സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് യോഗ്യതയിൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കി. ‌ഉന്നതവിദ്യാഭ്യാസ (ബി) വകുപ്പ് ഡിസംബർ 9 നു പുറത്തിറക്കിയ ഉത്തരവിലാണ് (സ.ഉ (അച്ചടി) നം. 35/2022/HEDN) യോഗ്യതകൾ വ്യക്തമാക്കിയത്. ഏഴാം ക്ലാസ് ജയിക്കണം, എന്നാൽ ബിരുദം നേടാൻ പാടില്ല എന്നതാണു യോഗ്യത. മലയാളം എഴുതാനും വായിക്കാനും കഴിവ് വേണമെന്നു നേരത്തേ യോഗ്യതയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. യോഗ്യതയിൽ വ്യക്തത തേടി പിഎസ്‌സി സർക്കാരിനു കത്തെഴുതി 2 വർഷത്തിനു ശേഷമാണ് ഉത്തരവു വന്നത്.

സിസ്റ്റം മാനേജർ യോഗ്യതയും മാറ്റി

സർവകലാശാലകളിലെ സിസ്റ്റം മാനേജർ തസ്തികയുടെ യോഗ്യതയിലും ഭേദഗതി വരുത്തി. ഈ തസ്തികയുടെ പുതുക്കിയ യോഗ്യത: MCA or B.Tech Electrical & Electronics/Computer Science or B.Tech (any discipline) with specialization in Computer (ie; PGDCA or equivalent) with 8 years experience in Data Processing/Software Development OR B.Tech (any discipline) with 10 years experience in Data Processing/Software Development OR Msc with specialization in Electronics/Physics/Computer Science/Mathematics/Statistics with 10 years experience in Data Processing/Software Development.