ആന്‍ഡമാൻ & നിക്കോബാർ ദ്വീപുകളിലേക്കായിരുന്നു 5 ദിനങ്ങളും 6 രാവുകളും അടങ്ങിയ ഇത്തവണത്തെ ഞങ്ങളുടെ വേനലവധിക്കാലയാത്ര. നെടുമ്പാശ്ശേരിയിൽ നിന്നും ചെന്നൈ വിമാനത്താവളത്തിൽ എത്തി 6 മണിക്കൂർ നേരത്തെ കാത്തിരി പ്പിനുശേഷം കണക്ഷൻ ഫ്ളൈറ്റ് വഴി 2 ¼ മണിക്കൂർ യാത്രയ്ക്കൊടുവിൽ പോർട്ട് ബ്ലെയറിലെ വീർസവാർക്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്‍ഡമാൻ & നിക്കോബാർ ദ്വീപുകളിലേക്കായിരുന്നു 5 ദിനങ്ങളും 6 രാവുകളും അടങ്ങിയ ഇത്തവണത്തെ ഞങ്ങളുടെ വേനലവധിക്കാലയാത്ര. നെടുമ്പാശ്ശേരിയിൽ നിന്നും ചെന്നൈ വിമാനത്താവളത്തിൽ എത്തി 6 മണിക്കൂർ നേരത്തെ കാത്തിരി പ്പിനുശേഷം കണക്ഷൻ ഫ്ളൈറ്റ് വഴി 2 ¼ മണിക്കൂർ യാത്രയ്ക്കൊടുവിൽ പോർട്ട് ബ്ലെയറിലെ വീർസവാർക്കർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി.

ഒരു കൊച്ചു വിമാനത്താവളം ആൻഡമാൻ അയലന്റിന്റെ  തലസ്ഥാന നഗരമായ പോർട്ട് ബ്ലെയർ, ആൻഡമാനിലെ ഒരേയൊരു കമേഴ്സ്യൽ എയർപോർട്ടാണ് ആൻഡമാനിലെ ദ്വീപകളിലേക്ക് റോഡ് മാർഗവും മറ്റ് ദ്വീപുകളിലേക്ക് ബോട്ട് മാർഗവും ഇവിടെ നിന്നും എത്തിപ്പെടാം. പോർട്ട് ബ്ലെയർ തലസ്ഥാനനഗരിയായ സൗത്ത് ആൻഡമാൻ ജില്ലയിലെ ദ്വീപുകളായിരുന്നു ഞങ്ങളുടെ ടൂർ പാക്കേജിൽ ഉൾപ്പെട്ടിരുന്നത്. ഇനി നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് നാമകരണം ചെയ്യപ്പെട്ട റോസ് അയലൻഡിലേക്കാണ്. 

ADVERTISEMENT

ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭരണകൂടത്തിന്റെ ആസ്ഥാനമായിരുന്നു ഈ ദ്വീപ്. 1941 ലെ ഭൂമികുലുക്കത്തിനുശേഷം ആ സ്ഥാനം പിന്നീട് പോർട്ട് ബ്ലെയറിലേക്ക് മാറ്റി. ചർച്ച്, പ്രസ്സ്, സെക്രട്ടറിയേറ്റ്, സെമിത്തേരി, ഹോസ്പിറ്റൽ തുടങ്ങിയവയുടെ അവശിഷ്ട ങ്ങൾ ഇന്നും ഇവിടെ കാണാൻ കഴിയും. നേതാജി സുഭാഷ് ചന്ദ്ര ബോസ് അയലന്റിൽ വന്ന സമയത്ത് ഉയർത്തിയ ഇന്ത്യൻ പതാക ഇന്നും തലയെടുപ്പോടു കൂടി  തീരത്ത് വീശുന്നതു കാണാം. ഇന്ത്യൻ മിലറ്ററിയുടെ ആസ്ഥാനമാണ് ഇന്നീ അയലന്റ്, ഷഹീദ് ദ്വീപിലെ ഹൗവ്റ ബ്രിഡ്ജിലേക്കുള്ള അടുത്ത ദിവസത്തെ യാത്ര മക്രൂസ് എന്ന ആഡംബര കപ്പലിലാണ് യാത്ര തിരിച്ചത്.

തിരയുടെ താളത്തിനൊത്ത് കപ്പൽ പതിയെ നീങ്ങാൻ തുടങ്ങി യാത്രയുടെ തുടക്കത്തിൽ ഒരല്പം അസ്വസ്ഥത ഉണ്ടായെങ്കിലും പിന്നീടതൊരു സാഹസികത നിറഞ്ഞ വിനോദമായി തോന്നി. തീരത്തോടടുത്തു കഴി ഞ്ഞാൽ അല്പസമയത്തെ നടത്തത്തിനു ശേഷം പ്രകൃത്യാനിർമിതമായ ഹൗവ്റ ബ്രിഡ്ജ് കാണാം. ബീച്ച് കുളിക്കാന്‍ അനുയോജ്യമല്ല. എന്നാൽ സ്റ്റാർഫിഷ്, ഒക്ടോപസ്, ഞണ്ടുകൾ, കോറൽസ് തുടങ്ങി അനേകം ജീവജാലങ്ങളുടെ കലവറയാണിവിടം. സൂര്യോദയ സമയത്താണത്രെ ഹൗവ്റ കൂടുതൽ മനോഹരിയാവുന്നത്. ആൻഡമാൻ ദ്വീപിലെ ആദിവാസികേന്ദ്രമായ ബറതാംഗിലേക്കായിരുന്നു യാത്രയിലെ അവസാന സന്ദർശനം. പുലർച്ചെ തിരിച്ച ഞങ്ങൾ റോഡ്മാർ ഗവും ജങ്കാർ വഴിയുമാണ് അവിടെയെത്തിയത്. ബറതാംഗിലേ ക്കുള്ള യാത്രയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ആൻഡമാൻ ദ്വീപിൽ മാത്രം 4 ആദിവാസി വിഭാഗങ്ങളുണ്ട്. 

ADVERTISEMENT

രൂപത്തിലും ഭാവത്തിലും നീഗ്രോവർഗക്കാരുമായി സാമ്യമുണ്ടിവർക്ക്. ജർവ്വ വിഭാഗത്തിൽപ്പെട്ടവരാണ് ബറതാംഗി ലുള്ളത്. സെന്റിനൽസ് വിഭാഗക്കാർ അപകടകാരികളും പുറംലോകവുമായി യാതൊരു ബന്ധവും സ്ഥാപിക്കാത്തവരുമാണ്. വഴിമധ്യേ കണ്ടൽ മരങ്ങൾ നിറഞ്ഞ അതിമനോഹര കാഴ്ച കാണാം. അവിടെ നിന്ന് ഏകദേശം 2 കി.മീ ദൂരം  നടന്നാൽ പ്രകൃതി യുടെ സ്വന്തം കലാസൃഷ്ടിയായ ലൈംസ്റ്റോൺ കേവിൽ എത്താം. ഗണപതി മുതൽ സ്റ്റാർ ഫിഷ് വരെയുള്ള കാലാന്ത രങ്ങളോളം വ്യതിയാനം വന്നുകൊണ്ടിരിക്കുന്ന നിരവധി രൂപങ്ങൾ.

യാത്രാന്ത്യത്തിൽ ക്ഷീണം അകറ്റാനായി നീംഭൂ പാനി (നാരങ്ങാവെള്ളം)യും സുലഭം. തിരിച്ച് റൂമിലെത്തി പാക്കിങ്ങും കഴിഞ്ഞ് പോർട്ട് ബ്ലെയറിലെ ആൻഡമാൻ സർക്കാരിന്റെ  സാഗരിക ഷോപ്പിൽ കേറി ചെറിയ ഷോപ്പിങ്ങും നടത്തി. അവിടെ നിന്നും ജർവ്വ രാജാവിനെയും രാജ്ഞിയെയും ഒരു ഓര്‍മ്മയ്ക്കെന്നോണം കൂടെ കൂട്ടി.  

ADVERTISEMENT