മഞ്ഞുമൂടിയ താഴ്വരകളുടെ കാഴ്ചകളാണ് ഉത്തരേന്ത്യയിലെങ്ങും. തണുപ്പുകാല യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സമയം. സിനിമാതാരങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മഞ്ഞുകാലയാത്രകളുടെ അടിപൊളി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് താരങ്ങള്‍. ഷിംലയിലെ യാത്രയുടെ ചിത്രങ്ങൾ, ഈയിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞുമൂടിയ താഴ‌്‌വരകളുടെ  കാഴ്ചകളാണ് ഉത്തരേന്ത്യയിലെങ്ങും. തണുപ്പുകാല യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സമയം. സിനിമാതാരങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മഞ്ഞുകാലയാത്രകളുടെ അടിപൊളി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് താരങ്ങള്‍. ഷിംലയിലെ യാത്രയുടെ ചിത്രങ്ങൾ, ഈയിടെ സിനിമാതാരം സണ്ണി വെയ്ന്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. 'ഈ  ഫോറസ്റ്റ് മുഴുവന്‍ മഞ്ഞാണല്ലോ!' എന്നാണ് മലനിരകളിലെ മഞ്ഞും നോക്കിക്കൊണ്ട് നില്‍ക്കുന്ന ഫോട്ടോയ്ക്ക് കീഴെ സണ്ണിയുടെ കമന്റ്!

മഞ്ഞുകാലത്ത് ഷിംലയില്‍ പോകുന്നത് നല്ലതാണോ?

ADVERTISEMENT

തണുപ്പുകാലം തുടങ്ങിയാല്‍ പിന്നെ യാത്ര ചെയ്യാന്‍ മടിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവരെ കുറ്റം പറയാനും പറ്റില്ല. ആരോഗ്യം കൂടി നോക്കണമല്ലോ. കനത്ത ജാക്കറ്റും ഷൂസും തൊപ്പിയുമൊക്കെ ധരിച്ച് തണുപ്പിലൂടെ തെന്നിയും നിരങ്ങിയുമൊക്കെ യാത്ര ചെയ്യുന്നത് മറ്റൊരു ബുദ്ധിമുട്ട്.

ഷിംല ഉയര്‍ന്ന സ്ഥലമായതിനാല്‍ തണുപ്പ് വളരെയധികം കൂടുതലാണ്. നവംബര്‍-മാര്‍ച്ച് സമയത്ത് വന്നാല്‍ എങ്ങും മഞ്ഞിന്‍റെ കമ്പളം പുതച്ച ഷിംലയെയാണ് കാണാന്‍ സാധിക്കുക. തണുപ്പില്‍ അസഹനീയവും ഗുരുതരവുമായ രോഗാവസ്ഥകള്‍ വരാന്‍ സാധ്യതയുള്ളവര്‍ ഈ സമയത്തെ യാത്ര ഒഴിവാക്കുക തന്നെയാണ് നല്ലത്.

ADVERTISEMENT

ഇനി ഇതൊന്നും ഒരു പ്രശ്നമല്ലാത്തവര്‍ക്ക് ധൈര്യമായി ബാക്ക്പാക്കുമെടുത്ത് പോകാം. താമസ സൗകര്യത്തിനും മറ്റും അത്ര കൂടിയ നിരക്കില്ല. 

മഞ്ഞില്‍ മുഖച്ഛായ മാറുന്ന ഷിംല 

ADVERTISEMENT

കൊളോണിയല്‍ സ്മരണകള്‍ ഉറങ്ങുന്ന ഹിമാചലിലെ നഗരമാണ് ഷിംല. പാല്‍ പോലെ വെളുത്ത മഞ്ഞിന്‍കട്ടകള്‍ എങ്ങും ചിതറിക്കിടക്കുന്ന കാഴ്ച തന്നെ അവര്‍ണ്ണനീയമാണ്! മഞ്ഞിന്‍ തൊപ്പിയിട്ട പര്‍വ്വത ശിഖരങ്ങളും മൂടല്‍മഞ്ഞിന്‍റെ പുതപ്പണിഞ്ഞു നില്‍ക്കുന്ന മനോഹരമായ താഴ്വരകളും ഈ സമയത്ത് മാത്രം കാണാന്‍ കിട്ടുന്ന അപൂര്‍വ്വ കാഴ്ചയാണ്. കാഴ്ചകള്‍ കാണുക മാത്രമല്ല, മഞ്ഞുകാലത്ത് മാത്രമുള്ള വിന്‍റര്‍ സ്പോര്‍ട്സ് ഇനങ്ങളില്‍ ഒരു കൈ നോക്കണം എന്നാഗ്രഹമുള്ള സാഹസികര്‍ക്കുമൊക്കെ ഇതാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

വാസ്തുവില്‍ താല്പര്യമുള്ളവര്‍ക്ക് വഴിയില്‍ കാണുന്ന പഴയ കൊളോണിയല്‍ ശൈലിയിലുള്ള കെട്ടിടങ്ങളുടെ ഭംഗി ആസ്വദിച്ചു നടക്കാം. മാളില്‍ പോയി കുടുംബത്തോടൊപ്പം ഉല്ലസിച്ചു നടക്കുന്നതോടൊപ്പം അടുത്തുള്ള റിഡ്ജ് റോഡിലൂടെ ഒരു ഹൈക്കിംഗ് ആവാം. താരാദേവി ക്ഷേത്രത്തിലേക്കുള്ള ട്രെക്കിംഗും ലക്കര്‍ ബസാറിലെ ഷോപ്പിംഗും കുഫ്രിയിലെ യാക്ക് റൈഡും സര്‍ക്കുലാര്‍ റോഡിലെ ഐസ് സ്കേറ്റിങ്ങുമൊക്കെ ആസ്വദിച്ച് തിരിച്ചു പോരാം. 

മഴയും മഞ്ഞും വേനലുമൊന്നും ഒരു പ്രശ്നമേയല്ല. സഞ്ചാരികളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഹിമാചലിന്‍റെ ഈ രാജ്ഞി എപ്പോഴും റെഡി!