100 രൂപയ്ക്ക് മൊബൈൽ, 200 രൂപയ്ക്ക് ക്യാമറയും 30 രൂപയ്ക്ക് ജീൻസും, കിട്ടും എന്ന് അറിഞ്ഞാൽ നിങ്ങൾ വെറുതെയിരിക്കുമോ. എങ്കിൽ ഈ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ പറ്റിയ ഒരിടം നമ്മുടെ നാടിൻറെ അടുത്തുതന്നെ ഉണ്ട്. പറഞ്ഞുവരുന്നത് െബംഗളൂരുവിലെ മാർക്കറ്റുകളെ കുറിച്ചാണ്. െബംഗളൂരു കാണാത്ത മലയാളികൾ ഉണ്ടാവില്ല. അവരൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

100 രൂപയ്ക്ക് മൊബൈൽ, 200 രൂപയ്ക്ക് ക്യാമറയും 30 രൂപയ്ക്ക് ജീൻസും കിട്ടും എന്ന് അറിഞ്ഞാൽ നിങ്ങൾ വെറുതെയിരിക്കുമോ. എങ്കിൽ ഈ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ പറ്റിയ ഒരിടം നമ്മുടെ നാടിൻറെ അടുത്തുതന്നെ ഉണ്ട്. പറഞ്ഞുവരുന്നത് ബംഗളൂരുവിലെ മാർക്കറ്റുകളെ കുറിച്ചാണ്.  െബംഗളൂരു കാണാത്ത മലയാളികൾ ഉണ്ടാവില്ല. അവരൊക്കെ തന്നെയും  െബംഗളൂരുവിലെ കൊമേഴ്സ്യൽ സ്ട്രീറ്റുകളിൽ ഷോപ്പിങ്ങിന് ഇറങ്ങിയിട്ടുമുണ്ടാകും. എന്നാൽ ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ മാത്രം ഒരു സ്ട്രീറ്റ് ഉണ്ട് അവിടെ. അതിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

െബംഗളൂരുവിലെ ഏറ്റവും പഴക്കം ചെന്ന കമ്പോളങ്ങളിലൊന്നായ ചിക്ക്പേട്ടിന് 400 വർഷത്തോളം മഹത്തായ ചരിത്രമുണ്ട്. ചിക്പേട്ട് മാർക്കറ്റിനേക്കാൾ നല്ലൊരു സ്ഥലം ഇലക്ട്രോണിക് ഷോപ്പിംഗ് നടത്താൻ ഇല്ല എന്നു വേണം പറയാൻ.  െബംഗളൂരു നഗരത്തിലെ ഏറ്റവും പഴയ ഷോപ്പിംഗ് ഏരിയയാണിതെന്ന് കരുതപ്പെടുന്നു. പ്രശസ്തമായ സിറ്റി മാർക്കറ്റിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ചിക്ക്പേട്ട്. ഭാവനയിൽ കാണാവുന്ന എല്ലാ നെയ്ത്തിന്റെയും തറിയുടെയും ആകർഷണീയമായ സാരികൾ കൂടാതെ, സ്വർണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ കാര്യത്തിലും മികച്ച ഡീലുകൾ ഇവിടെ ലഭിക്കും. 

ADVERTISEMENT

മൊബൈൽ ഫോണുകൾ, ക്യാമറകൾ, ടാബ്‌ലെറ്റുകൾ, ടിവികൾ, ഗൃഹോപകരണങ്ങൾ തുടങ്ങി ഇലക്ട്രോണിക്സ് ഗാഡ്‌ജെറ്റുകൾ കൊണ്ട് നിറച്ച ഒരു തകർപ്പൻ മാർക്കറ്റാണിത്.  100 രൂപയ്ക്കും 200 രൂപയ്ക്ക് ഒക്കെ സാധനങ്ങൾ കിട്ടും .അത് സത്യമാണെന്ന് ചിക് പേട്ടിലെത്തിയാൽ മനസ്സിലാകും. മൊബൈൽ  ഇത്രയും വില കുറച്ചു കിട്ടിയാൽ ആരായാലും വാങ്ങിച്ചു പോകും. പിന്നെ എല്ലാം ഒരു ലോട്ടറി അടിക്കുന്നത് പോലെ ആയിരിക്കും,  കിട്ടിയാൽ കിട്ടി പോയാൽ പോയി അത്രതന്നെ. എങ്കിൽപോലും പണം നഷ്ടപ്പെട്ടു എന്ന  സങ്കടം  ഉണ്ടാകില്ല. കാരണം  അത്രയധികം സാധനങ്ങൾ ഈ മാർക്കറ്റിൽ നിന്നും ലഭിക്കും. എന്തിന് ഏറെ പറയുന്നു 30 രൂപയ്ക്ക് വരെ ഇവിടെനിന്നും ജീൻസും ഷർട്ടും ഒക്കെ  വാങ്ങാം. 

പഴയ മാർക്കറ്റാണെങ്കിലും ഇത് ഇപ്പോഴും െബംഗളൂരുവിലെ തെരുവ് ഷോപ്പിംഗിനുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നാണ്. ചിക്പേട്ട് അക്ഷരാർത്ഥത്തിൽ െബംഗളൂരുവിലെ ഏറ്റവും പഴക്കം ചെന്ന ഷോപ്പിങ് ഏരിയയാണ്. ഇലക്ട്രോണിക്സ് കൂടാതെ വൈവിധ്യമാർന്ന സാരികൾക്കും ഈ മാർക്കറ്റ് പേരുകേട്ടതാണ്. െബംഗളൂരുവിലെ പ്രശസ്തമായ ആന്റിക് സ്റ്റോർ ബാലാജിയുടെ പുരാവസ്തുക്കളും ശേഖരണങ്ങളും ചിക്ക്പേട്ടിൽ നിന്നും ചെറിയ ദൂരമേയുള്ളൂ, വിന്റേജ് ഗ്രാമഫോണുകൾ, പഴയ കൈകൊണ്ട് വരച്ച പ്രതിമകൾ എന്നിവയും അതിലേറെയും കണ്ടെത്തുന്നതിന് നിങ്ങൾക്ക് ഇവിടെ സന്ദർശിക്കാം.

ADVERTISEMENT

ചിക്ക്പേട്ടിലേക്കുള്ള ഒരു യാത്രയിലൂടെ, െബംഗളുരുവിന്റെ യഥാർത്ഥ ബജറ്റ് ഷോപ്പിംഗ് പറുദീസ ഏതെന്ന് നിങ്ങൾക്കറിയാൻ സാധിക്കും