രാജസ്ഥാൻ എക്കാലത്തും യാത്രികരുടെ സ്വപ്നഭൂമിയാണ്. മലനിരകളും മരുഭൂമികളും വന്യമായ കാടുകളും കൊട്ടാരങ്ങളും ഹവേലികളും നിറഞ്ഞ രജപുത്രരുടെ നാട്. അജ്മീറും ആരവല്ലി പർവതനിരകളും പുഷ്കർ തടാകവും താർ മരുഭൂമിയുമെല്ലാം രാജസ്ഥാന്റെ മാത്രം സവിശേഷതകളാണ്. പുലിയും കടുവയും പോലുള്ള വന്യമൃഗങ്ങൾ വംശമൊടുങ്ങാതെ ഈ മലനിരകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 രാജസ്ഥാൻ എക്കാലത്തും യാത്രികരുടെ സ്വപ്നഭൂമിയാണ്. മലനിരകളും മരുഭൂമികളും വന്യമായ കാടുകളും കൊട്ടാരങ്ങളും ഹവേലികളും നിറഞ്ഞ രജപുത്രരുടെ നാട്. അജ്മീറും ആരവല്ലി പർവതനിരകളും പുഷ്കർ തടാകവും താർ മരുഭൂമിയുമെല്ലാം രാജസ്ഥാന്റെ മാത്രം സവിശേഷതകളാണ്. പുലിയും കടുവയും പോലുള്ള വന്യമൃഗങ്ങൾ വംശമൊടുങ്ങാതെ ഈ മലനിരകളിലും കാടുകളിലും അധിവസിക്കുന്നുണ്ട്. മനുഷ്യരെ പോലെയല്ലാതെ, അതിജീവിക്കുന്നതിനു വേണ്ടി മാത്രം ആക്രമിച്ചുകൊണ്ട്.

Image Source : Facebook

പുലിമടയിൽ ചെന്ന് പുലിയെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ജവായ് മലനിരകൾ ഒരു വിസ്മയമായിരിക്കും. ഡാമും നദികളും മനോഹരമായ ഭൂപ്രകൃതിയും ജവായ്‌യുടെ പ്രത്യേകതയാണ്. പുൽമേടുകളും ലാവ ഒഴുകിയൊഴുകിയുണ്ടായ പാറക്കെട്ടുകളും മലനിരകളും നിരവധി വന്യമൃഗങ്ങളുടെ വാസസ്ഥലമാണ്.  പുള്ളിപ്പുലികളാണ് അതിലേറെയും. കഴിഞ്ഞ 165 വർഷങ്ങൾക്കിടെ ഒരിക്കൽ പോലും ഒരു മനുഷ്യനെയും ഉപദ്രവിക്കാത്ത പുലികൾ ജവായ്‌യുടെ കാഴ്ചകൾക്ക് വന്യശോഭ നൽകുന്നു. ഇന്ത്യയിൽ ഏറ്റവുമധികം പുള്ളിപ്പുലികൾ കാണപ്പെടുന്ന പ്രദേശമാണ് ജവായ്. പകൽ സമയത്തു പോലും പുലികൾ ഈ പ്രദേശത്ത്  സ്വൈരവിഹാരം നടത്താറുണ്ട്.

Image Source : Facebook
ADVERTISEMENT

സഞ്ചാരികൾക്ക് പുലികളെ അടുത്തു കാണാനായി അധികൃതർ ജീപ്പ് സഫാരി പോലുള്ള സൗകര്യങ്ങൾ ഇവിടെയൊരുക്കിയിട്ടുണ്ട്. പുലിമടയിലേക്കുള്ള ജീപ്പ് യാത്രകൾ സാഹസികവും രസിപ്പിക്കുന്നതുമാണ്. രൗദ്രതയില്ലാതെ, ഗാംഭീര്യം നിറഞ്ഞ ആ  പുലിത്തലയെടുപ്പിനു മുൻപിൽ അൽപം പേടിയോടെയും കൗതുകത്തോടെയുമല്ലാതെ നിൽക്കുക പ്രയാസമായിരിക്കും. ജവായ് യിലെ ദേവ്ഗിരി ഗുഹാക്ഷേത്രം സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ളൊരിടമാണ്. ഡാമിനോടു ചേർന്നാണ് ഈ ഗുഹാക്ഷേത്രം.  ഡാമിന്റെ കുളിർമയും ശാന്തമായ അന്തരീക്ഷവും യാത്രയുടെ ആലസ്യത്തെ ചെറുകാറ്റിലലിയിച്ചു കളയും. ജോധ്പൂരിലെ മഹാരാജാവായിരുന്ന ഉമൈദ് സിങ്ങാണ് ലൂണി നദിയുടെ പോഷകനദിയായ ജവായ് നദിയിൽ ഈ ഡാം പണികഴിപ്പിച്ചത്.

ഈ ഡാമിനടുത്താണ് ജവായ് യിലെ ക്രോക്കഡൈൽ സാങ്ച്വറി. നിരവധി മുതലകൾ യാത്രികർക്ക് കൗതുകക്കാഴ്ചയൊരുക്കാൻ ഇവിടുണ്ട്.  വെയിലുകായാൻ തീരത്തു വന്നു കിടക്കുന്ന മുതലകൾ യാത്രികരിൽ വിസ്മയം ജനിപ്പിക്കും. ദേശാടനക്കിളികൾക്ക് ഒരു വഴിയമ്പലം കൂടിയാണ് ജവായ് നൂറുകണക്കിനു ദേശാടനക്കിളികൾ ഈ പ്രകൃതിയുടെ ചൂടും തണുപ്പുമേൽക്കാൻ വർഷം തോറും ഇവിടമണയാറുണ്ട്. 

Image Source : Facebook
ADVERTISEMENT

സഞ്ചാരികൾക്ക് ആതിഥേയത്വം വഹിക്കാൻ ജവായ് യിൽ അതാതു കാലങ്ങളിൽ ഈ പക്ഷിക്കൂട്ടങ്ങളും കാണും. നിരവധി വന്യമൃഗങ്ങള്‍ നിറഞ്ഞ ജവായ് രാജസ്ഥാനിലെ പാലി ജില്ലയിലാണ്. പാലിയിൽനിന്ന് സമർപൂർ വഴി 89.4 കിലോമീറ്റർ ദൂരം താണ്ടിയാൽ ജവായ്‌യിൽ എളുപ്പത്തിൽ എത്തിച്ചേരാം. ഫൽന വഴി ജവായ് യിലെത്താൻ 94.2 കിലോമീറ്റർ സഞ്ചരിക്കേണ്ടി വരും. വർണങ്ങൾ വാരിയണിഞ്ഞ് ആഘോഷത്തിമിർപ്പിൽ അതിഥികളെ സ്വീകരിക്കുന്ന ജനതയാണ് രാജസ്ഥാനികള്‍. നിറയെ നിറങ്ങൾ നിറഞ്ഞ രാജസ്ഥാനിലെ യാത്രകൾ അവിസ്മരണീ യമായ ഓർമകളുടെ വർണപ്പൊട്ടുകളാണു സമ്മാനിക്കുക.