കേന്ദ്ര പൊലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്‌എസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 28 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയിൽ നടത്തും. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (സിഎപിഎഫ്), ഡൽഹി പൊലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്‌പെക്‌ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര പൊലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്‌എസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 28 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയിൽ നടത്തും.

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (സിഎപിഎഫ്), ഡൽഹി പൊലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലാണു തിരഞ്ഞെടുപ്പ്. സ്ത്രീകൾക്കും അവസരം. സിഎപിഎഫിൽ 4001 ഒഴിവും ഡൽഹി പൊലീസിൽ 186 ഒഴിവുമുണ്ട്. ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന Sub Inspector in Delhi Police and Central Armed Police Forces Examination, 2024 വഴി തിരഞ്ഞെടുപ്പ് നടത്തും.

ADVERTISEMENT

യോഗ്യതകളറിയാം (01.08.2024ന്):

ബിരുദം/തത്തുല്യം. ഡൽഹി പൊലീസിലെ സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർ കായികക്ഷമതാ പരീക്ഷാവേളയിൽ നിലവിലുള്ള എൽഎംവി (ഇരുചക്രവാഹനവും കാറും) ഡ്രൈവിങ് ലൈസൻസ് ഹാജരാക്കണം.

പ്രായം (01.08.2024ന്):

20–25. പട്ടികവിഭാഗത്തിന് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം.

ADVERTISEMENT

ശമ്പളം:

സബ് ഇൻസ്‌പെക്‌ടർ (ജി‍‍ഡി), സിഎപിഎഫ്: 35,400–1,12,400 (ഗ്രൂപ്പ് ബി). സബ് ഇൻസ്‌പെക്‌ടർ (എക്സിക്യൂട്ടീവ്), ഡൽഹി പൊലീസ്: 35,400–1,12,400 (ഗ്രൂപ്പ് സി).

ശാരീരികയോഗ്യതളെന്തെല്ലാം?

∙പുരുഷൻ: ഉയരം: 170 സെ.മീ., നെഞ്ചളവ് 80–85 സെ.മീ.

ADVERTISEMENT

എസ്ടി വിഭാഗക്കാർ: ഉയരം: 162.5 സെ.മീ., നെഞ്ചളവ് 77–82 സെ.മീ.

∙സ്ത്രീ: ഉയരം: 157 സെ.മീ.. എസ്ടി വിഭാഗക്കാർ: ഉയരം: 154 സെ.മീ.

തൂക്കം: ഉയരത്തിന് ആനുപാതികം.

കാഴ്‌ചശക്‌തി: കണ്ണടയില്ലാതെ രണ്ടു കണ്ണുകൾക്കും 6/6, 6/9.

കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ, കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്. കൃത്യനിർവഹണത്തിനു തടസ്സമാകുന്ന വൈകല്യങ്ങളൊന്നും പാടില്ല.

കായികക്ഷമതാ പരീക്ഷ:

∙പുരുഷൻ: 16 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, 6.5 മിനിറ്റിൽ 1.6 കി.മീ. ഓട്ടം, ലോങ്ജംപ്: 3.65 മീറ്റർ, ഹൈജംപ്: 1.2 മീറ്റർ, ഷോട്പുട്ട് (16 Lbs): 4.5 മീറ്റർ.

∙സ്ത്രീ: 18 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, 4 മിനിറ്റിൽ 800 മീ ഓട്ടം, ലോങ്ജംപ്: 2.7 മീറ്റർ, ഹൈജംപ്: 0.9 മീറ്റർ. ജംപ്, ത്രോ ഇനങ്ങളിൽ എല്ലാവർക്കും 3 അവസരം വീതം ലഭിക്കും. വിമുക്‌തഭടന്മാർക്കു കായികക്ഷമതാപരീക്ഷയില്ല.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവ മുഖേന. എഴുത്തുപരീക്ഷ മേയ് 9, 10, 13 തീയതികളിൽ നടത്തും. എഴുത്തുപരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും സിലബസും വെബ്സൈറ്റിൽ.

∙കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളും സെന്റർ കോഡും: തിരുവനന്തപുരം–9211, കൊല്ലം–9210, കോട്ടയം–9205, കോഴിക്കോട്–9206, തൃശൂർ–9212. മറ്റു കേന്ദ്രങ്ങളുടെ പട്ടിക സൈറ്റിൽ. ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

∙ഫീസ്: 100. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം. ഒൗദ്യോഗിക വിജ്ഞാപനത്തിനും ഓൺലൈൻ റജിസ്ട്രേഷനും www.ssc.nic.in, www.ssc.gov.in എന്നീ വെബ്സൈറ്റുകൾ കാണുക.

English Summary:

SSC Notification Sub Inspector vacancies Thozhilveedhi