അസിസ്റ്റന്റ് തസ്തികയിലെ 45 ഒഴിവിൽ കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. ബിരുദക്കാർക്കാണ് ഈ സുവർണാവസരം. ഏപ്രിൽ 3 മുതൽ മേയ് 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. റിക്രൂട്മെന്റ് നമ്പർ: 04/2024 ഒഴിവുകളുടെ എണ്ണം: 4 നിയമന രീതി: ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്നുമുള്ള സ്പെഷൽ റിക്രൂട്മെന്റ് റിക്രൂട്മെന്റ് നമ്പർ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസിസ്റ്റന്റ് തസ്തികയിലെ 45 ഒഴിവിൽ കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. ബിരുദക്കാർക്കാണ് ഈ സുവർണാവസരം. ഏപ്രിൽ 3 മുതൽ മേയ് 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.

റിക്രൂട്മെന്റ് നമ്പർ: 04/2024

ADVERTISEMENT

ഒഴിവുകളുടെ എണ്ണം: 4

നിയമന രീതി: ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്നുമുള്ള സ്പെഷൽ റിക്രൂട്മെന്റ്

റിക്രൂട്മെന്റ് നമ്പർ: 05/2024

ഒഴിവുകളുടെ എണ്ണം: 41

ADVERTISEMENT

നിയമന രീതി: നേരിട്ടുള്ള നിയമനം

യോഗ്യതകളറിയാം:

50% മാർക്കോടെ ബിരുദമോ (പട്ടികവിഭാഗക്കാർക്കു മാർക്ക് പരിധി ബാധകമല്ല) പിജിയോ നിയമബിരുദമോ ഉണ്ടായിരിക്കണം. കംപ്യൂട്ടർ ഓപ്പറേഷൻസ് പരിജ്‌ഞാനം അഭിലഷണീയം.

പ്രായം:

ADVERTISEMENT

02.01.1988 നും 01.01.2006 നും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉൾപ്പെടെ. അർഹരായവർക്ക് ഇളവ്.

02.01.1984 നും 01.01.2006 നും മധ്യേ ജനിച്ച, അസിസ്റ്റന്റ് തസ്തികയുടെ പേ സ്കെയിലിനു താഴെ ജോലി ചെയ്യുന്ന ഹൈക്കോടതി ജീവനക്കാർക്കും അപേക്ഷിക്കാം.

ശമ്പളം:

39,300–83,000 രൂപ.

തിരഞ്ഞെടുപ്പ്:

ഒബ്ജക്ടീവ് ടെസ്റ്റ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്, ഇന്റർവ്യൂ മുഖേന. ജനറൽ ഇംഗ്ലിഷ്, ജികെ, ബേസിക് മാത്തമാറ്റിക്സ് ആൻഡ് റീസണിങ് വിഷയങ്ങൾ ഉൾപ്പെടുന്നതാണ് ഒബ്ജക്ടീവ് ടെസ്റ്റ്. 3 വിഭാഗങ്ങളിലുമായി 75 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ. 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും. ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ് 60 മാർക്കിന്റെയും ഇന്റർവ്യൂ 10 മാർക്കിന്റേതുമായിരിക്കും. ഒബ്ജക്ടീവ് ടെസ്റ്റിൽ 40% മാർക്കും ഇന്റർവ്യൂവിനു 35% മാർക്കും നേടുന്നവരെയാണു റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെടുത്തുക. പരീക്ഷാ മാധ്യമം ഇംഗ്ലിഷ് ആയിരിക്കും.

ഫീസ്:

500 രൂപ. പട്ടികവിഭാഗക്കാരും തൊഴിൽരഹിതരായ ഭിന്നശേഷിക്കാരും ഫീസ് അടയ്‌ക്കേണ്ടതില്ല. ഓൺലൈനായും സിസ്‌റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചലാനായും ഫീസടയ്ക്കാം. www.hckrecruitment.keralacourts.in

English Summary:

Highcourt Assistant Notification vacancy Thozhilveedhi