'ഞാനും ഞാനുമെന്‍റാളും' എന്ന ഗാനത്തിലൂടെയാണ് കാളിദാസ് ജയറാം പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവര്‍ന്ന ഈ താരപുത്രന്‍ അതിനു ശേഷവും കുറച്ചു സിനിമകളില്‍ കൂടി അഭിനയിച്ചു. അഭിനയജീവിതത്തിനിടെ വീണു കിട്ടുന്ന ഇടവേളയില്‍ യാത്ര ചെയ്യുകയാണ് താരം. ജയറാമും പാർവ്വതിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് കാളിദാസ് ജയറാം. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയ കാളിദാസ് നായകനായി മലയാളത്തിൽ അരങ്ങേറിയത് പൂമരം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാള സിനിമയിലെ യുവതാരങ്ങളിലെ ജനപ്രിയൻ ഇപ്പോൾ യാത്രയുടെ ആവേശത്തിലാണ്. സിനിമയുടെ തിരക്കിൽ നിന്നു മാറി അച്ഛൻ ജയറാമിനും അമ്മ പാർവ്വതിക്കും സഹോദരി മാളവികയ്ക്കുമൊപ്പമാണ് കാളിദാസിന്റെ ഈ യാത്ര. വേനൽചൂടിൽ നിന്ന് ഇടവേളയെടുത്ത്  യാത്ര ഹിമാചലിലെ സോളംഗ് താഴ്‍‍‍വരയിലെ കുളിരിലേക്കാണ് ഈ താരം കുടുംബം യാത്ര ചെയ്തത്. അമ്മ പാർവ്വതിയും കാളിദാസും സഹോദരി മാളവികയുമാണ് യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഹിമാചൽ പ്രദേശിലെ കുളു താഴ്‌വരയുടെ മുകളിലായി കാണുന്ന മനോഹരമായ താഴ്‍‍‍വരയാണ് സോളംഗ്. റോഹതാങ് ചുരത്തിലേക്കുള്ള യാത്രാമധ്യേ ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിൽ നിന്ന് 14 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ് ഈ താഴ്‍‍‍വര. പാരച്യൂട്ടിങ്, പാരാഗ്ലൈഡിങ്, സ്കേറ്റിങ്, സോർബിങ് തുടങ്ങിയ കായികവിനോദങ്ങള്‍ക്ക് പേരുകേട്ട ഇടമാണ് ഇത്. മഞ്ഞു വീഴുന്നത് കാണാനും മറ്റുമായി ആളുകള്‍ ഇവിടേക്ക് വന്നെത്താറുണ്ട്.

ADVERTISEMENT

ഇവിടുത്തെ പുല്‍ത്തകിടികള്‍ നിറഞ്ഞ കുന്നിന്‍ചെരിവുകളുടെ കാഴ്ച അതീവഹൃദയമാണ്. ഒരിക്കല്‍ രുചിച്ചാൽ പിന്നീട് വീണ്ടും വീണ്ടും കുടിക്കാന്‍ തോന്നുന്ന, രുചിയുള്ള ചായയാണ് ഇവിടത്തെ മറ്റൊരു പ്രധാന പ്രത്യേകത. മഞ്ഞുകാലത്ത് മാത്രം തുറക്കുന്ന സ്കീയിങ് പഠന കേന്ദ്രങ്ങളും ഉപകരണ ഏജന്‍സികളുമുണ്ട് ഇവിടെ. 

വേനൽക്കാലത്ത് മേയ് മുതലുള്ള സമയത്ത് ഇവിടത്തെ മഞ്ഞ് ഉരുകും. ആ സമയത്ത് സ്കീയിങ്ങിന് പകരം സോർബിങ് ആണ് ഇവിടെ ഉണ്ടാവുക. വിനോദ സഞ്ചാരികള്‍ക്കായി പാരാഗ്ലൈഡിങ്, പാരച്യൂട്ടിങ്, കുതിരസവാരി മുതലായ വിനോദങ്ങളും ഈ സമയത്ത് ഉണ്ടാവാറുണ്ട്.