വരുണ്‍ ധവാന്‍റെ നായികയായി അഭിനയിച്ച 'കൂലി നമ്പര്‍ വണ്‍' സിനിമയുടെ ഷൂട്ടിങ്ങിനു ശേഷം മുംബൈ സിറ്റിയുടെ തിരക്കുകളില്‍ നിന്നെല്ലാം വിട്ട് സാറ അലി ഖാന്‍ നേരെ പോയത് കാശിയിലെ ഗംഗയുടെ തീരത്തേക്കായിരുന്നു. ഗംഗാ ആരതിയുടെ മനോഹരമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം സാറ തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരുണ്‍ ധവാന്‍റെ നായികയായി അഭിനയിച്ച 'കൂലി നമ്പര്‍ വണ്‍' സിനിമയുടെ ഷൂട്ടിങ്ങിനു ശേഷം മുംബൈ സിറ്റിയുടെ തിരക്കുകളില്‍ നിന്നെല്ലാം വിട്ട് സാറ അലി ഖാന്‍ നേരെ പോയത് കാശിയിലെ ഗംഗയുടെ തീരത്തേക്കായിരുന്നു. ഗംഗാ ആരതിയുടെ മനോഹരമായ ചിത്രങ്ങളും വിഡിയോകളുമെല്ലാം സാറ തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

പുണ്യനദിയായ ഗംഗയുടെ തീരത്തെ ആരതിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സാറ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം തന്നെ ഇവിടെ നിന്നുള്ള ബോട്ട് സവാരിയുടെ ചിത്രവും ഉണ്ട്. ദീപാലങ്കാരങ്ങള്‍ക്കിടയില്‍ നാരങ്ങ മഞ്ഞ ഷോളിനൊപ്പം പരമ്പരാഗത ഓഫ് വൈറ്റ് സല്‍വാര്‍ സ്യൂട്ടില്‍ അതിമനോഹരിയായാണ് സാറ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ADVERTISEMENT

സന്ധ്യാസമയത്ത് ഗംഗയുടെ തീരത്തുള്ള പുണ്യകേന്ദ്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഗംഗാ ആരതി നടക്കാറുണ്ട്. വാരണാസി അഥവാ കാശിയും അലഹബാദും ഹരിദ്വാറും ഋഷികേശുമാണ് ഇതില്‍ പ്രധാനം. മണ്‍ചെരാതില്‍ അഗ്നി പകര്‍ന്ന് ഗംഗാദേവിയെ പൂജ ചെയ്യുന്ന ചടങ്ങാണിത്‌. പതിറ്റാണ്ടുകളായി മന്ത്രോച്ചാരണങ്ങളുടെയും മണിനാദങ്ങളുടെയും അകമ്പടിയോടെയാണ് ഇത് ചെയ്യുന്നത്.

ഗംഗാ ആരതിയ്ക്ക് ഏറ്റവും പേരുകേട്ട ഇടമാണ് ഉത്തർപ്രദേശിലെ വാരണാസി. ഇവിടെ എത്തിയാൽ തീർച്ചയായും കാണേണ്ട കാഴ്ചകളിലൊന്നാണ് ഗംഗാ ആരതി. ഇവിടുത്തെ വൈകുന്നേരങ്ങൾ മിക്കവയും ഗംഗാ ആരതിയുടെ തിരക്കിലായിരിക്കും. അസിഘട്ടിലാണ് ഇവിടെ ഗംഗാ ആരതി നടക്കുന്നത്.ഭക്തർ മൺചെരാതിൽ തിരിതെളിച്ച് ഗംഗാ മാതാവിനെ ആരാധിക്കുന്ന ചടങ്ങാണ് ആരതി. പക്ഷേ, ദേശീയ ഹരിതട്രിബ്യൂണലിന്റെ കർശനനിർദേശമുള്ളതുകൊണ്ട് ഇപ്പോൾ ഗംഗയിൽ ചെരാതുകൾ ഒഴുക്കിവിടാൻ പാടില്ല. എങ്കിലും അപൂർവം ചിലർ ചെരാതുകളൊഴുക്കുന്നുണ്ട്. 

ADVERTISEMENT

ഗംഗാ ആരതിയുടെ യഥാർഥ കാഴ്ചകൾ കാണിച്ചു തരുന്ന മറ്റൊരിടമാണ് ഋഷികേഷ്. ഹിമാലയത്തിന്റെ മടിത്തട്ടിലായി സ്ഥിതി ചെയ്യുന്ന ഋഷികേശ് ശരിക്കും അറിയപ്പെടുന്നത് ഇവിടുത്തെ യോഗയുടെ പേരിലാണ്.ഗംഗയുടെ തീരത്തുള്ള പർമഠ് നികേതൻ ആശ്രമത്തിലാണ് ഗംഗാ ആരതി നടക്കുന്നത്.

ഇന്ത്യയിലെ മറ്റൊരു പൗരാണിക നഗരമായ അലഹാബാദിലും ഗംഗാ ആരതി കാണാം.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ ഗംഗാ ആരതി കാണുവാനായി ആളുകൾ എത്താറുണ്ട്.

ADVERTISEMENT

കാർത്തിക് ആര്യനൊപ്പം സാറ അഭിനയിച്ച 'ലവ് ആജ് കൽ' എന്ന ചിത്രത്തിന് ബോക്‌സോഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. 2021 ൽ റിലീസ് പ്ലാന്‍ ചെയ്യുന്ന ധനുഷ്, അക്ഷയ് കുമാര്‍ എന്നിവര്‍ക്കൊപ്പം 'അത്രംഗി രേ'യിലും സാറ എത്തുന്നുണ്ട്.