റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിന്റെ മാധ്യമങ്ങൾക്കായുള്ള ടെസ്റ്റ്ഡ്രൈവ് ഷിംലയിലായിരുന്നു. നാലുവർഷം മുൻപ് മാർച്ചുമാസത്തിൽ. ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായ ഷിംലയിലെ വൈൽഡ് ഫ്ലവർ ഹാളിന്റെ ബാൽക്കണിയിലിരുന്നാൽ അങ്ങുദൂരെ മലനിരകൾ കാണാം. ഒരു തരി മഞ്ഞുപോലും ആ മലമുത്തശ്ശന്റെതലയിലില്ല. രാവിലെ ബൈക്ക്

റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിന്റെ മാധ്യമങ്ങൾക്കായുള്ള ടെസ്റ്റ്ഡ്രൈവ് ഷിംലയിലായിരുന്നു. നാലുവർഷം മുൻപ് മാർച്ചുമാസത്തിൽ. ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായ ഷിംലയിലെ വൈൽഡ് ഫ്ലവർ ഹാളിന്റെ ബാൽക്കണിയിലിരുന്നാൽ അങ്ങുദൂരെ മലനിരകൾ കാണാം. ഒരു തരി മഞ്ഞുപോലും ആ മലമുത്തശ്ശന്റെതലയിലില്ല. രാവിലെ ബൈക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിന്റെ മാധ്യമങ്ങൾക്കായുള്ള ടെസ്റ്റ്ഡ്രൈവ് ഷിംലയിലായിരുന്നു. നാലുവർഷം മുൻപ് മാർച്ചുമാസത്തിൽ. ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായ ഷിംലയിലെ വൈൽഡ് ഫ്ലവർ ഹാളിന്റെ ബാൽക്കണിയിലിരുന്നാൽ അങ്ങുദൂരെ മലനിരകൾ കാണാം. ഒരു തരി മഞ്ഞുപോലും ആ മലമുത്തശ്ശന്റെതലയിലില്ല. രാവിലെ ബൈക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിന്റെ മാധ്യമങ്ങൾക്കായുള്ള  ടെസ്റ്റ്ഡ്രൈവ് ഷിംലയിലായിരുന്നു. നാലുവർഷം മുൻപ് മാർച്ചുമാസത്തിൽ. ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായ ഷിംലയിലെ വൈൽഡ് ഫ്ലവർ ഹാളിന്റെ ബാൽക്കണിയിലിരുന്നാൽ അങ്ങുദൂരെ മലനിരകൾ കാണാം. ഒരു തരി മഞ്ഞുപോലും ആ മലമുത്തശ്ശന്റെതലയിലില്ല. രാവിലെ ബൈക്ക് യാത്ര തുടങ്ങിയപ്പോഴും മഞ്ഞു പെയ്യുന്നതിന്റെ  ലാഞ്ചനയുണ്ടായിരുന്നില്ല. നാട്ടിൽനിന്നുള്ള ഫോൺവിളിക്ക്  അൽപം പരിഹാസത്തോടെ മറുപടി നൽകി- ഏയ് ഇതെന്തു ഷിംല..

നമ്മുടെ കുട്ടിക്കാനത്തുള്ള അത്ര തണുപ്പുപോലുമില്ല. മലഞ്ചെരിവുകളിൽ മഞ്ഞിന്റെ കണിക കണികാണാൻ കിട്ടുന്നില്ല. സമയം പതിനൊന്നു മണിയായിക്കാണും. ഹിമാലയനിൽ കയറി യാത്ര തുടങ്ങി.  ഒരു ബൈക്കിന്  ടൊയോട്ട ഇന്നൊവയുടെ അകമ്പടിയുണ്ട്. കാരണം കണ്ടുപരിചയിച്ചതോ, ഷിംലയിൽ ടൂറിസ്റ്റുകൾ മഞ്ഞുവാരിക്കളിക്കുന്നതോ ആയ വഴികളിലൂടെയല്ല പോകേണ്ടത്. ശരിക്കും റോഡില്ലാ വഴികളിലൂടെയാണു റൈഡ്. ഹിമാലയൻ ബൈക്ക് കൊണ്ട് ഉദ്ദേശിക്കുന്നതും ഈ ഓഫ്-റോഡ് യാത്രയാണല്ലോ.  അതുകൊണ്ടാണ് ഇന്നൊവ കൂടെ വരുന്നത്. ഫോർവീൽ ഡ്രൈവ് വാഹനമാണോ ചേട്ടാ എന്ന ചോദ്യത്തിന് അഭയ് എന്ന ടാക്സിക്കാരൻ- ഏയ് അതിന്റെയൊന്നും ആവശ്യമില്ലെന്നു ചിരിയോടെ മറുപടി നൽകി.

ADVERTISEMENT

കുഫ്രി എന്ന വില്ലേജിലേക്കാണ് ആദ്യം. ഏതോ മലനിരകൾ ചുറ്റിയടിച്ച് ചെറുചായക്കടകളിൽനിന്നു ചൂടുചായ കുടിച്ചൊക്കെയാണു യാത്ര.  റോയൽ എൻഫീൽഡ് മേധാവിയും ഇപ്പോൾ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്സ് എംഡിയുമായ സിദ്ധാർഥ ലാൽ ആണ് സംഘത്തിന്റെ മുന്നിൽനിന്നു നയിക്കുന്നത്.

കുഫ്രിയിൽനിന്നു ഞങ്ങൾ ഏറെ താഴേക്കു പോയി. പൈൻമരങ്ങൾ അതിരിടുന്ന വഴികൾ. മരത്തലപ്പുകളിൽ മാത്രമേ പച്ചപ്പുള്ളൂ. പുല്ലുകളെല്ലാം കരിഞ്ഞതുപോലെ. കല്ലതിരുകൾക്കുള്ളിലെ പറമ്പുകളിൽ ആപ്പിൾ മരങ്ങൾ ഇലയില്ലാതെ നിൽക്കുന്നുണ്ട്.  ഹിമാലയൻ തനി ഓഫ് റോഡിങ്ങിന് ഇറങ്ങി. കൂടെ ഞങ്ങളുടെ ഇന്നൊവയും. ഒരു മൈതാനം. അവിടേക്കു കുത്തനെ ഇറങ്ങുന്ന, ഒരു കാറിനുപോകാവുന്നത്ര വീതി മാത്രമുള്ള വഴി. മൈതാനത്തിനപ്പുറം പെൻസിലുകൾ കുത്തിനിർത്തിയതുപോലെ മരങ്ങൾ. അതിനപ്പുറം മലനിരകൾ.  ബൈക്കുകളെല്ലാം ഫോട്ടോഷൂട്ട് കഴിഞ്ഞുതിരിച്ചുപോയി. ഇന്നൊവ മാത്രം ബാക്കി. ചെറുതായി മഞ്ഞുപെയ്യാൻ തുടങ്ങി. ആ മലനിരകൾക്കിടയിൽ വെളുത്ത ഇന്നൊവ ഒരു വലിയ മഞ്ഞുകട്ടപോലെ കിടന്നു.

ADVERTISEMENT

അഭയ് വേഗം വണ്ടിയിൽ കയറി കയറ്റത്തിലേക്കു ഡ്രൈവ് ചെയ്തു. മുക്കാലും കയറിയ ഇന്നൊവയുടെ ചക്രംപാതയിലെ ചളി കാരണം കിടന്നു കറങ്ങാൻ തുടങ്ങി. ആദ്യമായി മഞ്ഞുപെയ്യുന്നതു കാണുന്നതിന്റെ രസത്തിൽ ഞങ്ങൾ രണ്ടുപേർ ഇന്നൊവയിൽ നിന്നിറങ്ങി കൈവിടർത്തി നിന്നു. അഭയ് പഠിച്ച പണി പത്തൊൻപതു നോക്കിയിട്ടും ഇന്നൊവ കയറ്റം കയറുന്നില്ല. ഇതിനിടയിൽ ഒരു വല്യച്ഛൻ കുട ചൂടി ആ വഴി വന്നു. അദ്ദേഹം കുറച്ചുനേരം ഉപദേശങ്ങളുമായി കൂടെനിന്നു. മഞ്ഞുവീഴ്ച കനത്തപ്പോൾ മൂപ്പർ കുടയുംചൂടി ആ മൈതാനം താണ്ടി മരങ്ങൾക്കിടയിലെ തന്റെ ഗ്രാമത്തിലേക്കു നടന്നുനീങ്ങി.

ദേവദാരുമരങ്ങൾക്കടിയിൽ രണ്ടുപേർ തീകാഞ്ഞിരിപ്പുണ്ട്. എത്രയോ വീതിയുണ്ട് ആ തടിക്കുതന്നെ. അതിനു ചുറ്റുമുള്ള  ഇലച്ചാർത്തിനടിയിൽ തീയിട്ട് മഞ്ഞുവീഴ്ചയെ പ്രതിരോധിക്കുന്ന അവരോട് സഹായം ചോദിച്ചു. ഇനി ഈ മഞ്ഞിൽ വണ്ടി കയറില്ല.  നിങ്ങൾ കൂട്ടാളികളെ വിളിക്ക് എന്നു പറഞ്ഞ് അവർ വീണ്ടും തീകാഞ്ഞിരുന്നു.റോയൽ എൻഫീൽഡിലെ ശിവപ്പയെ വിളിച്ചു. അദ്ദേഹം വലിച്ചുകയറ്റാനുള്ള മിനി ലോറി അയച്ചു. പക്ഷേ, ലോറിയും ഇന്നൊവയെ കയറ്റാനുള്ള യത്നത്തിൽ പരാജയപ്പെട്ടു. അവരും ഉദ്യമം ഉപേക്ഷിച്ചു. സമയം സന്ധ്യയോടടുക്കാറായി. 

ADVERTISEMENT

മഞ്ഞുവീഴ്ച കൂടിക്കൂടി വരുന്നു. കാൽപാദം മൂടുന്ന അത്ര മഞ്ഞുണ്ട് നിലത്ത്. ഇനി നിങ്ങൾക്കു പോകാൻ പറ്റില്ല- തീ കാഞ്ഞിരുന്നവർ കട്ടായം പറഞ്ഞു.  സമീപത്താണെങ്കിൽ ഏതോ ഗ്രാമം മാത്രമേയുള്ളൂ. എല്ലാ സാധനസാമഗ്രികളും ഹോട്ടൽ മുറിയിലാണ്. ഫോണിനാണെങ്കിൽ ചാർജുമില്ല. ആകെ മഞ്ഞുമൂടിയ അവസ്ഥ. അഭയ്  അവസാനം അറ്റകൈ പ്രയോഗിച്ചു. ബൂട്ട് തുറന്ന്  ചങ്ങലകൾ പുറത്തെടുത്തു ചക്രങ്ങളിൽ ചുറ്റി. പിന്നെ തന്റെ അത്രയും കാലത്തെ അനുഭവസമ്പത്തിന്റെ പിൻബലത്തിൽ കാൽകൊടുത്തു. ഇന്നൊവ ആടിയുലഞ്ഞ് തെന്നിത്തെറിച്ച് മുകളിലെ റോഡിലേക്കെത്തി. 

പിന്നെ കുറച്ചുനേരത്തേക്ക് ഇന്നൊവയിലെ മൂന്നുപേരും മിണ്ടിയില്ല. കുറച്ചുമുന്നോട്ടു നീങ്ങിയപ്പോൾ മറ്റൊരു ചെറുഗ്രാമം കണ്ടു. തോരാതെ മഞ്ഞുപെയ്യുന്നുണ്ട്. ബൂട്ട് ഡോർ തുറന്നപ്പോൾകണ്ടു മരങ്ങൾക്കു താഴെ മഞ്ഞുകൊള്ളാതെ നിൽക്കുന്ന ഗോക്കളെ. അവർപോലും മാറിനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനം.

കുഫ്രി കടന്നു പ്രധാനറോഡിലേക്കെത്തിയപ്പോൾ കണ്ടറിഞ്ഞു പ്രകൃതിയുടെ വികൃതി. വഴികളിലൂടെയെല്ലാം അരിപ്പൊടി വിതറിയതുപോലെ മഞ്ഞുവീണു കിടപ്പുണ്ട്. മരത്തലപ്പുകൾക്കെല്ലാം മഞ്ഞിന്റെആവരണം.  അഭയ് പിന്നെയും  വണ്ടി സൂക്ഷിച്ചാണോടിച്ചത്. മുൻപു പോയ ഏതോ വണ്ടികളുടെ ചക്രപ്പാടുകളെ പിന്തുടർന്ന് ഞങ്ങൾ വൈൽഡ് ഫ്ലവർ ഹാളിലേക്കുള്ള വഴി തേടി. സൗത്തിന്ത്യയിൽനിന്നു വന്നതല്ലേ, ഷിംലയെ ശരിക്കു കണ്ടോളൂ എന്ന ഭാവത്തിൽ അഭയ് ഒരു പോയിന്റിൽവണ്ടി നിർത്തി.  ഞങ്ങൾ ക്യാമറയുമായി ചാടിയിറങ്ങി. അവിടെ ഒരു മലയടിവാരം മുഴുവൻ ഇതാ മഞ്ഞിൻമേലാപ്പണിഞ്ഞു ഞങ്ങളെ അതിശയപ്പെടുത്തി നിൽക്കുന്നു.

മുൻപു കുട്ടിക്കാനത്തെ ഉപമിച്ചതു തിരുത്തിപ്പറയാൻ ഫോണിനു ചാർജുണ്ടായിരുന്നില്ല. താഴെ നിന്നു ഭീതിയോടെ കണ്ട മഞ്ഞല്ലഇപ്പോൾ ഞങ്ങളുടെ മുന്നിൽ.   ശരീരം മരവിപ്പിക്കുന്ന തണുപ്പും മനസ്സു കുളിർപ്പിക്കുന്ന മഞ്ഞിന്റെ കാഴ്ചയും. ഏതോ ഹോളിവുഡ് സിനിമ കാണുന്നതുപോലെ….  തിരികെ ബൈക്കോടിക്കുമ്പോൾ ഗ്ലവ്സ് ധരിച്ചിട്ടും കൈവിരലുകളൊക്കെ ചുവന്നു തടിച്ചിരുന്നു. പട്ടണത്തോടടുത്തപ്പോൾ കുതിരക്കൂട്ടങ്ങളുമായി നടന്നകലുന്നുണ്ടായിരുന്നു ഗ്രാമീണർ.

തണുപ്പിനെ പ്രതിരോധിക്കാനുള്ളതെല്ലാം അണിഞ്ഞിരുന്നു അവർ. മഞ്ഞിന്റെ മാജിക് അവർക്കു നിത്യപരിചയമുള്ളതാണല്ലോ. ഒരേ സമയം പരിഭ്രമിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത മഞ്ഞിനെ ആദ്യമായി അനുഭവിച്ചതിന്റെ ത്രില്ലിലാണ് ഷിംലയിൽനിന്നു മടങ്ങിയത്.