∙ആകെ നിയമന ശുപാർശ 3457 ആകും

∙ആകെ നിയമന ശുപാർശ 3457 ആകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ആകെ നിയമന ശുപാർശ 3457 ആകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ പൊലീസ് ഓഫിസർമാരുടെ 1200 ഒഴിവുകൂടി പൊലീസ് വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു. വിവിധ ബറ്റാലിയനുകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഇത്രയും പേർക്കു നിയമന ശുപാർശ ലഭിക്കും. ഏറ്റവും കൂടുതൽ ഒഴിവ് പത്തനംതിട്ട (കെഎപി.3) ജില്ലയിലാണ്–206. കുറവ് തൃശൂർ (കെഎപി.2) ജില്ലയിൽ–141. വിവിധ ജില്ലാ ഓഫിസുകളിൽ നിയമന ശുപാർശയ്ക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 

ADVERTISEMENT

റിപ്പോർട്ട് ചെയ്ത ഒഴിവ്

 

ജില്ല/ബറ്റാലിയൻ

ഒഴിവ്

ADVERTISEMENT

തിരുവനന്തപുരം (എസ്എപി)

175

മലപ്പുറം (എംഎസ്പി)

189

ADVERTISEMENT

എറണാകുളം (കെഎപി–1)

191

തൃശൂർ (കെഎപി–2)

141

പത്തനംതിട്ട (കെഎപി–3)

206

കാസർകോട് (കെഎപി–4)

142

ഇടുക്കി (കെഎപി–5)

156

ആകെ

1200

 

ഇതുവരെ 2257 നിയമനം

 

സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽനിന്ന് 7 ബറ്റാലിയനുകളിലായി ഇതുവരെ 2257 പേർക്കു നിയമന ശുപാർശ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ശുപാർശ മലപ്പുറം (എംഎസ്പി) ജില്ലയിലാണ്–444. കുറവ് ഇടുക്കി (കെഎപി.5) ജില്ലയിൽ–191.

മറ്റു ജില്ലകളിൽ/ബറ്റാലിയനുകളിൽ നടന്ന നിയമന ശുപാർശ: തിരുവനന്തപുരം (എസ്എപി)–282. എറണാകുളം (കെഎപി.1)–272, തൃശൂർ (കെഎപി.2)–311, പത്തനംതിട്ട (കെഎപി.3)–410, കാസർകോട് (കെഎപി.4)–347. പുതിയതായി റിപ്പോർട്ട് ചെയ്ത 1200 ഒഴിവിൽകൂടി നിയമന ശുപാർശ പൂർത്തിയാകുന്നതോടെ ആകെ നിയമന ശുപാർശ 3457 ആയി വർധിക്കും. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 5610 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

 

 

വനിതാ CPO: 200 ഒഴിവ് കൂടി

വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയുടെ 200 ഒഴിവുകൂടി റിപ്പോർട്ട് ചെയ്തു. ഇതുവരെ 346 പേർക്കാണ് ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചത്. പുതിയ ഒഴിവിൽക്കൂടി നിയമനമാകുന്നതോടെ ആകെ നിയമന ശുപാർശ 546 ആയി വർധിക്കും.

റാങ്ക് ലിസ്റ്റിലെ ഇപ്പോഴത്തെ നിയമനനില: ഒാപ്പൺ മെറിറ്റ്–286, ഈഴവ–289, എസ്‌സി–498, എസ്ടി–എല്ലാവരും, മുസ്‌ലിം–സപ്ലിമെന്ററി 14, എൽസി/എഐ–397, ഒബിസി–299, വിശ്വകർമ–403, എസ്ഐയുസി നാടാർ–359, ഹിന്ദു നാടാർ–313, എസ്‌സിസിസി–സപ്ലിമെന്ററി 4, ധീവര–515.