എൽഡിസി തയാറെടുപ്പിന് ഹരിശ്രീ കുറിക്കുന്നവർക്കൊരു ‘പവർഫുൾ’ പ്രചോദന മാണു സനൽ സദാനന്ദൻ. മുൻ എൽഡിസി പരീക്ഷയിൽ തൃശൂർ ജില്ലയിലെ ഒന്നാമൻ. പവർ ലിഫ്റ്റിങ് ദേശീയ ചാംപ്യൻകൂടിയായ സനൽ ഫിസിക്കൽ ഇൻസ്ട്രക്ടർ ജോലി ഉപേക്ഷിച്ചാണു സർക്കാർ സർവീസ് എന്ന സ്വപ്നത്തിൽ കൈവച്ചത്. അനിയനു പൊലീസിൽ നിയമനം ലഭിച്ചതാണു തൃശൂർ

എൽഡിസി തയാറെടുപ്പിന് ഹരിശ്രീ കുറിക്കുന്നവർക്കൊരു ‘പവർഫുൾ’ പ്രചോദന മാണു സനൽ സദാനന്ദൻ. മുൻ എൽഡിസി പരീക്ഷയിൽ തൃശൂർ ജില്ലയിലെ ഒന്നാമൻ. പവർ ലിഫ്റ്റിങ് ദേശീയ ചാംപ്യൻകൂടിയായ സനൽ ഫിസിക്കൽ ഇൻസ്ട്രക്ടർ ജോലി ഉപേക്ഷിച്ചാണു സർക്കാർ സർവീസ് എന്ന സ്വപ്നത്തിൽ കൈവച്ചത്. അനിയനു പൊലീസിൽ നിയമനം ലഭിച്ചതാണു തൃശൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഡിസി തയാറെടുപ്പിന് ഹരിശ്രീ കുറിക്കുന്നവർക്കൊരു ‘പവർഫുൾ’ പ്രചോദന മാണു സനൽ സദാനന്ദൻ. മുൻ എൽഡിസി പരീക്ഷയിൽ തൃശൂർ ജില്ലയിലെ ഒന്നാമൻ. പവർ ലിഫ്റ്റിങ് ദേശീയ ചാംപ്യൻകൂടിയായ സനൽ ഫിസിക്കൽ ഇൻസ്ട്രക്ടർ ജോലി ഉപേക്ഷിച്ചാണു സർക്കാർ സർവീസ് എന്ന സ്വപ്നത്തിൽ കൈവച്ചത്. അനിയനു പൊലീസിൽ നിയമനം ലഭിച്ചതാണു തൃശൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഡിസി തയാറെടുപ്പിന് ഹരിശ്രീ കുറിക്കുന്നവർക്കൊരു ‘പവർഫുൾ’ പ്രചോദനമാണു സനൽ സദാനന്ദൻ. മുൻ എൽഡിസി പരീക്ഷയിൽ തൃശൂർ ജില്ലയിലെ ഒന്നാമൻ. പവർ ലിഫ്റ്റിങ് ദേശീയ ചാംപ്യൻകൂടിയായ സനൽ ഫിസിക്കൽ ഇൻസ്ട്രക്ടർ ജോലി ഉപേക്ഷിച്ചാണു സർക്കാർ സർവീസ് എന്ന സ്വപ്നത്തിൽ കൈവച്ചത്. അനിയനു പൊലീസിൽ നിയമനം ലഭിച്ചതാണു തൃശൂർ വലക്കാവ് സ്വദേശിയായ സനലിനു സർക്കാർ ജോലിയുടെ വഴി തിരഞ്ഞെടുക്കാൻ പ്രചോദനമായത്. കോവിഡ് മറ്റെല്ലാം വഴിമുടക്കിയ നാളുകളിൽ പഠനം ‘പോസിറ്റീവ്’ ആക്കിയ സനൽ എഴുതിയതു മൂന്നേ മൂന്നു പിഎസ്‌സി പരീക്ഷകൾ. ലാസ്റ്റ് ഗ്രേഡ്, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ്, പിന്നെ എൽഡിസിയും. മൂന്നിലും ഒന്നാം റാങ്ക് എന്ന അതുല്യ നേട്ടത്തോടെയാണു സനലിന്റെ വിജയഗാഥ. തൃശൂർ ജില്ലാ കോടതിയിലെ ക്ലാർക്കായ സനൽ ‘എൽഡിസി വിജയരഹസ്യം’ പങ്കുവയ്ക്കുന്നു.

Turning Point

ADVERTISEMENT

പവർലിഫ്റ്റിങ്ങിൽ ജൂനിയർ, സീനിയർ തലത്തിൽ ദേശീയ ചാംപ്യനായിരുന്നു. അതുവഴി സ്പോർട്സ് ക്വാട്ടയിൽ റെയിൽവേയിൽ കയറുകയായിരുന്നു ആഗ്രഹം. പക്ഷേ, നടന്നില്ല. കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിൽ ഫിസിക്കൽ ഇൻസ്ട്രക്ടറായി ജോലി നോക്കുന്നതിനിടെ കൊല്ലം സ്മാർട് കോച്ചിങ് സെന്ററിലാണു പിഎസ്‌സി പഠനം തുടങ്ങിയത്. ഒപ്പം പഠിച്ചവരും അനിയനുമെല്ലാം സർക്കാർ സർവീസിലെത്തിയതോടെ എനിക്കും അതുവേണം എന്നൊരു വാശി ഉള്ളിൽ തോന്നി. കോവിഡ് സമയത്താണു കാര്യമായി പഠിച്ചത്. തൃശൂർ അയ്യന്തോൾ പുലിക്കളി സംഘത്തിലെ പരിശീലനം വഴിത്തിരിവായി. ‘ഒരാൾക്കു സർക്കാർ ജോലി കിട്ടിയാൽ ഒരു കുടുംബം രക്ഷപ്പെടും. കൂട്ടുകാർക്കും പ്രചോദനമാകും. അവരും രക്ഷപ്പെടും. അതുവഴി സമൂഹം രക്ഷപ്പെടും’–സംഘത്തിലെ ധീരജ് മാഷിന്റെ ഈ വാക്കുകൾ പകർന്ന ഉത്തേജനം ഏറെ വലുതാണ്. മത്സരബുദ്ധിയോടെയുള്ള അവിടത്തെ പഠനാന്തരീക്ഷവും ഗുണം ചെയ്തു.

"നിങ്ങളുടെ പങ്കില്ലാതെ നിങ്ങൾക്കു വിജയിക്കാനാവില്ല. നിങ്ങളുടെ പങ്കോടുകൂടി നിങ്ങൾക്കു തോൽക്കാനുമാവില്ല"

My Strategy

ADVERTISEMENT

മുൻകാല ചോദ്യങ്ങൾ കേന്ദ്രീകരിച്ചാണ് എൽഡിസി പഠനം തുടങ്ങിയത്. സിലബസ് വന്നതോടെ പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളുടെ പാഠഭാഗങ്ങൾ എഴുതി ചുമരിൽ പതിച്ചു. സിലബസിലെ വിഷയങ്ങൾ 6 തവണയെങ്കിലും ആവർത്തിച്ചു പഠിച്ചു. മാർക്ക് സ്കോറിങ് വിഷയങ്ങളായ കണക്ക്, ഇംഗ്ലിഷ്, മലയാളം, ജികെ, കറന്റ് അഫയേഴ്സ് എന്നിവ പഠിക്കാൻ ദിവസവും സമയം നീക്കിവച്ചു. കണക്കുകൾ ആവർത്തിച്ചു ചെയ്തു പഠിക്കാൻ ശ്രദ്ധിച്ചു. സമവാക്യങ്ങൾ നോട്ട് ബുക്കിൽ എഴുതിയെടുത്ത് ദിവസവും റിവൈസ് ചെയ്തു മനപ്പാഠമാക്കി. ഇംഗ്ലിഷ്, മലയാളം വ്യാകരണത്തിനും വൊക്കാബുലറിക്കും പ്രത്യേക പ്രാധാന്യം നൽകിയിരുന്നു.

Key to Success

ADVERTISEMENT

എൽഡിസി പഠനത്തിൽ ദിവസവും ഒന്നോ രണ്ടോ മാതൃകാപരീക്ഷ ചെയ്തു നോക്കിയിരുന്നു. എവിടെനിന്നൊക്കെ കിട്ടുന്നോ അവിടെനിന്നെല്ലാം ചോദ്യ പേപ്പർ സംഘടിപ്പിച്ചു. തൊഴിൽവീഥിയിൽ വന്ന മോക് ടെസ്റ്റുകളെല്ലാം ഗുണം ചെയ്തു. എൽഡിസിയുടെ അതേ പാറ്റേണിലുള്ള പരീക്ഷകൾ എഴുതി ശീലമായതിനാൽ പരീക്ഷാ ഹാളിൽ ചോദ്യം കണ്ടപ്പോൾ തെല്ലും അമ്പരപ്പുണ്ടായില്ല.

Get Ready

ജോലി നേടണം എന്ന ലക്ഷ്യം മനസ്സിൽ കുറിക്കണം. ഒന്നോ രണ്ടോ പരീക്ഷകളിൽ ജയിക്കാനായില്ലെങ്കിലും മനസ്സു മടുക്കരുത്. ആഞ്ഞു ശ്രമിച്ചാൽ ജോലി കിട്ടും. പഠിച്ചുകൊണ്ടേയിരിക്കുക. പഠനം ഒരു ‘ഫോമിൽ’ എത്തിക്കഴിഞ്ഞാൽ ജോലി തേടിവരും. എല്ലാ വിഷയങ്ങളും ദിവസേന പഠിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താൽ പഠനം മുടങ്ങിയാൽ ‘ടച്ച്’ വിട്ടുപോകും. അതിന് ഇടവരുത്തരുത്.

Success Mantra

ഏറ്റവും നല്ല അവസരമാണ് ഈ എൽഡിസി. മുൻ വിജ്ഞാപനത്തിൽ പ്രിലിംസും മെയിൻസുമുണ്ടായിരുന്നു. മാർക്ക് ഏകീകരണമൊക്കെ പലർക്കും പ്രശ്നങ്ങളുണ്ടാക്കി. ഇത്തവണ ഒരു പരീക്ഷ മാത്രം. പഴയ എൽഡിസി മെയിൻ സിലബസ് അനുസരിച്ചു പഠിച്ചു തുടങ്ങാം. പുതിയ സിലബസ് വരുന്നതോടെ പഠനം ഊർജിതമാക്കണം. ഓരോ വിഷയവും 6–7 തവണ കവർ ചെയ്യണം. ഗണിതമൊക്കെ ചെയ്തുതന്നെ പഠിക്കുക. മാതൃകാപരീക്ഷകൾ യഥാർഥ പരീക്ഷയുടെ അതേ ഗൗരവത്തിൽ സോൾവ് ചെയ്യാൻ ശീലിക്കണം.