വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ടതോടെ സുരക്ഷിതമായ കാനനയാത്ര എവിടെ സാധ്യമാകുമെന്ന അന്വേഷണത്തിലാണല്ലോ സഞ്ചാരികൾ. ഇവിടെയിതാ, വനംവകുപ്പ് ജീവനക്കാരുടെ കാവലിൽ താമസവും വനയാത്രയും ഒരുക്കി കർണാടക വനംവകുപ്പ് സഞ്ചാരികളെ ക്ഷണിക്കുന്നു. മലയാളികൾക്ക്, പ്രത്യേകിച്ച് വടക്കൻ

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ടതോടെ സുരക്ഷിതമായ കാനനയാത്ര എവിടെ സാധ്യമാകുമെന്ന അന്വേഷണത്തിലാണല്ലോ സഞ്ചാരികൾ. ഇവിടെയിതാ, വനംവകുപ്പ് ജീവനക്കാരുടെ കാവലിൽ താമസവും വനയാത്രയും ഒരുക്കി കർണാടക വനംവകുപ്പ് സഞ്ചാരികളെ ക്ഷണിക്കുന്നു. മലയാളികൾക്ക്, പ്രത്യേകിച്ച് വടക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ടതോടെ സുരക്ഷിതമായ കാനനയാത്ര എവിടെ സാധ്യമാകുമെന്ന അന്വേഷണത്തിലാണല്ലോ സഞ്ചാരികൾ. ഇവിടെയിതാ, വനംവകുപ്പ് ജീവനക്കാരുടെ കാവലിൽ താമസവും വനയാത്രയും ഒരുക്കി കർണാടക വനംവകുപ്പ് സഞ്ചാരികളെ ക്ഷണിക്കുന്നു. മലയാളികൾക്ക്, പ്രത്യേകിച്ച് വടക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ടതോടെ സുരക്ഷിതമായ കാനനയാത്ര എവിടെ സാധ്യമാകുമെന്ന അന്വേഷണത്തിലാണല്ലോ സഞ്ചാരികൾ. ഇവിടെയിതാ, വനംവകുപ്പ് ജീവനക്കാരുടെ കാവലിൽ താമസവും വനയാത്രയും ഒരുക്കി കർണാടക വനംവകുപ്പ് സഞ്ചാരികളെ ക്ഷണിക്കുന്നു.

ബന്ദിപ്പൂരിലെ ക്യാംപ് ഏരിയയുടെ ഉൾവശം.

 

ബന്ദിപ്പൂരിലെ ക്യാംപ് ഏരിയയുടെ ഉൾവശം.
ADVERTISEMENT

മലയാളികൾക്ക്, പ്രത്യേകിച്ച് വടക്കൻ കേരളത്തിലുള്ളവർക്ക് വളരെ വേഗം എത്തിപ്പെടാവുന്ന ദൂരത്തിൽ ബന്ദിപ്പുർ ടൈഗർ റിസർവിനുള്ളിലെ വനംവകുപ്പ് ആസ്ഥാനത്താണ് സഞ്ചാരികൾക്ക് താമസവും ഭക്ഷണവും സഫാരിയും അടക്കമുള്ള സൗകര്യങ്ങളുള്ളത്. കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ വിനോദസഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയതിനാൽ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര പ്ലാൻ ചെയ്യുന്നതാവും നല്ലത്.

 

ക്യാംപ് ഏരിയയുടെ റിസപ്ഷൻ

വഴി തന്നെ  കുളിര്

ക്യാംപ് ഏരിയയിലെ കന്റീൻ.

∙ മലപ്പുറത്തുനിന്നാണെങ്കിൽ വഴിക്കടവ് വഴി തമിഴ്നാട്ടിലെത്തി, മുതുമല ടൈഗർ റിസർവ് പിന്നിട്ടാണ് കർണാടകയിലെ ബന്ദിപ്പുർ ടൈഗർ റിസർവിൽ എത്തേണ്ടത്. മലപ്പുറത്തുനിന്ന് ആകെ 108 കിലോമീറ്റർ യാത്ര. ഇതിൽ വഴിക്കടവ് വരെയുള്ള 56 കിലോമീറ്റർ പിന്നിടുമ്പോൾതന്നെ വനഭംഗി ആസ്വദിച്ചു തുടങ്ങാം. നാടുകാണി ചുരം കയറി ഗൂഡല്ലൂരിലെത്തി അവിടെനിന്ന് മൈസൂർ റോഡ് വഴി യാത്ര തുടരണം. ഹെയർപിൻ വളവുകളുടെ ആധിക്യമില്ലാത്ത, കുണ്ടും കുഴിയുമില്ലാത്ത നാടുകാണി ചുരംപാത തന്നെ യാത്രാപ്രേമികൾക്ക് ഹരംപകരും.

ക്യാംപ് ഏരിയയിലെ കോട്ടേജുകൾ.
ADVERTISEMENT

 

സഫാരിയിൽ കണ്ട മാനും മയിലും.

പിന്നെ മുതുമല, ബന്ദിപ്പുർ ടൈഗർ റിസർവിലൂടെ 24 കിലോമീറ്റർ യാത്ര ചെയ്ത് ബന്ദിപ്പുരിലെ ക്യാംപ് സെന്ററിലെത്താം. വഴിനീളെ മാനുകളെയും മയിലുകളെയും കണ്ടുള്ള യാത്ര, വനയാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം നൽകുമെന്നുറപ്പ്. തമിഴ്നാട്, കർണാടക വനംവകുപ്പുകളുടെ കർശന നിയന്ത്രണങ്ങളുള്ള ഈ റോഡിൽ മൃഗങ്ങളെ കാണാൻ വാഹനം നിർത്താനോ ഫോട്ടോയെടുക്കാനോ അനുവാദമില്ലെന്ന് പ്രത്യേകം ഓർക്കണം.

സഫാരിയിൽ കണ്ട മാനും മയിലും.

 

ഒരു ദിവസം 1600 രൂപ

ADVERTISEMENT

∙ www.bandipurtigerreserve.co.in എന്ന വെബ്സൈറ്റ് വഴിയാണ് താമസവും വനയാത്രയും ബുക്ക് ചെയ്യേണ്ടത്. 2 പേർക്ക് ഒരു ദിവസത്തെ താമസത്തിന് 1600 രൂപയാണ് ഈടാക്കുന്നത്. പരമാവധി 2 ദിവസത്തേക്കു മാത്രമേ ബുക്കിങ് അനുവദിക്കൂ. രാവിലെയും വൈകിട്ടും ജംഗിൾ സഫാരിയുണ്ട്. സൗകര്യാർഥം സമയം തിരഞ്ഞെടുക്കാം. 20 യാത്രക്കാരെ ഉൾക്കൊള്ളുന്ന ബസിൽ ഒരാൾക്ക് 357 രൂപയാണ് ഫീസ്. കുറച്ചുകൂടി സൗകര്യം വേണ്ടവർക്ക് ജീപ്പ് സഫാരി തിരഞ്ഞെടുക്കാം. 3442 രൂപയ്ക്ക് 2 പേർക്ക് ജീപ്പിൽ വനയാത്ര നടത്താം. ഭാഗ്യമുണ്ടെങ്കിൽ കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ അടുത്തുകാണാം.

കോട്ടേജിനു മുന്നിൽ എത്തിയ കാട്ടുപന്നി.

 

പരിമിതമായ സൗകര്യങ്ങളോടു കൂടിയ താമസ സ്ഥലമാണെങ്കിലും രാത്രികാലങ്ങളിൽ വനംവകുപ്പ് ജീവനക്കാരുടെ കാവലുണ്ടെന്നത് സഞ്ചാരികൾക്ക് ഏറെ ആശ്വാസമാകും. ഒരു കോട്ടേജിൽ കുറഞ്ഞത് 2 മുറികളുണ്ടാകും. ഓരോ മുറിക്കും പ്രത്യേകം ബുക്കിങ് ഉണ്ട്. പൊതുവായി ഉപയോഗിക്കാവുന്ന സ്വീകരണമുറിയും സിറ്റൗട്ടുമാണുള്ളത്.

 

വനശ്രീ, കോകില, പപ്പീഹ, വനരാജിനി എന്നിങ്ങനെയാണ് കോട്ടേജുകളുടെ പേര്. ഇതിൽ വനശ്രീയിൽ 5 മുറികളും മറ്റുള്ളവയിൽ 2 വീതം മുറികളുമാണുള്ളത്. സംഘമായി യാത്രപോകുന്നവർക്ക് ഡോർമിറ്ററി സംവിധാനവും ലഭ്യമാണ്. താമസ സ്ഥലത്തോടു ചേർന്നുള്ള വനംവകുപ്പ് കന്റീനിൽ കർണാടക ശൈലിയിലുള്ള ഭക്ഷണം ലഭിക്കും. മറ്റെന്തെങ്കിലും കഴിക്കണമെങ്കിൽ 6 കിലോമീറ്റർ സഞ്ചരിച്ച് റിസർവ് ഫോറസ്റ്റിന് പുറത്തെത്തണം.

 

ഓർമിക്കാൻ

∙ താമസ സ്ഥലത്തുൾപ്പെടെ രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ എത്തുമെന്നതിനാൽ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

∙ കാടിനു പുറത്തെത്തിയാലും മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നമുള്ളതിനാൽ ഗൂഗിൾ പേയും കാർ‍ഡ് പേയ്മെന്റും നടക്കില്ല. കയ്യിൽ പണം കരുതണം.

∙ വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം കരുതിയിട്ടേ കാട്ടിലേക്കു കടക്കാവൂ.

∙ കുടുംബമായി പോകുന്നവർ മറ്റൊരു കുടുംബത്തെക്കൂടി ഒപ്പം കൂട്ടി കോട്ടേജിലെ 2 മുറിയും ഒരുമിച്ചു ബുക്ക് ചെയ്താൽ പ്രൈവസി ഉറപ്പാക്കാം.  

 

English Summary: Bandipur National Park Wildlife Safari