അവധിക്കാല യാത്രകള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും പലരും പല രീതിയിലായിരിക്കും അത് ചെലവഴിക്കാന്‍ ആഗ്രഹിക്കുക. ചിലര്‍ക്ക് ബീച്ചായിരിക്കും ഇഷ്ടം, മറ്റു ചിലര്‍ക്കാവട്ടെ കാടുകളും മലകളും പോലുള്ള ശാന്തമായ ഇടങ്ങളില്‍ പോകുന്നതാണ് പ്രിയം. എവിടെയും അടങ്ങിയൊതുങ്ങി ഇരിക്കാതെ മുഴുവന്‍ ദിവസവും ഗെയിംസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിക്കാല യാത്രകള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും പലരും പല രീതിയിലായിരിക്കും അത് ചെലവഴിക്കാന്‍ ആഗ്രഹിക്കുക. ചിലര്‍ക്ക് ബീച്ചായിരിക്കും ഇഷ്ടം, മറ്റു ചിലര്‍ക്കാവട്ടെ കാടുകളും മലകളും പോലുള്ള ശാന്തമായ ഇടങ്ങളില്‍ പോകുന്നതാണ് പ്രിയം. എവിടെയും അടങ്ങിയൊതുങ്ങി ഇരിക്കാതെ മുഴുവന്‍ ദിവസവും ഗെയിംസും ഓട്ടവും ചാട്ടവുമൊക്കെയായി ഊര്‍ജ്ജസ്വലമാക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ ഒരു കിടുക്കന്‍ സ്ഥലം നമ്മുടെ നീലഗിരിയിലുണ്ട്!

കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ബന്ദിപ്പൂര്‍, മുതുമല വന്യജീവി കേന്ദ്രങ്ങള്‍ക്കരികിലായി നൂറേക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന വൈല്‍ഡ് പ്ലാനറ്റ് ലക്ഷ്വറി റിസോര്‍ട്ട് സഞ്ചാരികള്‍ക്ക് നല്‍കുന്നത് പേരുപോലെത്തന്നെ വന്യമായ അനുഭവങ്ങളാണ്. ഡിജിറ്റല്‍ ഡീടോക്സിനായി ആഗ്രഹിക്കുന്ന ടെക്കികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും, പശ്ചിമഘട്ടത്തിലെ ഇടതൂര്‍ന്ന മഴക്കാടുകള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന വൈല്‍ഡ് പ്ലാനറ്റിലെ മനോഹരമായ അവധിക്കാല അനുഭവങ്ങള്‍.ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒട്ടേറെ കാര്യങ്ങളാണ്.

Image From Wild Planet Resort Official Page
ADVERTISEMENT

നീലമലകള്‍ക്കു മുകളിലൂടെ ഒഴുകിയൊഴുകി സിപ് ലൈന്‍

ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ക്കൊപ്പം തേയിലത്തോട്ടത്തിനും തടാകത്തിനുമൊക്കെ മുകളിലൂടെ ഒരു സാഹസിക യാത്ര ചെയ്യാന്‍ ഒരുക്കമാണോ? നീല നിറമുള്ള പർവതങ്ങളുടെ മനോഹരമായ കാഴ്ചയും മുതുമല ടൈഗർ റിസർവിലെ ഉഷ്ണമേഖലാ മഴക്കാടുകളുടെ പച്ചപ്പും കണ്ടുള്ള സിപ് ലൈന്‍ യാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും.

തൂക്കിയിട്ട സ്കൈവാക്ക് ഫ്ലോട്ടിംഗ് ബ്രിഡ്ജ്

Image From Wild Planet Resort Official Page

സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന രണ്ടു കയറുകളുടെ സഹായത്തോടെ 20 അടി ഉയരത്തിൽ തൂക്കിയിട്ട പാലമാണിത്. ഗൈഡിംഗ് റോപ്പും സുരക്ഷാക്രമീകരണങ്ങളുമായി പാലത്തിലൂടെ നടക്കുമ്പോള്‍ ആകാശത്തിലൂടെ നടക്കുന്ന പ്രതീതിയായിരിക്കും. ഇതിലൂടെ സഞ്ചാരികളുടെ സന്തുലന ശേഷിയും ഏകോപനവും മെച്ചപ്പെടുകയും ഏകാഗ്രത കൂടുകയും ചെയ്യും.

ADVERTISEMENT

തൂങ്ങി നീങ്ങാന്‍ മങ്കി ക്രോളിംഗ്

ഒരു മിലിട്ടറി കമാൻഡോയെപ്പോലെ 32 അടി ഉയരത്തിലുള്ള ഒരു കയറിൽ തൂങ്ങിക്കിടന്ന് കൈകള്‍ ഉപയോഗിച്ച് നീങ്ങി നീങ്ങി മറ്റേ അറ്റത്ത് എത്തണം. നല്ല ശക്തിയും സ്റ്റാമിനയും ഉള്ളവര്‍ക്ക് മാത്രമേ ഇത് ചെയ്യാനാകൂ എന്നതാണ് ഒരു പ്രധാന കാര്യം. 

തടാകത്തിലെ കയാക്കിംഗ്

സഞ്ചാരികള്‍ക്കു വേണ്ടി തേയിലത്തോട്ടത്തിനു നടുവിലായി ഒരു കൃത്രിമതടാകവുമുണ്ട്. ഇതിനുള്ളില്‍ ബോട്ടിംഗ് നടത്താം. സിംഗിള്‍, ഡബിള്‍ സീറ്റര്‍ ബോട്ടുകള്‍ ലഭ്യമാണ്. 

ADVERTISEMENT

ഇന്‍ഡോര്‍ ഗെയിംസ്

Image From Wild Planet Resort Official Page

പുറത്തിറങ്ങി അധികം സാഹസികത ഒന്നും വേണ്ട എന്നു ചിന്തിക്കുന്നവര്‍ക്കായി അകത്തു കളിക്കാവുന്ന കളികളും ഉണ്ട്. ടേബിള്‍ ടെന്നീസ്, കാരംസ്, ഹാന്‍ഡ് സോസര്‍, ഡാര്‍ട്ട്, ബോര്‍ഡ് ഗെയിംസ് മുതലായവ ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ പുറത്തു ഫുട്ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ബാസ്ക്കറ്റ്ബോള്‍ എന്നിവ കളിക്കാനായി പുറത്തും സൗകര്യം ഉണ്ട്.

കുതിരപ്പുറത്തു കയറാം

കാല്‍ കിലോമീറ്റര്‍ നീളത്തില്‍ കുതിരസവാരി നടത്താം. ഇതിനായി പ്രത്യേകം ഒരുക്കിയ കുതിരകളാണ്‌ ഇവിടെയുള്ളത്.

ട്രെക്കിംഗ്, പ്ലാന്റേഷന്‍ വാക്ക്, റെയിന്‍ഫോറസ്റ്റ് വാക്ക്

തൊട്ടടുത്തുള്ള ചുരുളിമലയിലേക്ക് ട്രെക്കിംഗ് നടത്താം. നീലഗിരി, വയനാട് മലനിരകളുടെ മനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്നും നോക്കിയാല്‍ കാണാം.എഴുപതു ഏക്കറോളം നീണ്ടുകിടക്കുന്ന ചായ, കാപ്പി, കുരുമുളക്, സുഗന്ധവ്യഞ്ജന തോട്ടത്തിലൂടെ നടക്കുന്ന പ്ലാന്റേഷന്‍ വാക്കും മികച്ച ഒരു അനുഭവമായിരിക്കും. ഈ യാത്രയില്‍ കൂടെ ഒരു ഗൈഡും കാണും. ഓരോ വിളകളുടെയും ചരിത്രം ഗൈഡ് വിശദീകരിച്ച് തരും.

മഴക്കാടുകള്‍ക്കിടയിലൂടെ നൂറുകണക്കിന് മരങ്ങളും ചെടികളും കാട്ടുപൂക്കളുമെല്ലാം കണ്ട്, മണ്ണിന്‍റെ മണം ആസ്വദിച്ച് നടക്കുന്നതാണ് മറ്റൊരു സുന്ദരമായ അനുഭവം. ഇവിടെ കാണാന്‍ പറ്റുന്ന വിവിധയിനത്തില്‍പ്പെട്ട പക്ഷികളെ നിരീക്ഷിക്കുകയും ചെയ്യാം. മലമുഴക്കി വേഴാമ്പല്‍ പോലെയുള്ള അപൂര്‍വ്വ പക്ഷികളെ ഇവിടെ കാണാം.

English Summary: Wild Planet Jungle Resort