നിങ്ങള്‍ ഒരു വൈന്‍ പ്രേമിയാണോ? എങ്കില്‍ നന്ദി ഹില്‍സിന്‍റെ താഴ്‌വരയിലെ ഗ്രോവര്‍ സാംബ വൈന്‍യാര്‍ഡ്‌ സന്ദര്‍ശിക്കാന്‍ ഒരിക്കലും മറക്കരുത്. പ്രകൃതിയുടെ കരവിരുത് ആവോളം ചേരുന്ന ഈ സുന്ദരഭൂമി വീക്കെന്‍ഡില്‍ യാത്ര പോകാന്‍ പറ്റിയ മികച്ച ഒരു സ്ഥലം കൂടിയാണ്. ബെംഗളൂരുവിന്റെ വടക്കു വശത്താണ് ഈ പ്രദേശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങള്‍ ഒരു വൈന്‍ പ്രേമിയാണോ? എങ്കില്‍ നന്ദി ഹില്‍സിന്‍റെ താഴ്‌വരയിലെ ഗ്രോവര്‍ സാംബ വൈന്‍യാര്‍ഡ്‌ സന്ദര്‍ശിക്കാന്‍ ഒരിക്കലും മറക്കരുത്. പ്രകൃതിയുടെ കരവിരുത് ആവോളം ചേരുന്ന ഈ സുന്ദരഭൂമി വീക്കെന്‍ഡില്‍ യാത്ര പോകാന്‍ പറ്റിയ മികച്ച ഒരു സ്ഥലം കൂടിയാണ്.

ബെംഗളൂരുവിന്റെ വടക്കു വശത്താണ് ഈ പ്രദേശം. സിറ്റിയില്‍ നിന്നും നന്ദിയിലേക്കുള്ള വഴിയിലേക്ക് പോകുന്തോറും വഴി വീതി കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം.യാത്രയിലുടനീളം തരിശുനിലങ്ങളില്‍ അവിടവിടെയായി വീടുകൾ പരന്നുകിടക്കുന്നത് കാണാം. വേനല്‍ക്കാലത്താണ് യാത്രയെങ്കില്‍ കാറിനുള്ളില്‍ എസി ഉണ്ടായാല്‍ പോലും ചൂട് അനുഭവപ്പെടും. എങ്ങോട്ടു നോക്കിയാലും വരണ്ടുണങ്ങിയ ഭൂമിയാണ്‌ കാണാന്‍ സാധിക്കുക.

ADVERTISEMENT

ദേശീയപാതയിലൂടെ നീളുന്ന വഴിയിലൂടെ ഡ്രൈവ് ചെയ്തങ്ങു പോയാല്‍ നന്ദിയുടെ താഴ്‌‌‌വര കാണാം. ഇവിടെ നിന്നും ഇടത്തോട്ടു തിരിഞ്ഞു പോയാല്‍ വൈനറിയിലെത്താം. വേലി കെട്ടിയ ചെറിയ മണ്‍റോഡ്‌ അവസാനിക്കുന്നത് വൈനറിയുടെ കവാടത്തിലാണ്. അടുത്തടുത്തായി നിര്‍മിക്കപ്പെട്ട വലിയ ഷെഡുകള്‍ കാണാം. ഒരു വശത്ത് നന്നായി സുന്ദരമായ പുൽത്തകിടി കാണാം. അതിനപ്പുറത്താണ് ലോഞ്ചും നിർമ്മാണ യൂണിറ്റും ഉള്ളത്. 

കഴിഞ്ഞ മൂന്നു ദശകങ്ങളായി ഗ്രോവര്‍ സാംബയില്‍ വൈന്‍ നിര്‍മ്മാണം തുടങ്ങിയിട്ട്. ഫ്രഞ്ച് വൈന്‍ ആണ് പ്രധാനമായും ഇവിടെ ഉണ്ടാക്കുന്നത്. ഇതിനായി ഇറക്കുമതി ചെയ്ത ഫ്രഞ്ച് ഓക്ക് ബാരലുകളും ഫ്രഞ്ച് നിര്‍മ്മാണ രീതിയും തന്നെയാണ് ഉപയോഗിക്കുന്നത്. റെഡ്, വൈറ്റ്, റോസ്, സ്പാര്‍ക്ക്ളിംഗ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ള വൈനുകളും ലഭിക്കും. വൈനുകള്‍ ഉണ്ടാക്കാന്‍ 25,000 ലിറ്റര്‍ വരെ കപ്പാസിറ്റിയുള്ള വമ്പന്‍ വാറ്റുപാത്രങ്ങള്‍ ഉപയോഗിക്കും. 

ADVERTISEMENT

വ്യത്യസ്ത വീഞ്ഞുകള്‍ക്ക് വ്യത്യസ്ത തരം ഗ്ലാസുകള്‍

പലപ്പോഴും വൈന്‍ പ്രേമികള്‍ക്കടക്കം അറിയാത്ത ഒരു കാര്യമാണ് ഇത്. ഓരോ തരം വൈനും കുടിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഗ്ലാസുകള്‍ വ്യത്യസ്തമാണ്.

ADVERTISEMENT

ചുവന്ന വൈന്‍ കുടിക്കാനായി വലിയ ഉരുണ്ട ബൗളുകള്‍ ആണ് ഉപയോഗിക്കുന്നത്. വൈറ്റ് വൈനുകൾക്ക് ഇടുങ്ങിയതും നീളമുള്ളതുമായ ഗ്ലാസുകൾ ഉപയോഗിക്കുന്നു. സ്പാര്‍ക്ക്ളിംഗ് വൈനുകള്‍ക്കായി ഫ്ലൂട്ട് ഗ്ലാസുകള്‍ ആണ് ഉപയോഗിക്കുന്നത്.