Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളച്ചാട്ടങ്ങള്‍ എപ്പോഴും മനസിന് കുളിർമ നൽകുന്ന കാഴ്ചയാണ്. ഒഴുകുന്ന അരുവിക്കരയിൽ കയറാനോ, ഉയരെ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ ശക്തിക്ക് കീഴിൽ നിൽക്കാനോ ഇഷ്ടപ്പെടുന്നവർക്ക്, വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയെ ഒഴിവാക്കാൻ കഴില്ല. അത്രമേൽ മനോഹാരിത നിറഞ്ഞതും ആസ്വാദ്യകരവുമാണ് വെള്ളച്ചാട്ടമെന്ന പ്രതിഭാസം. നമ്മുടെ നാട്ടിൽ സൗന്ദര്യങ്ങൾ നിറഞ്ഞ ഒരുപാട് വെള്ളച്ചാട്ടങ്ങളുണ്ട് .

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇടുക്കി സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. പച്ചവിരിച്ച കാഴ്ചകൾക്കപ്പുറം ഇവിടെ മനോഹരമായ ചെറുതും വലുതുമായ ധാരാളം വെള്ളച്ചാട്ടങ്ങളുമുണ്ട്. അവയിൽ ഒന്നാണ് ട്രിപ്പിൾ വെള്ളച്ചാട്ടം. എന്താണ് ട്രിപ്പിൾ വെള്ളച്ചാട്ടത്തെ സവിശേഷമാക്കുന്നത്? പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മൂന്നു തട്ടായി ഒഴുകുന്ന ഒരു വെള്ളച്ചാട്ടമാണിത്. ഇതുതന്നെയാണി ഈ വെള്ളച്ചാട്ടത്തെ കൂടുതൽ സുന്ദരിയാക്കുന്നതും. ഒരു തവണയെങ്കിലും ഈ വെള്ളച്ചാട്ടം സന്ദർശിക്കുന്നവർക്ക് തങ്ങളുടെ പാദങ്ങൾ നനയ്ക്കാതെ തിരികെ മടങ്ങാൻ കഴിയില്ല. അത്രമാത്രം നമ്മെ ആകർക്ഷിക്കുന്നുണ്ട് പ്രകൃതിയുടെ ഈ കാഴ്ച.

ADVERTISEMENT

കേരളത്തിന്റെ പശ്ചിമഘട്ട മേഖലയായ കട്ടപ്പനയിൽ, കൃത്യമായി പറഞ്ഞാൽ കാഞ്ചിയാർ നരിയംപാറ - വള്ളക്കടവ് മേഖലയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഒരു സ്വകാര്യ തോട്ടം മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ അധികം പ്രധാന്യം ഈ വെള്ളച്ചാട്ടത്തിനു ലഭിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത അനുഭവിച്ചറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഏറ്റവും മികച്ച സ്ഥലമായിരിക്കും ഇവിടം. ട്രിപ്പിൾ വെള്ളച്ചാട്ടവും അതിനെ മറികടക്കുന്ന എല്ലാ ചുറ്റുപാടുകളും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്വത്താണ്. പച്ചപ്പ് നിറഞ്ഞ ചുറ്റുപാടാണ് ഈ വെള്ളച്ചാട്ടത്തെ കുടുതൽ സുന്ദരിയാക്കുന്നത്. പ്രദേശവാസികളായ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ദൂരെ നിന്നുള്ള സഞ്ചാരികൾ കുറവാണ്.

സന്ദർശിക്കാൻ അനുയോജ്യമായ സമയം

ADVERTISEMENT

സുഗന്ധവ്യഞ്ജന എസ്റ്റേറ്റുകൾക്കിടയിലൂടെയാണ് മനോഹരമായ ഈ വെള്ളച്ചാട്ടം ഒഴുകുന്നത്. പ്രകൃതിദൃശ്യങ്ങളുമായി കൃതൃമമായി നിർമിച്ച തടി കൊണ്ടുള്ള ഇരിപ്പിട ക്രമീകരണങ്ങളും സഞ്ചാരികളെ ആകർഷണവലയത്തിലാക്കും. വെള്ളച്ചാട്ടത്തിന്റെ രൂപമാണ് ഈ പേരിന് ഉദ്ഭവം.
വെള്ളച്ചാട്ടങ്ങൾ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുന്നതു വഴി ധാരാളം സന്ദർശകർ എത്തിച്ചേരാനുള്ള സാധ്യതയും തുറക്കുകയാണ്. വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത സന്ദർശകരുടെ മനസ്സിന് ഒരു മികച്ച അനുഭവമാണ് നൽകുന്നത്.

English Summary: Triple Waterfalls Idukki