ലോകത്തിലെ ഒട്ടനവധി അപൂര്‍വ ജന്തുജാലങ്ങള്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് ആമസോണിന്റെ തീരം. കൊടും വേനലിലും പച്ചപ്പ് കാട്ടി മോഹിപ്പിക്കുന്ന നിത്യഹരിത വനം. ലോകത്തിലെ ഏറ്റവും മനോഹരമായി പരന്നു കിടക്കുന്ന ആമസോൺ മഴക്കാടുകൾ. പച്ചപ്പിന്റെ സൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന ഈ മഴക്കാട് പല ജീവികളുടെ ആവാസ സ്ഥലം കൂടിയാണ്. അവയിൽ പ്രധാനമാണ് അനാക്കോണ്ടകൾ.

അനാക്കോണ്ടകൾ മിക്കപ്പോഴും സിനിമകളിലും ചിത്രങ്ങളിലും നിറഞ്ഞു നിന്ന് ഭയപ്പെടുത്താറുണ്ട്. ആമസോൺ കാടുകളിലുണ്ട് ലോകത്തേറ്റവും വലിപ്പമുള്ള ഇത്തരം ആനക്കോണ്ടകൾ. ലോകത്തിലെ ഏറ്റവും നീളവും വലുപ്പവും കൂടിയ പച്ച അനാക്കോണ്ടകൾ കാണപ്പെടുന്നതും ഇതേ ആമസോൺ കാടുകളിൽ തന്നെയാണ്. ഒരു തവണ കഴിക്കുന്ന ഭക്ഷണം തന്നെ ദിവസങ്ങളോളം ഇവയ്ക്ക് മതിയാകും, അത്ര വലിയ ഇരയെയാണ്  ഇവ ഭക്ഷിക്കുക.  മാസങ്ങളോളം പിന്നെ ആനക്കോണ്ട സുഖമായിരിക്കും. മൂന്നടി നീളമാണ് ആനാക്കോണ്ടകൾക്ക് ജനിക്കുമ്പോൾ ഉണ്ടാവുക. 

വലുപ്പത്തിനനുസരിച്ചുള്ള ഇരകളെ ഇവർ ഭക്ഷിക്കുകയും ചെയ്യും. മുപ്പതു വർഷത്തിലധികമാണ് ഇവയുടെ ആയുസ്സ്. ഈ വർഷങ്ങൾ കൊണ്ട് ജനിക്കുമ്പോൾ ഉള്ളതിറെ അഞ്ഞൂറോളം ഇരട്ടി തവണ ഇവ വലുപ്പം വച്ചിട്ടുണ്ടാകും. അപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ ജീവിയായി അനാക്കോണ്ട മാറിയിട്ടുമുണ്ടാകും. ആനാക്കോണ്ടകൾക്കു താഴെ വലുപ്പമുള്ള മലമ്പാമ്പുകളും ഇവിടെയുണ്ട്. വലുപ്പത്തിൽ ആൺ മലമ്പാമ്പിനെക്കാൾ കൂടുതൽ വലുത് പെൺ മലമ്പാമ്പാണത്രേ. ഇവ നരഭോജികളുമാണ്. പക്ഷെ മറ്റു പല ജീവികളും എന്ന പോലെ അവയുടെ പുറം തൊലിയ്ക്കും വിഷത്തിനും ഒക്കെയായി ഇവയെ വേട്ടയാടിപ്പിടിക്കുന്ന മനുഷ്യർ പെരുകി വരുന്നു. അതിനാൽ തന്നെ ഇവയുടെ അതിജീവനവും അസാധ്യമായി വരുന്നു.

ഒരു വർഷത്തിൽ 1750 മി.മീ.-ൽ കൂടുതൽ മഴയാണ് ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കം ആമസോൺ മഴക്കാടുകൾക്കുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. മനുഷ്യനെ കണ്ടെത്തിയ സമയത്ത് ആമസോൺ വനപ്രദേശങ്ങളിലാണ് അവർ താമസമുറപ്പിച്ചിരുന്നത്. ആദിമ മനുഷ്യരുൾപ്പെടെയുള്ളവർ അനുഭവിച്ചും അറിഞ്ഞും തുടങ്ങിയ വന സമ്പത്താണ് ഇപ്പോഴും ഇവിടെയുള്ളത്. പക്ഷെ സഹസ്രാബ്ദങ്ങൾ മാറി മറിയുന്നതോടെ കാലത്തിനു അനുയോജ്യമായ മാറ്റങ്ങൾ വനത്തിലും ജീവജാലങ്ങളിലും വന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു.

70 ലക്ഷം ചതുരശ്രകിലോമീറ്ററാണ് ആമസോൺ മഴക്കാടുകളുടെ വലുപ്പം. അതുകൊണ്ടു തന്നെയാണ് ഇത് ലോകത്തെ ഏറ്റവും വലിയ വനമായി അറിയപ്പെടുന്നത്. പല രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ജീവി സമ്പത്തിൽ ഏറ്റവുമധികം കാണപ്പെടുന്നതും ഈ മഴക്കാട്ടിൽ തന്നെ. വലുപ്പം കൂടിയതും കുറഞ്ഞതുമായ മരങ്ങൾ നിലനിൽക്കുന്നത് കൊണ്ട് തന്നെയാണ് കാടുണ്ടാകുന്നത്. ആമസോൺ കാടുകളിൽ ഏറ്റവും ചെറുതും വലുതുമായി നിരവധി മരങ്ങളും നിലനിൽക്കുന്നുണ്ട്. അറുപത് അടി മുതൽ 200  അടി വരെ നീളമുള്ള മരങ്ങൾ ഇതിന്റെ ഭാഗമാണ്. 16000 സ്പീഷിസുകളിലായി 39000 കോടി മരങ്ങൾ ഇവിടെയുണ്ടെന്ന് കരുതപ്പെടുന്നു.

ഇത്രയും വലിയ കാട്ടിൽ മനുഷ്യവാസമുണ്ടായിരുന്നുവോ? മുൻപേ പറഞ്ഞതുപോലെ മനുഷ്യൻ ഉണ്ടായ കാലത്തെ മുതൽ തന്നെ ഇവിടെ മനുഷ്യർ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. എ ഡിയ്ക്കും മുൻപ് അവിടെയുണ്ടായിരുന്ന മനുഷ്യരുടെ കാര്യത്തിൽ കൃത്യമായ വ്യക്തതയില്ലെങ്കിലും എ ഡിയിൽ ഇവിടെ മനുഷ്യർ സ്ഥിരമായി താമസിക്കാൻ എത്തിയിരുന്നു. എന്നാൽ വർഷങ്ങൾ ചെല്ലുന്തോറും ഇവിടെ താമസിക്കുന്ന മനുഷ്യരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. കുറെ വനഭാഗം മനുഷ്യർക്ക് പറ്റുന്നത് പോലെ മാറ്റിയെങ്കിലും കാടിന്റെ ജൈവിക അവസ്ഥ മാറിപ്പോയെങ്കിലും ഒടുവിൽ മനുഷ്യർ ഈ മഴക്കാടിനെ ഉപേക്ഷിച്ചു കുറച്ചുകൂടി സൗകര്യപ്രദമായ മറ്റൊരു പ്രദേശം കണ്ടെത്തി. ഇപ്പോഴും ഇവിടെ പലയിടങ്ങളിലും ഈ മനുഷ്യവാസത്തിന് തെളിവുകൾ അവശേഷിക്കുന്നു എന്ന് വേണം കരുതാൻ.

25 ലക്ഷം പ്രാണി സ്പീഷിസുകളും പതിനായിരക്കണക്കിനു സസ്യങ്ങളും, 2,000 പക്ഷികളും സസ്തനികളും ഉണ്ട്. ഇതുവരെ കുറഞ്ഞത് 40000 തരം സസ്യങ്ങൾ, 2,200 തരം മീനുകൾ, [14] 1,294 പക്ഷികൾ, 427 സസ്തനികൾ, 428 ഉഭയജീവികൾ, 378 ഉരഗങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ വിവിധയിനം ജീവിക ജാലങ്ങൾ ആമസോൺ മഴക്കാട്ടിൽ കാണപ്പെടുന്നു. ഇവയെ കൂടാതെ അപകടകരമായ സ്വഭാവമുള്ള ജീവികൾ ഇവിടെയുണ്ട്.  കറുത്ത ചീങ്കണ്ണി, ജാഗ്വാർ, പൂമ, അനാക്കൊണ്ട എന്നീ ജീവികൾ ആധാരണ കാടുകൾ അത്രമേൽ ദൃശ്യമല്ലല്ലോ, പക്ഷെ ആമസോൺ കാടുകൾ വ്യത്യസ്തമായ ഈ ജീവികളെ കൊണ്ടും നിറഞ്ഞിരിക്കുന്നു.

ഇത്രയും കേൾക്കുമ്പോഴും ആമസോൺ മഴക്കാടുകൾ സഞ്ചാര പട്ടികയിൽ ഇടം പിടിച്ചുവോ? പല രാജ്യങ്ങളിൽ നീണ്ടു കിടക്കുന്നതു കൊണ്ട് എവിടെ ചെന്നാലും ആമസോൺ കാടുകളെ തൊട്ടറിയാം. ഏറ്റവും നിഗൂഢമാക്കപ്പെട്ട ഈ കാടുകൾ സഞ്ചാരികളെ ഇപ്പോഴും കാത്തിരിപ്പിൽ തന്നെയാണ്. ബൊളീവിയയിലെ മടിടി ദേശീയ ഉദ്യാനം, പെറുവിലെ Tambopata Candamo Reserve and Bahuaja-Sonene ഉദ്യാനം, എക്വഡോറിലെ യാസുനി ദേശീയ ഉദ്യാനം എന്നിവിടങ്ങൾ ആമസോൺ മഴക്കാടുകളുമായി ചേർന്നിരിക്കുന്ന ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളാണ്. മലയും കാടും, അരുവികളും മൃഗങ്ങളും ഒക്കെ ഇവിടെ സഞ്ചാരികൾക്ക് ആസ്വദിക്കാം.

മെയ് മുതൽ ജൂൺ വരെയുള്ള സമയങ്ങളാണ് ആമസോൺ മഴക്കാടുകൾ സഞ്ചരിക്കാൻ ഏറ്റവും നല്ലത്. നല്ല മഴയുള്ള സമയങ്ങളിൽ ഇവിടം മുഴുവൻ വെള്ളത്താൽ നിറയാറുണ്ട്. നല്ല സൗകര്യങ്ങളും വൈദ്യുതി സൗകര്യവുമുള്ള മുറികൾ ഇവിടെ യാത്രയ്ക്കായി വരുന്നവർക്ക് ലഭ്യമാണ്. കാട്ടിലെ പകലും രാത്രിയിലെ ഉറക്കവും വ്യത്യസ്തമായ അനുഭവമായിരിക്കും. കാടിനോട് ചേർന്നുള്ള നദിയിലൂടെ ബോട്ടുകളിൽ യാത്രികർക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കാടിനേയും നടിയുടെ തണുപ്പും തൊട്ടറിഞ്ഞുള്ള യാത്ര അതീവ ഹൃദ്യമായിരിക്കുമെന്നുറപ്പ്.

മരത്തിന്റെ മുകളിലേക്ക് കയറാനുള്ള സൗകര്യവും മീൻ പിടിത്തവുമൊക്കെ ഇവിടെ വരുന്ന സഞ്ചാരികൾ ട്രിപ്പിന്റെ ഭാഗമായി ആസ്വദിക്കാറുണ്ട്. അങ്ങനെ വന്യമായ ആനന്ദങ്ങൾക്കൊപ്പം അതിനോട് ചേർന്ന വിനോദ മാർഗ്ഗങ്ങളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല ആമസോൺ യാത്ര. കുറഞ്ഞത് ഒരാഴ്ചയ്ങ്കിലും ഉണ്ടെങ്കിൽ ചില സ്ഥലങ്ങൾ ചുറ്റി കാണാം. Manaus ആണ് ഇവിടുത്തെ ഏറ്റവും സൗകര്യമുള്ള ഭേദപ്പെട്ട ഇടം. യാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങളും ഇവിടെ നിന്ന് ലഭിക്കും. ബ്രസീലിൽ നിന്നും ഇങ്ങോട്ടേക്ക് നേരിട്ട് വിമാന മാർഗ്ഗത്തിലൂടെ എത്താൻ സാധിക്കും. ആമസോണിന്റെ ഏതു ഭാഗത്തു നിന്നും ബോട്ടു വഴിയും ഇവിടെയെത്താം.