ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് പാമ്പാടും‍ചോല. 2003ൽ ‍ദേശീയോദ്യാനമായി പ്രഖ്യാപിച്ച പാമ്പാടും‍ചോല കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒട്ടേറെ ജീവികളുടെ ആവാസസ്ഥാനമെന്നതാണ് ഈ ചോലകളുടെ വലിയ സവിശേഷത. പഴനിമലയിലെ ഇടതൂർന്ന ഷോലപുൽമേടുകളുടെ തുടർച്ചയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് പാമ്പാടും‍ചോല. 2003ൽ ‍ദേശീയോദ്യാനമായി പ്രഖ്യാപിച്ച പാമ്പാടും‍ചോല കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്.

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒട്ടേറെ ജീവികളുടെ ആവാസസ്ഥാനമെന്നതാണ് ഈ ചോലകളുടെ വലിയ സവിശേഷത.

ADVERTISEMENT

പഴനിമലയിലെ ഇടതൂർന്ന ഷോലപുൽമേടുകളുടെ തുടർച്ചയാണ് പാമ്പാടും‍ചോലയും അതിന്റെ ജൈവവ്യവസ്ഥയും. സമുദ്രനിരപ്പിൽ നിന്നും 1600 മുതൽ 2400 അടി വരെ ഉയരമുള്ള പ്രദേശങ്ങളും ഇതിലുണ്ട്. പണ്ടു കാലം മുതൽ ഔഷധസസ്യങ്ങൾക്കു പ്രശസ്തമാണ് പാമ്പാടും‍ചോല. 22 ഇനം വൃക്ഷങ്ങളും 74 ഇനം ചെറു ചെടികളും 14 വള്ളിചെടികളും ആണ് ഇവിടെ കാണപ്പെടുന്നത്.മാലിന്യമില്ലാത്ത മേൽമണ്ണാണ് ഇവിടുത്തെ സവിശേഷത.

വംശനാശഭീഷിണി നേരിടുന്ന ബ്രൗണ്‍ പാംസിവറ്റ് ,നീലഗിരി മാർടൻ , കരിങ്കുരങ്ങ് തുടങ്ങി ഒട്ടേറെ അപൂർവ ഇനം ഇനം മൃഗങ്ങൾ ഈ ചോലക്കാടുകളില്‍ കാണപ്പെടുന്നുണ്ട്. നീലഗിരി താർ, നീലഗിരി വുഡ്പ്പെക്കർ (മരംകോത്തി) ,അപൂർവമായ ശലഭം , കാട്ടുപോത്ത് ,സാംബർ മാനുകൾ ,ബാർക്കിങ്ങ് ഡിയർ എന്നിവയും ഇവിടുത്തെ ആകർഷണങ്ങളാണ്. ‌ആനയും കടുവയും ഉണ്ടെങ്കിലും റോഡിൽ ഇറങ്ങാറില്ല.വനം വകുപ്പ് ഇക്കോ ഡവലപ്മെന്റ് സമിതിയും സംയുക്തമായി ഇക്കോ ടൂറിസം പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. ചോല വനത്തിലേക്ക് ട്രെക്കിങ്ങും തടിയിൽ നിർമിച്ച വീടുകളിൽ രാത്രി താമസവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. െട്രക്കിങ്ങിന് വഴികാട്ടിയായി വനം വകുപ്പ് ജീവനക്കാർ എത്തും. കൂടാതെ പക്ഷിനിരീക്ഷണവും  സഞ്ചാരികൾക്കായി കാത്തിരിക്കുന്നുണ്ട്. വാച്ച് ടവറിലേക്കുള്ള നടത്തമാണ് മറ്റൊരു ആകർഷണം പഴയ മൂന്നാർ കോടൈക്കനാൽ വനപാതയിലൂടെ നടന്ന് കാടിനുള്ളിലെ വാച്ച് ടവറിൽ അവസാനിക്കുന്ന യാത്രക്ക് 'നേച്ചര്‍ ട്രെയിൽ ' എന്നാണ് പറയുന്നത്.

ADVERTISEMENT

ശീതകാല പച്ചക്കറി വിളകൾക്കു പ്രശസ്തമായ വട്ടവടയും ചിലന്തിയാറും പാമ്പാടും‍ചോലയുടെ സമീപത്തുള്ള കൃഷി ഗ്ര‍ാമങ്ങളാണ്.പാമ്പാടും ചോല വനത്തിനുള്ളിലെ എട്ടു കിലോമീറ്റര്‍ യാത്രയില്‍ വനത്തില്‍ എവിടെയും നിര്‍ത്താന്‍ പാടില്ല. പ്ലാസ്റ്റിക്ക് എറിയാനും നിര്‍ത്തി ഫോട്ടോയെടുക്കാനും വന്യജീവികളെ ശല്യപ്പെടുത്താനും പാടില്ല എന്നും കര്‍ശന നിര്‍ദേശം ഉണ്ട്. ഇരുവശങ്ങളിലും യൂക്കാലിപ്റ്റസ് മരങ്ങള്‍ നിറഞ്ഞ വനപാതയിലൂടെയുള്ള യാത്രയാണ്. ഇത് കഴിഞ്ഞാല്‍ കോവിലൂര്‍-വട്ടവട റോഡിലേക്ക് പ്രവേശിക്കുന്ന രണ്ടാം ചെക്ക് പോസ്റ്റ്‌ കാണാം. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വട്ടവടയായി. 

വട്ടവടയിലേക്കുള്ള വഴിയിൽ കാടിനോടു ചേർന്ന് രണ്ടു മരവീടുകളുണ്ട്, പാമ്പാടുംചോല നാഷനൽ പാർക്കിൽ. പോരാത്തതിന് ഡോർമിറ്ററിയുമുണ്ട്. പ്രകൃതിപഠനക്യാംപുകളും മറ്റും പാമ്പാടുംചോലയിൽ നടത്താറുണ്ട്. രണ്ടു കുടുംബങ്ങൾക്ക് പാമ്പാടുംചോലയിൽ താമസിക്കാം. 

ADVERTISEMENT

മൂന്നാർ ടൗണിൽ നിന്ന് 35 കി മീ അകലെയാണ് പാമ്പാടും‍ചോല. എറണാകുളത്തുനിന്ന് 135 കിലോമീറ്ററും കോട്ടയത്തു നിന്നും  148 കി മീ‍റ്ററും ദൂരമുണ്ട്.

കൊറോണയുടെ ആശങ്കയിൽ ഇപ്പോൾ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. എല്ലാം പഴയനിലയിലേക്കായിട്ട് യാത്ര തുടരാം.

English Summary: Pampadum Shola National Park