ടെക്നിഷ്യൻ തസ്തികയിലെ 9144 ഒഴിവിലേക്കു റെയിൽവേ റിക്രൂട്‌മെന്റ് ബോർഡ് കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവുണ്ട്. ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙തിരുവനന്തപുരം ആർആർബിയിലെ ഒഴിവുകൾ: ബ്ലാക്സ്മിത്ത്, ബ്രിജ്, കാരിയേജ് ആൻഡ് വാഗൺ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ് എസി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്നിഷ്യൻ തസ്തികയിലെ 9144 ഒഴിവിലേക്കു റെയിൽവേ റിക്രൂട്‌മെന്റ് ബോർഡ് കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവുണ്ട്. ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തിരുവനന്തപുരം ആർആർബിയിലെ ഒഴിവുകൾ: ബ്ലാക്സ്മിത്ത്, ബ്രിജ്, കാരിയേജ് ആൻഡ് വാഗൺ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ് എസി, റിവേറ്റർ, എസ് ആൻഡ് ടി, ട്രാക്ക് മെഷീൻ, വെൽഡർ എന്നീ ട്രേഡുകളിലായി ടെക്നിഷ്യൻ ഗ്രേഡ് III വിഭാഗത്തിൽ 248 ഒഴിവും ടെക്നിഷ്യൻ ഗ്രേഡ് I സിഗ്നൽ വിഭാഗത്തിൽ 30 ഒഴിവും.

ADVERTISEMENT

∙ടെക്നിഷ്യൻ ഗ്രേഡ് III യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ആക്‌ട് അപ്രന്റിസ്‌ഷിപ് പൂർത്തിയാക്കിയ മെട്രിക്കുലേഷൻ/എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം.

∙ടെക്നിഷ്യൻ ഗ്രേഡ് I യോഗ്യത: ഫിസിക്സ്/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ ഐടി/ഇൻസ്ട്രുമെന്റേഷൻ സ്ട്രീമുകളിൽ സയൻസ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും സബ് സ്ട്രീമുകളിൽ ബിഎസ്‌സി അല്ലെങ്കിൽ 3 വർഷ എൻജി. ഡിപ്ലോമ അല്ലെങ്കിൽ എൻജി. ബിരുദം.

ADVERTISEMENT

∙പ്രായം (01.07.2024ന്): ടെക്നിഷ്യൻ ഗ്രേഡ് I: 18 –36. ടെക്നിഷ്യൻ ഗ്രേഡ് III: 18–33. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവ്.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) മുഖേന.

ADVERTISEMENT

∙ഫീസ്: 500 രൂപ. സിബിടിക്കു ശേഷം 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടൻ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, ഇബിസി എന്നിവർക്ക് 250 രൂപ. സിബിടിക്കു ശേഷം 250 രൂപ തിരികെ നൽകും. ഫീസ് ഒാൺലൈനായി അടയ്ക്കണം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് തിരുവനന്തപുരം ആർആർബിയുടെ www.rrbthiruvananthapuram.gov.in എന്ന സൈറ്റിലെ വിജ്ഞാപനം കാണുക.

English Summary:

Railway Technician vacancies Notification published Thozhilveedhi