എല്ലാ തിരക്കുകളില്‍നിന്നും മാറി സ്വസ്ഥമായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ലെന. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍നിന്നു പെട്ടെന്ന് അപ്രത്യക്ഷയാകുന്ന ലെന പിന്നെ പ്രത്യക്ഷപ്പെടുന്നത് ഏതെങ്കിലും സുന്ദരമായ വിനോദസഞ്ചാരകേന്ദ്രത്തിലായിരിക്കും. കൂടുതലും സോളോ ട്രിപ്പുകളാണ് താരത്തിന് ഇഷ്ടം. യാത്രയുടെ വിശേഷങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ തിരക്കുകളില്‍നിന്നും മാറി സ്വസ്ഥമായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ലെന. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍നിന്നു പെട്ടെന്ന് അപ്രത്യക്ഷയാകുന്ന ലെന പിന്നെ പ്രത്യക്ഷപ്പെടുന്നത് ഏതെങ്കിലും സുന്ദരമായ വിനോദസഞ്ചാരകേന്ദ്രത്തിലായിരിക്കും. കൂടുതലും സോളോ ട്രിപ്പുകളാണ് താരത്തിന് ഇഷ്ടം. യാത്രയുടെ വിശേഷങ്ങള്‍ പങ്കുവച്ച് സ്വന്തം വ്‌ളോഗിലൂടെ ലെന സോഷ്യല്‍ മീഡിയയിലും സജീവമാണ്. വ്‌ളോഗിലൂടെയാണ് ലെനയുടെ യാത്രാനുഭവങ്ങള്‍ എത്തുന്നത്. വിലെ യാത്രാവിശേഷങ്ങളാണ് ഇത്തവണ വ്ളോഗിൽ.

ADVERTISEMENT

ചക്ക കൊണ്ടും മാങ്ങ കൊണ്ടുമൊക്കെയുള്ള ബീയര്‍ കഴിച്ചിട്ടുണ്ടോ? തന്‍റെ ട്രാവല്‍ വ്ളോഗായ ലെനാസ് മാഗസിനിലൂടെ ഇക്കുറി ലെന എത്തുന്നത് ബെംഗളൂരുവിലെ Toit Brew Pub ലാണ്. പ്രിസര്‍വേറ്റീവുകളും കെമിക്കലുകളും ചേരാതെ എങ്ങനെയാണ് നാടന്‍ ബീയര്‍ ഉണ്ടാക്കുന്നത് എന്ന് കാണിച്ചു തരുന്നുമുണ്ട് ലെന ഈ എപ്പിസോഡിലൂടെ

ശുദ്ധമായ ഫ്രഷ്‌ ബീയര്‍!

ADVERTISEMENT

ഇന്ത്യയില്‍ ഏറ്റവും നല്ല ബീയര്‍ കിട്ടുന്ന സ്ഥലം എന്നാണ് ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള ടോയിറ്റിനെക്കുറിച്ച് ലെന പറയുന്നത്. ഇവിടത്തെ ബ്ര്യൂ മാസ്റ്റര്‍ ആയ ജെഫിനാണ് ലെനയ്ക്കു വേണ്ട വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്. ബീയറിനോട്‌ അങ്ങേയറ്റം പാഷന്‍ സൂക്ഷിക്കുന്ന ആളാണ്‌ ജെഫിന്‍. ഏഴു വര്‍ഷമായി ഇവിടെ ബീയര്‍ ഉണ്ടാക്കുന്നത് ജെഫിനാണ്. ഹോട്ടല്‍ മാനേജ്മെന്റ് മേഖല വിട്ട ശേഷമാണ് ജെഫിന്‍ ഈ പ്രഫഷനിലേക്ക് പ്രവേശിക്കുന്നത്.

പ്രിസര്‍വേറ്റീവുകളും കളറും മറ്റും ചേര്‍ത്തുണ്ടാക്കുന്ന സാധാരണ ബീയര്‍ അല്ല ഇവിടെ ലഭിക്കുന്നത്. ഡ്രാഫ്റ്റ് ബീയര്‍ എന്നാണ് ഇതിനു പേര്. കളറോ പ്രിസര്‍വേറ്റീവ്സോ ചേര്‍ക്കുന്നില്ല. നൂറു ശതമാനം പ്രകൃതിദത്തം എന്നാണ് ജെഫിന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. മാള്‍ട്ട്, വീറ്റ്, ഓട്സ്, ബാര്‍ലി, റൈ മുതലായവയൊക്കെയാണ് ഇതിനുപയോഗിക്കുന്നത്. സീസണ്‍ അനുസരിച്ച് മാങ്ങ, ചക്ക, പാഷന്‍ഫ്രൂട്ട്, റാഗി, ഞാവല്‍ തുടങ്ങിയ സ്പെഷല്‍ ബീയറുകളും ഇവിടെ ഉണ്ടാക്കുന്നുണ്ട്.

ADVERTISEMENT

ബീയര്‍ ഉണ്ടാക്കുന്ന മൈക്രോ ബ്ര്യൂവറിയും ഈ എപ്പിസോഡില്‍ കാണിക്കുന്നുണ്ട്. ബീയര്‍ ഉണ്ടാക്കുന്ന ബ്രൂ ഹൗസിന്‍റെ ഉള്‍വശം കാണാം. ഇവിടെ ബീയര്‍ ഉണ്ടാക്കുന്ന രീതിയും ജെഫിന്‍ വിശദീകരിക്കുന്നു. ഇത് ഉണ്ടാക്കിയ ശേഷം ബാക്കി വരുന്ന വേസ്റ്റ് കാലിത്തീറ്റയായി ഉപയോഗിക്കുന്നു.

ആദ്യമായി ടോയിറ്റിലേക്ക് വരുമ്പോള്‍ ആറു തരം ബിയറുകള്‍ അവര്‍ മുന്നില്‍ കൊണ്ടു വന്നു വയ്ക്കും. ഒരു സ്പെഷല്‍ ബീയര്‍ എക്സ്ട്രാ കാണും. ഇതില്‍ നിന്ന് കുടിച്ചു നോക്കിയ ശേഷം മാത്രം ഓര്‍ഡര്‍ ചെയ്‌താല്‍ മതി! പഴങ്ങളുടെ രുചി മുതല്‍ കയ്പ്പേറിയ ബീയറുകള്‍ വരെ ഇവിടെയുണ്ട്. ലെനയുടെ ട്രാവല്‍ ഷോ സംവിധാനം ചെയ്യുന്ന ജിതിന്‍ ലാല്‍ ഈ ബീയറുകള്‍ കുടിച്ചു നോക്കുന്നതും ഈ എപ്പിസോഡില്‍ കാണാം.

സ്പെഷല്‍ ബീയറുകള്‍ക്കൊപ്പം നാവില്‍ കപ്പലോടിക്കുന്ന ഭക്ഷണവിഭവങ്ങളും ഇവിടെ കിട്ടും. ബെംഗളൂരുവില്‍ തന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഇവിടത്തെ 'ലിവര്‍ കോണ്‍ കട്ട്സ്' ആണെന്നും ലെന പറയുന്നു.