ബീച്ച് ഡെസ്റ്റിനേഷനായാലും ഹിൽസ്റ്റേഷനായാലും യാത്രകളെ അതേപോലെ പ്രണയിക്കുന്ന ബോളിവുഡ് നടിയാണ് അനന്യ പണ്ഡേ. യാത്രയിലെ മനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ കാടിന്റെ പച്ചപ്പിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് രത്തംബോര്‍ നാഷണൽ പാർക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീച്ച് ഡെസ്റ്റിനേഷനായാലും ഹിൽസ്റ്റേഷനായാലും യാത്രകളെ അതേപോലെ പ്രണയിക്കുന്ന ബോളിവുഡ് നടിയാണ് അനന്യ പാണ്ഡേ. യാത്രയിലെ മനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ കാടിന്റെ പച്ചപ്പിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് രത്തംബോര്‍ നാഷണൽ പാർക്കിൽ നിന്നുള്ള ചിത്രങ്ങളാണ് ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്.

വളരെ സന്തോഷത്തോടെ പുതുവർഷത്തിലേക്ക് കടക്കുന്നു എന്ന കുറിപ്പോടുകൂടിയ രത്തംബോര്‍നാഷണൽ പാർക്കിന്റെ ചിത്രവും ആരാധകർക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതുവർഷ യാത്ര രൺതംബോർ നാഷണൽ പാർക്കിലേക്കുള്ളതായിരുന്നു. കടുവയുടെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഫാമിൽ നിന്ന് പേരയ്ക്ക പറിച്ചു കഴിക്കുന്ന ചിത്രങ്ങളുമുണ്ട്.

ADVERTISEMENT

രത്തംബോര്‍

വിന്ധ്യ-ആരവല്ലി പര്‍വത നിരകള്‍ക്കിടയില്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന വനാന്തരങ്ങള്‍ക്കിടയില്‍ സ്വപ്‌നതുല്യമായ ഒരനുഭവമാണ് രത്തംബോറിലേക്കുളള യാത്ര സമ്മാനിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കടുവാസങ്കേതമാണ് രാജസ്ഥാനിലെ രത്തംബോര്‍. കോട്ടകളുടെയും കടുവകളുടെയും നാടായാണ് രത്തംബോര്‍ അറിയപ്പെടുന്നത്. ഡിസംബര്‍ മാസത്തിലെ തണുത്ത കാലാവസ്ഥയിലാണ് കടുവളെ കൂടുതലായി ഇവിടെ ദൃശ്യമാകുക. കടുവകൾ മാത്രമല്ല വന്യമൃഗങ്ങൾക്ക് പേരുകേട്ടതാണിവിടം. 

ADVERTISEMENT

സഫാരിക്കായി നിരവധി സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്. രത്തംബോര്‍ ടൈഗർ റിസർവിനെ പല സോണുകളായി തിരിച്ചിരിക്കുന്നു. അതിൽ ആദ്യ ആറ് സോണുകളിലാണ് ടൈഗർ സൈറ്റിങ് സാധ്യത കൂടുതൽ. ഇവിടുത്തെ ജീപ്പ് സഫാരി ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

English Summary: Actress Ananya Panday Holidays In Ranthambore