന് യുജിസിയുടെ കരടു മാർഗരേഖ. പ്രവേശന നടപടികൾ, ഫീസ്, കോഴ്സ് ഘടന എന്നിവയെല്ലാം സ്ഥാപനങ്ങൾക്കു തീരുമാനിക്കാമെന്നാണു കരടു മാർഗരേഖയിലുള്ളത്. എന്നാൽ, ഇന്ത്യക്കാർക്കു താങ്ങാവുന്ന നിരക്കു മാത്രമേ ഈടാക്കാവൂ എന്നു മാർഗനിർദേശം നൽകും. ഓൺലൈൻ ക്ലാസുകൾ അനുവദിക്കില്ല; ഓഫ്‌ലൈൻ ക്ലാസ് തന്നെയാകണം. സംവരണം ഉൾപ്പെടെ ഇന്ത്യൻ സ്ഥാപനങ്ങളിൽ നിലവിലുള്ള മാനദണ്ഡങ്ങൾ ബാധകമാകില്ല. രാജ്യത്തിന്റെ താൽപര്യങ്ങൾക്കു ഭംഗം വരുത്തുന്ന കോഴ്സുകളോ പാഠഭാഗങ്ങളോ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നു യുജിസി ചെയർമാൻ എം.ജഗദേഷ് കുമാർ പറഞ്ഞു.

 

ADVERTISEMENT

വിദേശസ്ഥാപനങ്ങൾക്കു സ്വന്തം നിലയിലോ നിലവിൽ രാജ്യത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേർന്നോ ക്യാംപസുകൾ തുറക്കാം. രാജ്യാന്തരതലത്തിൽ മുൻനിരയിലുള്ള സ്ഥാപനങ്ങൾക്കാണ് അനുമതി നൽകുക. ആദ്യഘട്ടത്തിൽ 10 വർഷത്തേക്കായിരിക്കും അനുമതി. ഒൻപതാം വർഷം ഇതു പുതുക്കാൻ അപേക്ഷ നൽകണം. സ്ഥാപനങ്ങളുടെ അപേക്ഷ യുജിസിയുടെ വിദഗ്ധ സമിതി പരിശോധിച്ച് 45 ദിവസത്തിനുള്ളിൽ അനുമതി നൽകും. അനുമതി ലഭിച്ചാൽ 2 വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാം. ഇന്ത്യക്കാർക്കും വിദേശികൾക്കും ഉൾപ്പെടെ പ്രവേശനം നൽകാം. വിദേശത്തു സ്ഥാപനം പ്രവർത്തിക്കുന്നതിനു സമാനരീതിയിലാകും ഇവിടെയും പ്രവർത്തിക്കുകയെന്നാണു വിശദീകരണം. അതേസമയം, വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ഉൾപ്പെടെ ഇവർക്കു ബാധകമാകും. ഈ മാസം അവസാനത്തോടെ അന്തിമ മാർഗരേഖ പ്രസിദ്ധീകരിക്കും. കരടുമാർഗരേഖ യുജിസി വെബ്ൈസറ്റിൽ (www.ugc.ac.in) ഉണ്ട്. അഭിപ്രായങ്ങൾ ജനുവരി 18 വരെ മെയിൽ ചെയ്യാം: ugcforeigncollaboration@gmail.com