ചിന്തകളിലും ആഗ്രഹങ്ങളിലും തീര്‍ത്തും വ്യത്യസ്തനായ സഞ്ചാരിയാണ് ഞാൻ. അന്വേഷങ്ങൾ ആയിരുന്നു എന്റെ യാത്രകൾ. അതുകൊണ്ടുതന്നെ ഓരോ യാത്ര കഴിയുമ്പോഴും അടുത്ത അന്വേഷണത്തിന് സമയമായി എന്ന് മനസ്സു പറയും. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലായിരിക്കും അന്വേഷണം പൂർത്തീകരിക്കുക. പത്തു

ചിന്തകളിലും ആഗ്രഹങ്ങളിലും തീര്‍ത്തും വ്യത്യസ്തനായ സഞ്ചാരിയാണ് ഞാൻ. അന്വേഷങ്ങൾ ആയിരുന്നു എന്റെ യാത്രകൾ. അതുകൊണ്ടുതന്നെ ഓരോ യാത്ര കഴിയുമ്പോഴും അടുത്ത അന്വേഷണത്തിന് സമയമായി എന്ന് മനസ്സു പറയും. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലായിരിക്കും അന്വേഷണം പൂർത്തീകരിക്കുക. പത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിന്തകളിലും ആഗ്രഹങ്ങളിലും തീര്‍ത്തും വ്യത്യസ്തനായ സഞ്ചാരിയാണ് ഞാൻ. അന്വേഷങ്ങൾ ആയിരുന്നു എന്റെ യാത്രകൾ. അതുകൊണ്ടുതന്നെ ഓരോ യാത്ര കഴിയുമ്പോഴും അടുത്ത അന്വേഷണത്തിന് സമയമായി എന്ന് മനസ്സു പറയും. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലായിരിക്കും അന്വേഷണം പൂർത്തീകരിക്കുക. പത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിന്തകളിലും ആഗ്രഹങ്ങളിലും തീര്‍ത്തും വ്യത്യസ്തനായ സഞ്ചാരിയാണ് ഞാൻ. അന്വേഷങ്ങൾ ആയിരുന്നു എന്റെ യാത്രകൾ. അതുകൊണ്ടുതന്നെ ഓരോ യാത്ര കഴിയുമ്പോഴും അടുത്ത അന്വേഷണത്തിന് സമയമായി എന്ന് മനസ്സു പറയും. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലായിരിക്കും അന്വേഷണം പൂർത്തീകരിക്കുക.

പറമ്പിക്കുളം ടൈഗർ റിസർവിലൂടെ ചാലക്കുടിയെയും ചിന്നാറിനെയും ബന്ധിപ്പിച്ചിരുന്ന കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ. പഴയ കൊച്ചി രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന രാമവർമ്മ പതിനാറാമനാണ് തടി കയറ്റി അയക്കാനും യാത്രക്കാരുടെയും ഗതാഗതത്തിനായും റെയിൽപാത നിർമിച്ചത്. ഫോട്ടോ കടപ്പാട്:ദേവൻ വർമ്മയുടെ ശേഖരത്തിൽ നിന്നുള്ള ചിത്രം.

പത്തു വർഷങ്ങൾക്കു മുൻപ് സ്വന്തം നാടായ വർക്കലയിൽനിന്നു പറമ്പിക്കുളത്തേക്ക്ു യാത്ര നടത്തി. ട്രാംവേ ട്രെക്കിങ് എന്നൊരു സംഭവം എപ്പോഴോ മനസ്സിൽ ഇടം പിടിച്ചപ്പോൾ നേരേ വണ്ടി എടുത്തു പുറപ്പെട്ടതാണ്. അതിരാവിലെ വർക്കലയിൽനിന്നു തിരിച്ചു ആനമലയിലെ ടോപ്സ്ലിപും പിന്നിട്ടു  പറമ്പിക്കുളത്തെ ആനപ്പാടി ചെക്ക് പോസ്റ്റിൽ എത്തിയപ്പോഴേയ്ക്കും വളരെ കൃത്യനിഷ്ഠയുള്ള ഉദ്യോഗസ്ഥനെ കണ്ടു. ഇവിടേക്കുള്ള പ്രവേശനം 2 മണി വരെ മാത്രമേ ഉള്ളൂ, 10 മിനിറ്റ്  താമസിച്ചു, അതിനാൽ ഇനി ആർക്കും പ്രവേശനമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തൊക്കെ പറഞ്ഞിട്ടും കടത്തി വിടാൻ  കൂട്ടാക്കിയില്ല. തീർത്തും നിരാശയോടെ അതിനടുത്തുള്ള നെല്ലിയാമ്പതി കണ്ട് മടങ്ങേണ്ടി വന്നു.

ADVERTISEMENT

രണ്ടു മൂന്നു വർഷങ്ങൾക്കിപ്പുറം വീണ്ടും പറമ്പിക്കുളത്ത് എത്തിയെങ്കിലും നിർഭാഗ്യമാണ് ആ പ്രാവശ്യവും എന്നെ കാത്തിരുന്നത്. ആ വനമേഖലകൾ ടൈഗർ റിസർവിന്റെ ഭാഗമായി മാറിയിരുന്നു അതിനാൽ ട്രാംവേ ട്രെക്കിങ് നിർത്തിവച്ചിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. വൈകിയതിന്റെ പേരിൽ എനിക്കു നഷ്ടപ്പെട്ടത് കാടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യത്യസ്ത റെയിൽ സംവിധാനം ആയിരുന്നു.

നടക്കാതെ പോകുന്ന ആഗ്രഹങ്ങൾ എക്കാലവും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ഒടുവിൽ വർഷങ്ങൾക്കിപ്പുറം ജോലിയുടെ ഭാഗമായി തൃശൂരിൽ ചേക്കേറിയപ്പോൾ ആ സത്യം ഞാൻ മനസ്സിലാക്കി. വർഷങ്ങൾക്ക് മുന്‍പ് തേടി പോയതിന്റെ ഉദ്ഭവം എന്റെ ജില്ലയിൽ തന്നെയാണ്. തൃശൂർ ജില്ലയിൽനിന്നു 30 കിലോമീറ്റർ മാറി ചാലക്കുടിയിൽനിന്ന് ആരംഭിച്ച ട്രാംവേയാണ് പറമ്പിക്കുളത്ത് അവസാനിച്ചിരുന്നത്. അങ്ങനെ വീണ്ടും ട്രാംവേ തിരക്കിയിറങ്ങി.

ഇത്തവണ ട്രാംവേ എനിക്ക് ഇങ്ങോട്ടു വന്നു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു എന്നു പറയാം . യാദൃച്ഛികമായി ശബരി ദ് ട്രാവലർ എന്ന എന്റെ യൂട്യൂബ് ചാനലിന്റെ തൃശൂർ വെള്ളിക്കുളങ്ങരയുള്ള കുറച്ചു സബ്സ്ക്രൈബേഴ്‌സ്‌ അവരുടെ നാട്ടിലെ ചൊക്കന കാണാൻ വിളിച്ചതിൽ നിന്നായിരുന്നു വീണ്ടും മനസ്സിലേക്ക് ട്രാംവേ കയറി വന്നത്. അന്വേഷിച്ചു നടന്നിരുന്ന ട്രാംവേയുടെ ചരടുകൾ അവിടെ അഴിയുകയായിരുന്നു. 

ചാലക്കുടിയെയും ചിന്നാറിനെയും ബന്ധിപ്പിച്ചിരുന്ന കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേയിലൂടെ തടി കടത്തുന്ന ചിത്രം. ഫോട്ടോ കടപ്പാട്: ദേവൻ വർമ്മ

ഇത്തവണ റെയിൽപാത മാത്രമായിരുന്നില്ല, 100 വർഷം പഴക്കമുള്ള ട്രാംവേ ടിക്കറ്റ് ആണ് എന്നെ അദ്ഭുതപ്പെടുത്തിയത്. തൃശൂർ ചാലക്കുടിക്കടുത്തു  കുറ്റിച്ചിറയിൽ താമസിക്കുന്ന മാരിയപ്പന്റെ കയ്യിൽ ആണ് ട്രാംവേ ടിക്കറ്റ് ഉള്ളത്. സ്വന്തം വീട്ടിൽ ഉണ്ടായിരുന്ന ഒരു പഴയ പെട്ടി പരിശോധിച്ചപ്പോഴാണ് 100 വർഷം മുന്‍പ് ഭാര്യയുടെ വല്യച്ഛൻ ട്രാംവേയിൽ സഞ്ചരിച്ചതിന്റെ യാത്ര പാസ് അദ്ദേഹത്തിനു ലഭിച്ചത്. അങ്ങനെ ട്രാംവേ നിലനിന്നിരുന്ന വഴിയിലൂടെ കുറച്ചു ദൂരം എനിക്ക് സഞ്ചരിക്കാൻ സാധിച്ചു.

ADVERTISEMENT

ചാലക്കുടി റെയിൽവേ സ്റ്റേഷനടുത്തുനിന്ന് ആരംഭിക്കുന്ന ട്രാംവേ റോഡിൽനിന്നു തുടങ്ങി മോനൊടി, വെള്ളിക്കുളങ്ങര, ചൊക്കന വരെ ഉള്ള സ്ഥലങ്ങളിൽ ഇന്നും ആ ട്രാംവേയുടെ അവശിഷ്ടങ്ങൾ കാണാൻ കഴിയും.

പ്രധാനമായും വെള്ളിക്കുളങ്ങരയുള്ള ട്രാംവേ റോഡ്, ട്രാംവേ പാലം, കൂടാതെ അന്നത്തെ ട്രാംവേയുടെ ഓഫിസ്, ട്രാംവേ ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് തുടങ്ങിയവയുടെ ബാക്കിപത്രങ്ങളാണ്. അതിൽ ട്രാംവേ കടന്നുപോയിരുന്ന പാലത്തിലൂടെ ഇന്ന് വണ്ടികൾ കടന്നുപോകുന്നുണ്ട്. ട്രാംവേ ഓഫിസ് മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ പകൽവീട് ആകുകയും ട്രാംവേ ക്വാർട്ടേഴ്‌സ് വെള്ളിക്കുളങ്ങര യുപി സ്കൂൾ ആകുകയും ചെയ്തു.

എന്തായിരുന്നു ട്രാംവേ

പറമ്പിക്കുളം-ആളിയാർ കാടുകളിൽനിന്നു ചാലക്കുടി റെയിൽവേ സ്റ്റേഷനിലേക്ക് വനവിഭവങ്ങൾ കൊണ്ടുവരുന്നതിനായി പറമ്പിക്കുളം ചിന്നാർ മുതൽ ചാലക്കുടി വരെ നിർമിച്ച, ലോകത്തിലെതന്നെ ഒരു സാങ്കേതിക റെയിൽ  മഹാ അദ്ഭുതമായിരുന്നു ട്രാംവേ അഥവാ കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ.

ADVERTISEMENT

1895 മുതൽ 1914 വരെ കൊച്ചി രാജ്യം ഭരിച്ച രാമവർമ പതിനഞ്ചാമന്റെ കാലത്തായിരുന്നു ട്രാംവേ ആരംഭിച്ചത്. 1901 മുതൽ 1907 വരെ ആയിരുന്നു ട്രാംവേ  നിർമാണം. 1907 ൽ പ്രവർത്തനമാരംഭിച്ചു.

പറമ്പിക്കുളം-ആളിയാർ, നെല്ലിയാമ്പതി തുടങ്ങിയ മലമ്പ്രദേശങ്ങളിൽനിന്ന് തേക്ക്, ഈട്ടി തുടങ്ങിയ വിലയേറിയ മരങ്ങൾ ട്രാംവേ വഴി ചാലക്കുടിയിൽ എത്തിക്കാനും അത് പിന്നീട് കൊച്ചി തുറമുഖത്ത് എത്തിക്കാനും അതുവഴി ലോകത്തിന്റെ നാനാഭാഗത്തിലേക്ക് കൊണ്ടുപോകാനും കഴിഞ്ഞതോടെ കൊച്ചി രാജ്യത്തിന്റെ വരുമാനത്തിൽ വൻ വർധനവുണ്ടായി. അങ്ങനെ ചാലക്കുടി കൊച്ചി രാജ്യത്തിന്റെ ഖജനാവായി മാറി. അന്ന് കാട്ടിലൂടെ ഓടിയിരുന്ന ആ വണ്ടി മലവണ്ടി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

ബ്രിട്ടിഷ്, ജർമൻ സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചായിരുന്നു ട്രാംവേയുടെ നിർമാണം. ട്രാംവേ എത്തിയതോടെ വികസനരംഗത്ത് വൻകുതിപ്പ് ഉണ്ടായി. നമ്മുടെ നാട്ടിൽ വൈദ്യുതി കണക്‌ഷൻ, ടെലിഫോൺ, അലോപ്പതി ചികിത്സ തുടങ്ങിയവ എത്തിയത് ട്രാംവേ കാരണമായിരുന്നു.

പറമ്പിക്കുളത്തേക്കുള്ള റെയിൽ പാതയിൽ ഏകദേശം 30 കിലോമീറ്റർ ദൂരമേ ആവി എൻജിൻ പോകുമായിരുന്നുള്ളൂ. പിന്നീടു കുത്തനെ ഉള്ള മലനിരകൾ കയറാൻ ഉപയോഗിച്ചിരുന്നത് എൻജിന് പകരം ഗുരുത്വാകർഷണ ബലം ആയിരുന്നു. ഇത്രയും നീളമുള്ള, ഭൂഗുരുത്വം കൊണ്ട് സ്വയം പ്രവർത്തിക്കുന്ന ഇൻ‌ക്ലൈനോടു കൂടിയതുമായ ട്രാംവേ ഇന്ത്യയിൽ ആദ്യത്തേതാണ്‌. അടുത്തടുത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് നീളമുള്ള  റെയിലുകളിൽ ഇരുമ്പു കപ്പികളും വടവും ഉപയോഗിച്ച്, ഒരു ലൈനിലൂടെ തടികയറ്റിയ വാഗണുകൾ മുകളിൽനിന്നു താഴെ ആനപ്പന്തത്തിലേക്ക്  ഇറങ്ങുമ്പോൾ മറു ലൈനിലൂടെ വടത്തിന്റെ മറ്റേ അറ്റത്തുകൂടി തടി ഇറക്കി വരുന്ന ഭാരം കുറഞ്ഞ വാഗണുകൾ മുകളിലേക്കു കയറിപ്പോകുന്ന സാങ്കേതിക വിദ്യ ആയിരുന്നു ഉപയോഗിച്ചിരുന്നത്.  

അന്ന് ട്രാംവേ ഓഫിസിനു മുന്നിൽ ഇലക്ട്രിക് ബൾബുകൾ കത്തുന്നത് കാണാൻ നിരവധി ജനങ്ങൾ തടിച്ചു കൂടുമായിരുന്നു. ബൾബ് പ്രകാശിക്കുന്നത് നാട്ടുകാരിൽ അദ്ഭുതം സൃഷ്ടിച്ചിരുന്നു. ആനയും കടുവയും പുലിയും കരടിയും വസിച്ചിരുന്ന കൊടും കാട്ടിലൂടെയുള്ള റെയിൽ സംവിധാനമായ ലോകത്തിലെ തന്നെ രണ്ടാമത്തെ ട്രാംവേ കാണാൻ വിവിധ രാജ്യങ്ങളിൽനിന്നു പോലും നിരവധി സഞ്ചാരികൾ എത്തിയിരുന്നത് ചാലക്കുടിക്കും കൊച്ചു കേരളത്തിനും അഭിമാനിക്കാൻ പറ്റുന്ന കാര്യമായിരുന്നു.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ ആവശ്യത്തിനായി തടി ഇവിടെനിന്നാണ് കയറ്റി അയച്ചിരുന്നത്. കൂടാതെ വടക്കൻ ആഫ്രിക്ക, യൂറോപ്പ്, എന്നിവിടങ്ങളിലേക്കുള്ള മരങ്ങളും പ്രധാനമായും എത്തിയിരുന്നത് ട്രാംവേ വഴി ആയിരുന്നു. അങ്ങനെ തടി വ്യവസായത്തിൽന് ചാലക്കുടി ലോകശ്രദ്ധ പിടിച്ചു പറ്റി. ട്രാംവേയെ കുറിച്ചുള്ള വിവരങ്ങൾ ലണ്ടനിലെ ഇന്ത്യ ഓഫിസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഡോ.സണ്ണി ജോർജ് പറയുന്നു.

ഇന്ന് ട്രാംവേയുടെ വഴികളിൽ പലരും ഭൂമി കൈയേറി വീടുകൾ സ്ഥാപിച്ചു. അങ്ങനെ 104 പേർക്ക് ഭൂമി പതിച്ചു കൊടുക്കുവാനുള്ള തയാറെടുപ്പിലാണ് സർക്കാർ. കൂടാതെ ട്രാംവേയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി ചാലക്കുടിയിൽ ട്രാംവേ പൈതൃക മ്യൂസിയം സ്ഥാപിക്കാനുള്ള ഒരുക്കവും നടക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശാസ്ത്രീയമായ കമ്യൂണിക്കേഷൻ ഗതാഗതസംവിധാനം ആയിരുന്നു ട്രാംവേ. പിൽക്കാലത്തു തടിയുടെ ദൗർലഭ്യവും റോഡിന്റെ വരവും കാരണം ട്രാംവേ നിർത്തലാക്കാൻ തീരുമാനിച്ചു. തുടർന്ന് 1962 ൽ ട്രാംവേ പൊളിച്ചു കളയുകയായിരുന്നു.

റെയിൽ പാളങ്ങളും പാലങ്ങളും ഉണ്ടായിരുന്നെങ്കിൽ ഇന്ന് സഞ്ചാരികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ചാലക്കുടി മലക്കപ്പാറ കെഎസ്ആർടിസി ട്രിപ്പ് പോലെ  മലനിരകളിലൂടെ ഭംഗി നുകർന്ന് വന്യമൃഗങ്ങളുടെ കാഴ്ചകൾ കണ്ടു വിനോദസഞ്ചാരികൾക്ക് കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ ലോകം കണ്ടതിൽ വച്ച് ഏറ്റവും മഹത്തായ ഒരു ട്രെയിൻ യാത്രയാകുമായിരുന്നു. ഒപ്പം ഊട്ടിയിലെ പൈതൃക ട്രെയിൻ പോലെയും സിംലയിലെ മൗണ്ടൻ റെയിൽവേ പോലെയും  ഇന്ന് കേരളത്തിലെ ഒരു പൈതൃക തീവണ്ടിയായി അറിയപ്പെടുമായിരുന്നു. 

English Summary: Reviving memories of Cochin State Forest Tramway in Parambikulam Tiger Reserve