ബ്രിട്ടീഷുകാരുടെ മഴു കൊണ്ടുള്ള വെട്ടേറ്റപ്പോൾ കൂറ്റൻ തേക്ക് മരത്തിൽ നിന്ന് ചിന്തിയത് ചുടു ചോരയായിരുന്നു. അന്നു മുതൽ ഗോത്രവിഭാഗങ്ങൾ ആ മരത്തിനെ ദൈവമായി കണ്ടു. അവർ അതിന് ദൈവം എന്നർഥം വരുന്ന ‘കന്നിമാര’ എന്നു പേരിട്ടു. അടുത്തുണ്ടായിരുന്ന ആറു തേക്ക് മരങ്ങളും ബ്രിട്ടീഷ് കാലത്ത് വെട്ടിമാറ്റിയെങ്കിലും ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടീഷുകാരുടെ മഴു കൊണ്ടുള്ള വെട്ടേറ്റപ്പോൾ കൂറ്റൻ തേക്ക് മരത്തിൽ നിന്ന് ചിന്തിയത് ചുടു ചോരയായിരുന്നു. അന്നു മുതൽ ഗോത്രവിഭാഗങ്ങൾ ആ മരത്തിനെ ദൈവമായി കണ്ടു. അവർ അതിന് ദൈവം എന്നർഥം വരുന്ന ‘കന്നിമാര’ എന്നു പേരിട്ടു. അടുത്തുണ്ടായിരുന്ന ആറു തേക്ക് മരങ്ങളും ബ്രിട്ടീഷ് കാലത്ത് വെട്ടിമാറ്റിയെങ്കിലും ഈ ഒന്നിനെ മാത്രം അവർ തൊട്ടില്ല. ഇന്ന് 22 അടി ചുറ്റളവിലും 162 അടി ഉയരത്തിലും ആ മരം പടർന്നു പന്തലിച്ചു നിൽക്കുകയാണ്.

ഇത് പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഒരു ആകർഷണം. പറമ്പിക്കുളം ഡാമിലേക്കുള്ള റോഡിൽ നിന്ന് മാറി എട്ടു കിലോമീറ്റർ ഓഫ് റോഡ് ഡ്രൈവിലൂടെ കന്നിമാര തേക്കിന് അടുത്തെത്താം. കാടിന്റെ രാജാക്കന്മാരെ നേരിട്ട് കാണാനുള്ള എല്ലാ സാധ്യതയും ഉണ്ട് എന്നതാണ് പറമ്പിക്കുളം യാത്രയെ ഏറ്റവും മനോഹരവും ആവേശഭരിതവുമാക്കുക. വനത്തെയും പ്രകൃതിയേയും സ്്നേഹിക്കുന്നവർക്ക് ഏറ്റവും ആവേശം പകരുന്നതും സ്വതന്ത്രമായി വിഹരിക്കുന്ന വന്യമൃഗങ്ങളുടെ കാഴ്ച തന്നെയാകും. അത് ആസ്വദിക്കാൻ കേരളത്തിൽ ഏറ്റവും പറ്റിയതും പറമ്പിക്കുളം വന്യജീവി സങ്കേതം തന്നെ.

ADVERTISEMENT

കൂറ്റൻ തേക്ക് മരങ്ങൾക്കിടയിൽ ഏറെ അകലേയ്ക്ക് കാണാൻ കഴിയും എന്നതാണ് പറമ്പിക്കുളത്തെ വ്യത്യസ്തമാക്കുന്നത്. അടിക്കാടിന്റെ കരുത്ത് കുറവായതിനാൽ തന്നെ അകലെയുള്ള മൃഗങ്ങളെയും കാണാനാവും. പറമ്പിക്കുളം ഡാമിൽ നിന്ന് തിരികെ തൂന്നക്കടവിലേക്കുള്ള വരവിലാണ് അങ്ങനെ അവൻ വന്നു മുന്നിൽ പെട്ടത്. ആൺ പുള്ളിപ്പുലി. റോഡിനു വലതു ഭാഗത്തെ പാറക്കെട്ടിനു മുകളിൽ അവൻ എഴുന്നേറ്റ് നിന്ന് രാജാവിനെ പോലെ നോക്കി നിന്നു. റോഡ് കുറുകെ കടക്കാനുള്ള ശ്രമത്തിലായിരുന്നു അവൻ. വാഹനം വന്നപ്പോൾ അൽപം മാറി നിന്നു. നിമിഷങ്ങൾ നീണ്ട പരിഭ്രമങ്ങൾക്കൊടുവിൽ ഒരു വശം ചേർന്ന് കുന്ന് കയറിയ പുലി, താഴേക്കിറങ്ങി റോഡ് കുറുകെ കടന്ന് കാട്ടിനുള്ളിൽ അപ്രത്യക്ഷനായി.

ഏറ്റവും അപൂർവമായ ഒരു കാഴ്ചയായിരുന്നു അത്

ADVERTISEMENT

പത്തു മിനിറ്റോളം മുന്നിൽ നിന്ന് മാറാതെ, ഇമവെട്ടാതെ, രൗദ്രത്ര മുഴുവൻ കണ്ണുകളിൽ ആവാഹിച്ചുള്ള ആ നിൽപും നോട്ടവും. ഒരു യാത്രയിലും ഇതേവരെ വരെ അനുഭവിച്ചിട്ടില്ലാത്ത ആവേശവും തരിപ്പും കാലിന്റെ തള്ളവിരലുകളിലേക്ക് സമ്മാനിച്ച നിമിഷങ്ങൾ. 

ഇത്തരം അപൂർവതകളാണ് പറമ്പിക്കുളം ഒരു സഞ്ചാരിക്കു സമ്മാനിക്കുക. പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലാണെങ്കിലും തമിഴ്നാട്ടിലൂടെയാണ് പ്രവേശനം. ആനമലയിൽ നിന്ന് പൊള്ളാച്ചിയിലേക്കുള്ള വഴിയിൽ നിന്ന് തിരിഞ്ഞ് വേണം യാത്ര. പാലക്കാട് നിന്ന് 90 കിലോമീറ്റർ. തമിഴ്നാടിനും കേരളത്തിനും എൻട്രി ഫീ നൽകണം. 2010 ഫെബ്രുവരി 19ന് കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതമായി പറമ്പിക്കുളം പ്രഖ്യാപിക്കപ്പെടുന്നത്. പറമ്പിക്കുളം, ഷോളയാർ, തേക്കെടി നദികളിൽ പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപള്ളം അണക്കെട്ടുകൾ. ആകെ 20.66 ചതുരശ്ര കിലോമീറ്റർ ജലാശയം. 

ADVERTISEMENT

കാടർ, മലശർ, മുതുവർ, മല മലശർ എന്നീ ആദിവാസി വിഭാഗങ്ങളുടെ ഭൂമി. ഇവരെ കൂടി ചേർത്തു പിടിച്ചുകൊണ്ടാണ് പറമ്പിക്കുളത്തെ ഇക്കോ ടൂറിസം വികസനം. ഗൈഡുകളായി ഓരോ ടീമിനുമൊപ്പം വരുന്നത് കാടിെന അറിയുന്ന ഈ ഗോത്രവിഭാഗക്കാരാണ്. സംഘങ്ങളായും കുടുംബമായും താമസിക്കാനുള്ള സൗകര്യം പറമ്പിക്കുളത്തുണ്ട്. വനം വകുപ്പിന്റെ വാഹനത്തിൽ സഫാരിക്കു പോകാം. വാഹനത്തിൽ നിന്നു പുറത്തിറങ്ങുന്നതിന് പൂർണമായും വിലക്കുണ്ട്. പ്ളാസ്റ്റിക്കിനു പൂർണമായ നിരോധനമെങ്കിലും ബസുകളിൽ നിന്ന് യാത്രക്കാർ പുറത്തേക്കെറിയുന്ന പ്ളാസ്റ്റിക് ബാഗുകളാണ് ഇപ്പോഴും സങ്കേതത്തിന് ഭീഷണി. പലഹാരങ്ങളുടെ മണമുള്ള പ്ളാസ്റ്റിക് ബാഗുകൾ മൃഗങ്ങൾ ഭക്ഷിക്കും. പറമ്പിക്കുളത്തേക്കു വരുന്ന ഓരോ സ‍ഞ്ചാരിയോടും വനം വകുപ്പിനുള്ള പ്രധാന അഭ്യർഥനയും അതാണ്– വനത്തിലേക്കു കൊണ്ടു വരുന്നതെല്ലാം അതേ പടി പുറത്തേക്ക് കൊണ്ടു പോകൂ... മടങ്ങുമ്പോൾ വനഭംഗി മാത്രം മനസിൽ നിറയ്ക്കൂ... 

English Summary: Parambikulam Tiger Reserve