ചാൾസ് രാജാവിനേയും സാം ഓൾട്ട്മാനേയും പിന്നിലാക്കി, ടൈം പഴ്സനായി ടെയ്‌ലർ സ്വിഫ്റ്റ്
ടൈം മാഗസിന്റെ 2023ലെ ‘പഴ്സൻ ഓഫ് ദി ഇയർ’ ആയി പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിനെ തിരഞ്ഞെടുത്തു. ഓപ്പൺ എഐ സഹസ്ഥാപകൻ സാം ഓൾട്ട്മാനെയും ചാൾസ് മൂന്നാമൻ രാജാവിനെയും പിന്നിലാക്കിയാണു മുപ്പത്തിമൂന്നുകാരിയായ സ്വിഫ്റ്റ് വർഷത്തിന്റെ താരമായത്. പാട്ടെഴുത്തുകാരിയും സ്വന്തം കഥയിലെ ഹീറോയുമായ അപൂർവ വ്യക്തിയെന്നാണ് ടൈം

ടൈം മാഗസിന്റെ 2023ലെ ‘പഴ്സൻ ഓഫ് ദി ഇയർ’ ആയി പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിനെ തിരഞ്ഞെടുത്തു. ഓപ്പൺ എഐ സഹസ്ഥാപകൻ സാം ഓൾട്ട്മാനെയും ചാൾസ് മൂന്നാമൻ രാജാവിനെയും പിന്നിലാക്കിയാണു മുപ്പത്തിമൂന്നുകാരിയായ സ്വിഫ്റ്റ് വർഷത്തിന്റെ താരമായത്. പാട്ടെഴുത്തുകാരിയും സ്വന്തം കഥയിലെ ഹീറോയുമായ അപൂർവ വ്യക്തിയെന്നാണ് ടൈം സ്വിഫ്റ്റിനെ വിശേഷിപ്പിച്ചത്. 1927 മുതലാണ് ടൈം മാഗസിൻ പഴ്സൻ ഓഫ് ദ് ഇയർ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആയിരുന്നു ടൈം വാരികയുടെ 2022ലെ ‘പഴ്സൻ ഓഫ് ദി ഇയർ’. ടൈം മാഗസിന്റെ ഈ വർഷത്തെ ‘അത്‌ലീറ്റ് ഓഫ് ദ ഇയർ’ ആയി ഫുട്ബോൾ താരം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഫുട്ബോൾ താരമാണ് അർജന്റീന നായകനായ ലയണൽ മെസ്സി. യുഎസിലെ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ് മുപ്പത്തിയാറുകാരനായ മെസ്സി.