എല്ലാവരും വിദേശയാത്രകളും ബഹളവുമൊക്കെയായിപുതുവർഷം ആഘോഷിക്കുമ്പോള്‍ അല്‍പ്പം വ്യത്യസ്തമായ പാതയിലാണ് സാനിയ ഇയ്യപ്പന്‍റെ പുതുവര്‍ഷം തുടങ്ങിയത്. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിലാണ് സാനിയ പുതുവര്‍ഷം ആരംഭിച്ചത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ആദി യോഗി പ്രതിമയുടെ മുന്നില്‍ ധ്യാനിച്ചിരിക്കുന്ന ചിത്രങ്ങളും സാനിയ തന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവരും വിദേശയാത്രകളും ബഹളവുമൊക്കെയായിപുതുവർഷം  ആഘോഷിക്കുമ്പോള്‍ അല്‍പ്പം വ്യത്യസ്തമായ പാതയിലാണ് സാനിയ ഇയ്യപ്പന്‍റെ പുതുവര്‍ഷം തുടങ്ങിയത്. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിലാണ് സാനിയ പുതുവര്‍ഷം ആരംഭിച്ചത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ആദി യോഗി പ്രതിമയുടെ മുന്നില്‍ ധ്യാനിച്ചിരിക്കുന്ന ചിത്രങ്ങളും സാനിയ തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു.

'സദ്ഗുരു' എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് സ്ഥാപിച്ച സംഘടനയാണ് ഇഷ ഫൗണ്ടേഷന്‍. പശ്ചിമഘട്ടത്തിനരികില്‍ വെള്ളിയാങ്കിരി മലനിരകളുടെ താഴ്‌വരയിലായി സ്ഥിതി ചെയ്യുന്ന ഈ അര്‍ദ്ധകായ ശിവ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷത്തോളമെടുത്തു. പൂര്‍ണ്ണമായും സ്റ്റീലില്‍ നിര്‍മിച്ച ഈ പ്രതിമ ലോകത്തെ തന്നെ ഏറ്റവും പൊക്കം കൂടിയ ഊർദ്ധ്വകായ പ്രതിമയെന്ന ഗിന്നസ് റിക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. 112.4 അടി ഉയരവും 24.99 മീറ്റർ വീതിയും 147 അടി നീളവുമാണ് ഈ പ്രതിമയ്ക്കുള്ളത്. 2017 ഫെബ്രുവരി 24 ന് മഹാശിവരാത്രി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പ്രതിമ അനാവരണം ചെയ്തതില്‍പ്പിന്നെ സഞ്ചാരികളുടെ നിലയ്ക്കാത്ത ഒഴുക്കാണ് ഇവിടേക്ക്. 

ADVERTISEMENT

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്താണ് ആദിയോഗി ശിവക്ഷേത്രം. കോയമ്പത്തൂരിലേക്ക് വിമാനത്തിലോ ട്രെയിനിലോ പോകാം, തുടർന്ന് ഇവിടേക്കുള്ള യാത്രക്ക് ടാക്സികള്‍ ലഭ്യമാണ്. കോയമ്പത്തൂരില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ഇഷ ഫൗണ്ടേഷന്‍.

ധ്യാനലിംഗ സമുച്ചയത്തിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്ന് സ്റ്റേറ്റ് ബസ് വഴിയും ഇവിടെയെത്താം. അത് ഓരോ 45 മിനിറ്റിലും ഈ സമുച്ചയത്തിന്റെ കവാടം വരെയെത്തുന്ന ബസുണ്ട്. ധ്യാനലിംഗ ക്ഷേത്രത്തിൽ നിന്ന് 7 മിനിറ്റ് നടന്നാല്‍ ശില്‍പ്പത്തിനടുത്തെത്താം. 

ADVERTISEMENT

ദൂരെ നിന്നും പ്രതിമ കാണാനെത്തുന്നവര്‍ക്ക് ഇഷ ഫൗണ്ടേഷനില്‍ തന്നെ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ മുൻ‌കൂട്ടി ബുക്കിംഗ് ചെയ്യണം. മുറികൾ പരിമിതവും ആവശ്യക്കാര്‍ കൂടുതലും ആയതിനാല്‍ യാത്രക്ക് 2 ആഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്തിരിക്കണം.

ഊട്ടിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന, ദക്ഷിണേന്ത്യയിലെ ഏറ്റവും സമാധാനപരമായ നഗരങ്ങളിലൊന്നായ കോയമ്പത്തൂരില്‍ സഞ്ചാരികളെ കാത്ത് വേറെയും നിറയെ കാര്യങ്ങളുണ്ട്. പരുത്തി ഉൽപാദനവും തുണി വ്യവസായങ്ങളും കാരണം 'ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ' എന്നാണ് കോയമ്പത്തൂര്‍ അറിയപ്പെടുന്നത്.  കൂടാതെ 'ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗര'ങ്ങളില്‍ ഒന്നുമാണ് കോയമ്പത്തൂര്‍.

ADVERTISEMENT

ഇഷ യോഗ സെന്‍റര്‍ കൂടാതെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച മരുതമലൈ മുരുക ക്ഷേത്രം, . പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുത്ഭവിക്കുന്ന ഒൻപതോളം മനോഹര വെള്ളച്ചാട്ടങ്ങളുടെ കാഴ്ചയൊരുക്കുന്ന കുറ്റാലം, പഴയകാല കാറുകളും മറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ജിഡി കാര്‍ മ്യൂസിയം, 'ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ്' എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം ഊട്ടിയുമെല്ലാം കോയമ്പത്തൂരിലേക്കുള്ള യാത്രയില്‍ പോയി കണ്ടു വരാവുന്ന സ്ഥലങ്ങളാണ്.