ഒാരോ യാത്രയും നൽകുന്നത് അനുഭവങ്ങളുടെ സമ്പത്താണ്. യാത്രകൾ പോകുവാൻ മിക്കവർക്കും ഇഷ്ടമാണ്. സമയം കിട്ടുന്നില്ല എന്നതാണ് മിക്കവരുടെയും പരാതി. വീട്, ജോലി, കുടുംബം അങ്ങനെ ജീവിതത്തിലെ ഓട്ടപ്പാച്ചിലുകളില്‍ നിന്നും മാറി, ഒരു ദിവസം ബാഗില്‍ പ്രിയമുള്ള വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി അങ്ങ് ദൂരെയൊരിടത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒാരോ യാത്രയും നൽകുന്നത് അനുഭവങ്ങളുടെ സമ്പത്താണ്. യാത്രകൾ പോകാൻ മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ സമയമാണ് മിക്കവർക്കും പ്രശ്നം. വീട്, ജോലി, കുടുംബം അങ്ങനെ ജീവിതത്തിലെ ഓട്ടപ്പാച്ചിലുകളില്‍ നിന്നു മാറി, ഒരു ദിവസം ബാഗില്‍ പ്രിയമുള്ള വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി അങ്ങ് ദൂരെയൊരിടത്തേക്ക് ഒറ്റയ്‌ക്കൊരു യാത്ര പോകണം എന്നത് മിക്ക സ്ത്രീകളുടെയും ഉള്ളിലുള്ള മോഹമാണ്.

മനസിൽ ഈ മോഹം ഒളിപ്പിക്കാത്ത, അടുത്ത ചങ്ങാതിയോട് എപ്പോഴും ഇതേക്കുറിച്ച് പറയാത്ത സ്ത്രീകള്‍ ആരാണുള്ളത്. വീട്ടിലൊന്നു വഴക്കിടുമ്പോള്‍ ഭീഷണിയായിട്ടെങ്കിലും പറയാത്തവര്‍ ചുരുക്കമാണ്. ഒറ്റയ്ക്കുള്ള യാത്ര ഒരു സ്ത്രീയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സുരക്ഷ തന്നെയാണു പ്രധാന പ്രശ്‌നം. പെണ്‍ സഞ്ചാരികൾക്ക് സുരക്ഷിതമായി പോകാവുന്ന യാത്രായിടങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും ഒറ്റയ്ക്ക് യാത്ര പുറപ്പെടുന്നവർക്ക് ഉള്ളിലൊരു ഭയം ഉണ്ടാകും. പേടിയെ അതിജീവിച്ച് സുരക്ഷിതമായി തന്നെ സ്ത്രീകൾക്ക് യാത്ര പോകാൻ ഇവ ശ്രദ്ധിക്കൂ.

ADVERTISEMENT

ബാഗ് പാക്കിങ് പ്രത്യേകം ശ്രദ്ധിക്കണം. മിക്ക യാത്രകൾക്കും ഏറ്റവും സൗകര്യപ്രദമായി കൊണ്ടുനടക്കുവാൻ പറ്റുന്നത് ബാക്ക് പാക്ക് തന്നെയാണ്. കൊണ്ടുപോകേണ്ട സാധനങ്ങളത്രയും കൊള്ളുന്ന ബാഗ് തിരഞ്ഞെടുക്കാം. ഒരു വലിയ ബാഗും പിന്നെ അത്യാവശ്യം പണവും ഫോണും ഹെഡ്സെറ്റും അടക്കമുള്ള സാധനങ്ങള്‍ സൂക്ഷിക്കുവാൻ പറ്റുന്ന ഒരു ഹാന്‍ഡ് ബാഗും യാത്രയിൽ ഉപയോഗിക്കാം. കൂടാതെ ട്രെയിനിലും മറ്റുമുള്ള ദീർഘദൂര യാത്രയെങ്കിൽ ബാഗ് ലോക്ക് ചെയ്യാൻ ശ്രദ്ധിക്കണം.

ബാഗിൽ കത്തിയും പെപ്പർ സ്പ്രേയും കരുതാം. അധികം ആളുകൾ ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തിയാൽ അക്രമങ്ങൾ ഉണ്ടായാൽ പെപ്പർ സ്പ്രേ ചെയ്യാം. ശാരീരിക ആക്രമണങ്ങളെ നേരിടുവാൻ ഏറ്റവും നല്ലത് പെപ്പർ സ്പ്രേ തന്നെയാണ്. പെപ്പർ സ്പ്രേയും കത്തിയും ബാഗിൽ എളുപ്പം എടുക്കാവുന്ന തരത്തിൽ വയ്ക്കണം.

ADVERTISEMENT

യാത്രയിൽ അധികം പണം സൂക്ഷിക്കുന്നത് നല്ലതല്ല. അത്യാവശ്യം വേണ്ട പണം പഴ്സിൽ സൂക്ഷിക്കാതെ മണി ബെൽറ്റിൽ സൂക്ഷിക്കാം.

ആധാർ, തിരിച്ചറിയൽ കാർഡ് ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകൾ പെട്ടെന്നെടുക്കാൻ തക്കവണ്ണം കരുതണം.

ADVERTISEMENT

അത്യാവശ്യം വേണ്ട മരുന്നുകളും കരുതാം.

പോകുന്ന സ്ഥലത്തിന്റെ കാലാവസ്ഥ അനുസരിച്ച് വസ്ത്രങ്ങൾ കരുതണം.

യാത്രകൾ പോകുമ്പോൾ സ്വന്തം സുരക്ഷിതത്വവും കണക്കിലെടുത്തു എവിടെ താമസിക്കണം എവിടെ പോകണം എന്നിങ്ങനെയുള്ള കാര്യങ്ങൾ‍ മുൻകൂട്ടി ആസൂത്രണം ചെയ്യണം.

ഗുണമേന്മയുള്ളതും ചിലവ് കുറഞ്ഞതുമായ ഭക്ഷണശാലകളും സുരക്ഷിതമായി കുറഞ്ഞ നിരക്കിൽ താമസിക്കാൻ പറ്റുന്നയിടവും യാത്രയ്ക്കു മുമ്പ് തന്നെ കണ്ടെത്തണം.

വിദേശ യാത്രക്ക് പോകുമ്പോൾ കത്തിയും പെപ്പർ സ്പ്രെയും ഫ്ളൈറ്റിൽ കയറ്റാമോയെന്നും പ്രത്യേകം ശ്രദ്ധിക്കണം.