റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകൾ ആറു മാസ കാലാവധിയോടടുക്കുമ്പോൾ ആകെ നടന്നത് 9% നിയമന ശുപാർശ മാത്രം. ഇതുവരെ 556 പേർക്കു മാത്രമേ വിവിധ ജില്ലകളിൽ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. 2023 നവംബർ 22 മുതൽ 2024 ഫെബ്രുവരി 22 വരെ വിവിധ തീയതികളിലാണ് ഈ തസ്തികയുടെ 14 ജില്ലകളിലെയും റാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകൾ ആറു മാസ കാലാവധിയോടടുക്കുമ്പോൾ ആകെ നടന്നത് 9% നിയമന ശുപാർശ മാത്രം. ഇതുവരെ 556 പേർക്കു മാത്രമേ വിവിധ ജില്ലകളിൽ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. 2023 നവംബർ 22 മുതൽ 2024 ഫെബ്രുവരി 22 വരെ വിവിധ തീയതികളിലാണ് ഈ തസ്തികയുടെ 14 ജില്ലകളിലെയും റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. ഇതുവരെ ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് തൃശൂർ ജില്ലയിൽ–75. കുറവ് വയനാട് ജില്ലയിൽ–6. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മാത്രമാണു നിയമന ശുപാർശ 50 കടന്നത്. മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദായി ഒന്നര വർഷം കഴിഞ്ഞാണു പുതിയ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 2135 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

റാങ്ക് ലിസ്റ്റിൽ 6003 പേർ

ADVERTISEMENT

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 14 ജില്ലയിലുമായി ഉൾപ്പെട്ടിരിക്കുന്നത് 6,003 പേർ. ഏറ്റവും കൂടുതൽ പേർ തൃശൂർ ജില്ലയിലാണ്–595.

കുറവ് വയനാട് ജില്ലയിൽ–232. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ അഞ്ഞൂറിൽക്കൂടുതൽ പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

English Summary:

Village Field Assistant: 5447 people are waiting for appointment