ഇന്ത്യക്കകത്ത് യാത്രാപ്രേമികളെ കാത്ത് ഒരുപാട് സ്ഥലങ്ങളുണ്ട്. കാഴ്ചകൾ ആസ്വദിക്കുവാനും ട്രെക്കിങ്ങ് നടത്താനുമൊക്കെയാണ് നിരവധി ഇടങ്ങളളുണ്ട്. സാഹസിക സഞ്ചാരികൾക്ക് ട്രക്കിങ് നടത്താൻ പറ്റിയ സ്ഥലമാണ് കർണാടകയിലെ മധുഗിരി. ബെംഗളൂരുവിലുള്ളവര്‍ക്ക് വീക്കെന്‍ഡ് ട്രെക്കിംഗ് നടത്താന്‍ പറ്റിയ സ്ഥലമാണ് തുംകൂര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കകത്ത്  യാത്രാപ്രേമികളെ കാത്ത് ഒരുപാട് സ്ഥലങ്ങളുണ്ട്. കാഴ്ചകൾ ആസ്വദിക്കുവാനും ട്രെക്കിങ്ങ് നടത്താനുമൊക്കെയാണ് നിരവധി ഇടങ്ങളളുണ്ട്. സാഹസിക സഞ്ചാരികൾക്ക് ട്രക്കിങ് നടത്താൻ പറ്റിയ സ്ഥലമാണ് കർണാടകയിലെ മധുഗിരി. ബെംഗളൂരുവിലുള്ളവര്‍ക്ക് വീക്കെന്‍ഡ് ട്രെക്കിംഗ് നടത്താന്‍ പറ്റിയ സ്ഥലമാണ് തുംകൂര്‍ ജില്ലയിലെ മധുഗിരി. ബാംഗ്ലൂരില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്നു.

ADVERTISEMENT

ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പമുള്ള ഏകശിലകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാറയുടെ മുകളിലേക്കാണ് നമ്മുടെ ട്രെക്കിങ്. ചെങ്കുത്തായ മലകയറിവേണം മുകളിൽ എത്തിച്ചേരാൻ. മധുഗിരിയെ കൂടുതൽ അറിയാം.

∙തുംകൂർ ജില്ലയിലെ ഒരു ചെറുപട്ടണമാണ് മധുഗിരി. സമുദ്രനിരപ്പിൽ നിന്ന് 1200 മീ ഉയരത്തിലുള്ള ഒരു ഒറ്റക്കൽ പാറയിൽ നിന്നാണ് ഈ പേരു ലഭിച്ചത്. ഏഷ്യയിലെ ഒറ്റക്കൽ പാറകളിൽ വലുപ്പം കൊണ്ട് രണ്ടാം സ്ഥനത്താണ് മധുഗിരി.മലകയറ്റത്തിൽ തൽപരരായ സഞ്ചാരികൾക്ക് ഏറെ ആസ്വാദ്യകരമാണ് ഇവിടത്തെ ട്രെക്കിങ്.

∙ചെങ്കുത്തായ പാറയുടെ മുകളിലേക്ക് കയറിപ്പോകാൻ കരിങ്കൽ പടവുകൾ ഉണ്ട്. വശങ്ങളിൽ പിടിച്ചു കയറാൻ പാകത്തിൽ ഇരുമ്പു പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. 

∙അനായാസമായ ഒരു ട്രെക്കിങ്ങല്ല മധുഗിരിയിലേത്, എന്നാൽ കടുത്ത ബുദ്ധിമുട്ട് ഉള്ളതുമല്ല. മല കയറുമ്പോൾ പൈപ്പ് ഒടിഞ്ഞുപോയ ഭാഗങ്ങളും മുകൾ വശത്തോട് അടുക്കുമ്പോൾ പടവുകൾ തകർന്നു പോയ സ്ഥലങ്ങളും ഉണ്ട്. ഇത്തരം ഭാഗങ്ങൾ വളരെ ശ്രദ്ധയോടെ കയറണം. മുകളിലെത്തുമ്പോൾ കാറ്റ് അതിശക്തമാണ്. 

ADVERTISEMENT

∙17–ാം നൂറ്റാണ്ടിൽ പണിത ഒരു കോട്ടയുടെ അവശേഷിപ്പു കൾ മധുഗിരിയുടെ മുകളിൽ കാണാം. രാജാ ഹരിഗൗഡയാണ് ഈ കോട്ട പണി കഴിപ്പിച്ചത്. ഗോപാലകൃഷ്ണ ക്ഷേത്ര ത്തിന്റെ അവശിഷ്ടവും മലമുകളിൽ  കാണാം. 

∙പിന്നീട് ഹൈദരാലി ഇവിടം പിടിച്ചെടുത്തു. ബേദ്നൂർ കീഴടക്കിയ ഹൈദരാലി ബേദ്നൂർ റാണിയെ തടവിലാക്കിയത് മധുഗിരി കോട്ടയ്ക്കുള്ളിലാണ്. 

∙കഴിയുന്നതും പ്രഭാതത്തിൽ തന്നെ ട്രെക്കിങ് ആരംഭിക്കു ന്നതാണ് നല്ലത്. മൂന്ന്– മൂന്നര മണിക്കൂറിൽ പൂർത്തിയാക്കാ വുന്നതാണ് ട്രെക്കിങ്. രണ്ട് മണിക്കൂർ കൊണ്ട് മലയുടെ മുകളിൽ എത്താനും ഒരു മണിക്കൂർ കൊണ്ട് ഇറങ്ങാനും സാധിക്കും. 

∙ഉദ്ദേശം 44 കിമീ അകലെയുള്ള തുംകൂർ റയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. 

ADVERTISEMENT

∙ബെംഗളൂരുവിൽ നിന്ന് നീലമംഗല, ദാബേസ്പേട്, ഉർദിഗേരി, കോർടഗേരി വഴി മധുഗിരി എത്താൻ 102 കി. മീ.

∙ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് ഒട്ടേറെ ബസുകൾ മധുഗിരിക്ക് സർവീസ് നടത്തുന്നുണ്ട്. രണ്ടര – മൂന്നുമണിക്കൂർ മതിയാകും യാത്രയ്ക്ക്.