വീടുകളിലും പുറത്തും പണിമുടക്കി ഐസ്‌ലൻഡിലെ സ്ത്രീകൾ സമരമുറ പുറത്തെടുത്തപ്പോൾ ജോലിയെടുക്കാതെ പിന്തുണയ്ക്കുകയാണ് അവിടത്തെ പ്രധാനമന്ത്രി ചെയ്തത്! ഒക്ടോബർ 24നായിരുന്നു ഈ ഏകദിന പണിമുടക്ക്. വേതനഘടനയിലും ജോലിസ്ഥലങ്ങളിലെ വിവേചനങ്ങൾക്കെതിരെയും ലൈംഗിക അതിക്രമങ്ങൾ ക്കെതിരെയുമാണ് ഐസ്‌ലൻഡിലെ വനിതകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളിലും പുറത്തും പണിമുടക്കി ഐസ്‌ലൻഡിലെ സ്ത്രീകൾ സമരമുറ പുറത്തെടുത്തപ്പോൾ ജോലിയെടുക്കാതെ പിന്തുണയ്ക്കുകയാണ് അവിടത്തെ പ്രധാനമന്ത്രി ചെയ്തത്!

ഒക്ടോബർ 24നായിരുന്നു ഈ ഏകദിന പണിമുടക്ക്. വേതനഘടനയിലും ജോലിസ്ഥലങ്ങളിലെ വിവേചനങ്ങൾക്കെതിരെയും ലൈംഗിക അതിക്രമങ്ങൾ ക്കെതിരെയുമാണ് ഐസ്‌ലൻഡിലെ വനിതകൾ പണിമുടക്കിയത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളടക്കം, വനിതാജീവനക്കാർക്കു മേധാവിത്തമുള്ള തൊഴിലിടങ്ങൾ പൂർണമായി സ്തംഭിച്ചു. വീട്ടുജോലിയിൽനിന്നും സ്ത്രീകൾ വിട്ടുനിന്നു. പ്രതിഷേധത്തെ പിന്തുണച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോട്ടിർ ഇങ്ങനെ കുറിച്ചു: ‘ഞാൻ ഇന്നു ജോലി ചെയ്യില്ല. എന്റെ മന്ത്രിസഭയിലെ മറ്റു വനിതാ അംഗങ്ങളും അങ്ങനെതന്നെ ചെയ്യുമെന്നു വിശ്വസിക്കുന്നു’.

ADVERTISEMENT

മുന്നിലെങ്കിലും ചില കാര്യങ്ങളിൽ പിന്നിൽ

പാർലമെന്റിലെ വനിതാപ്രാതിനിധ്യത്തിൽ 47.6 ശതമാനവുമായി ഐസ്‌ലൻഡ് യൂറോപ്പിൽ ഏറ്റവും മുന്നിലാണെങ്കിലും ചില ജോലികളിൽ വനിതകൾക്കു പുരുഷൻമാരേക്കാൾ 21% കുറവു ശമ്പളമേ ലഭിക്കുന്നുള്ളൂ എന്നാണു പ്രതിഷേധമുയർത്തിയവർ പറയുന്നത്.

ADVERTISEMENT

സ്ത്രീകളിൽ 40% പേരും ജീവിതകാലത്ത് ഒരിക്കലെങ്കിലും ലൈംഗിക അതിക്രമം നേരിട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 2017 മുതൽ ഐസ്‌ലൻഡ് പ്രധാനമന്ത്രിയാണു കാതറിൻ ജേക്കബ്സ്ഡോട്ടിർ (47). ലെഫ്റ്റ്–ഗ്രീൻ മൂവ്‌മെന്റ് പാർട്ടി അംഗമായ കാതറിൻ, ഇൻഡിപെൻഡൻസ് പാർട്ടി, പ്രോഗ്രസീവ് പാർട്ടി എന്നിവരുമായി ചേർന്ന കൂട്ടുകക്ഷി മന്ത്രിസഭയെയാണു നയിക്കുന്നത്. 2021ലെ പൊതുതിരഞ്ഞെടുപ്പിലും ജയിച്ച് രണ്ടാമതും പ്രധാനമന്ത്രിയായി.

ലിംഗസമത്വത്തിലെത്താൻ ഇനിയും 131 വർഷം?!

ADVERTISEMENT

ലോക സാമ്പത്തിക ഫോറം വർഷംതോറും പുറത്തിറക്കുന്ന പട്ടികപ്രകാരം കഴിഞ്ഞ 14 വർഷം തുടർച്ചയായി ലിംഗസമത്വം ഏറ്റവും കൂടിയ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഐസ്‌ലൻഡ്. സമ്പദ്‌വ്യവസ്ഥയിൽ വനിതകൾക്കു തുല്യപ്രാതിനിധ്യം ആവശ്യപ്പെട്ട് 1975 ഒക്ടോബർ 24ന് ഐസ്‌ലൻഡിലെ വനിതകൾ ഏകദിനസമരം നടത്തിയിരുന്നു. തുടർന്നാണ് തൊട്ടടുത്ത വർഷം പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും തുല്യവേതനനിയമം പാർലമെന്റ് പാസാക്കിയത്.

ഐസ്‌ലൻഡ് (91.2%), നോർവേ (87.9%), ഫിൻലൻഡ് (86.3%), ന്യൂസീലൻഡ് (85.6%), സ്വീഡൻ (81.5%) എന്നിവയാണു ലിംഗ സമത്വ പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനത്തുള്ള രാജ്യങ്ങൾ. ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം വനിതകൾക്കു വിവേചനം അനുഭവപ്പെടാത്ത ഒരു ലോകം രൂപപ്പെടാൻ ഇനിയും 131 വർഷം വേണ്ടിവരും. ലോകത്തെ ഒരു രാജ്യവും ഇതുവരെ പൂർണ ലിംഗസമത്വം നേടിയിട്ടില്ല. 

English Summary:

Iceland Women Strike Current Affairs Thozhilveedhi