അടുത്ത യാത്ര സിക്കിമിലേക്കായാലോ? പര്‍വ്വതക്കാഴ്ചകളും സുന്ദരവും ശാന്തവുമായ ഗ്രാമങ്ങളും മനോഹരമായ പ്രകൃതിയും തടാകങ്ങളും ഒപ്പം ആത്മീയ ഊര്‍ജ്ജം പകരുന്ന ബുദ്ധവിഹാരങ്ങളുമൊക്കെയായി സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്തില്ല, സിക്കിം. പ്രകൃതിയോട് വളരെയേറെ അടുത്തിടപഴകാന്‍ അവസരം നല്‍കുന്ന ഒരു യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത യാത്ര സിക്കിമിലേക്കായാലോ? പര്‍വ്വതക്കാഴ്ചകളും സുന്ദരവും ശാന്തവുമായ ഗ്രാമങ്ങളും മനോഹരമായ പ്രകൃതിയും തടാകങ്ങളും ഒപ്പം ആത്മീയ ഊര്‍ജ്ജം പകരുന്ന ബുദ്ധവിഹാരങ്ങളുമൊക്കെയായി സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്തില്ല, സിക്കിം. പ്രകൃതിയോട് വളരെയേറെ അടുത്തിടപഴകാന്‍ അവസരം നല്‍കുന്ന ഒരു യാത്ര കൂടിയായിരിക്കുമത്. സാഹസിക സഞ്ചാരികള്‍ക്കും ട്രെക്കേഴ്സിനും പർവതാരോഹകർക്കുമെല്ലാം ഒരിക്കലും മടുക്കാത്തത്രയും അനുഭവങ്ങളും സിക്കിം കാത്തു വച്ചിട്ടുണ്ട്.

ADVERTISEMENT

എങ്ങനെയാണ് സിക്കിമിലെത്തുക?

സിക്കിം യാത്രയെക്കുറിച്ച് അനവധി തവണ കേട്ടിട്ടുണ്ടാകുമെങ്കിലും എങ്ങനെയാണ് അവിടെ എത്തിച്ചേരുക എന്നത് അല്‍പ്പം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന കാര്യമാണ്. സിക്കിമിലേക്ക് പോകാനുള്ള വഴികള്‍ ആണ് ഇനി പറയാന്‍ പോകുന്നത് 

ADVERTISEMENT

വിമാന മാർഗം: ഗാംഗ്ടോക്കില്‍ നിന്നും 33 കിലോമീറ്റര്‍ അകലെയാണ് പാക്യോങ്ങ്‌ എയര്‍പോര്‍ട്ട്. പ്രധാനനഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങള്‍ ലഭ്യമാണ്. നേരത്തെ ബുക്ക് ചെയ്‌താല്‍ ചാര്‍ജ് കുറയ്ക്കാം. ഇവിടെ നിന്നും ഗാംഗ്ടോക്കിലെത്താന്‍ ടാക്സി സര്‍വീസ് ലഭ്യമാണ്.

ട്രെയിൻ : ഇവിടേക്ക് ശരിക്കും പറഞ്ഞാല്‍ ശരിയായ റെയില്‍പ്പാത ഇല്ല. ഗാംഗ്ടോക്കില്‍ നിന്നും 145 കിലോമീറ്റര്‍ അകലെയായി സിലിഗുരിയും 188 കിലോമീറ്റര്‍ ദൂരെ ജല്‍പൈഗുരിയും സ്ഥിതി ചെയ്യുന്നു. ഈ സ്റ്റേഷനുകളില്‍ നിന്നും ടാക്സികള്‍ ലഭ്യമാണ്.

ADVERTISEMENT

റോഡ്: അടുത്തുള്ള സിറ്റികളില്‍ നിന്നും ഗാംഗ്ടോക്കിലേക്ക് വരാന്‍ മികച്ച റോഡുകളാണ് ഉള്ളത്. ഡല്‍ഹിയില്‍ നിന്നും സിക്കിമിലേക്ക് ബസുകള്‍ നേരിട്ട് ലഭിക്കും. ജീപ്പ്, ടാക്സി മുതലായ സൗകര്യങ്ങളും ഉണ്ട്. ബസില്‍ പോയാല്‍ സമയം കൂടുതല്‍ എടുക്കുമെങ്കിലും ചുറ്റും മനോഹരമായ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നതിനാല്‍ അതൊരു നഷ്ടമേയല്ല.

നാഥു ലാ, സോംഗോ തടാകം, ബാബ ഹര്‍ഭജന്‍ സിംഗ് മെമ്മോറിയല്‍, ക്യോങ്ങ്നോസ്ല ആല്‍പൈന്‍ സാങ്ങ്ച്വറിയും വെള്ളച്ചാട്ടവും, റുംതക് മൊണാസ്ട്രി, എന്‍ചെയ് മൊണാസ്ട്രി, ഗണേഷ് ടോക്, ഹനുമാന്‍ ടോക്, ബന്‍ ജക്രി വെള്ളച്ചാട്ടം, ഗാംഗ്ടോക് റോപ്വേ തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഗാംഗ്ടോക്കിനടുത്ത് തന്നെയുണ്ട് സഞ്ചാരികള്‍ക്ക് കാണാനായി.

മാര്‍ച്ച്-മെയ്‌ വരെയുള്ള വസന്തകാലവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ശരത്കാലവുമാണ് സിക്കിം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്.