കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രാജ്യത്തെ വ്യവസായ പ്രവര്‍ത്തനങ്ങളെല്ലാം ഭൂരിഭാഗവും നിര്‍ത്തലാക്കിയിരിക്കുകയാണ്. നാടിന്റെ സമ്പദ് വ്യസ്ഥയ്ക്ക് ഏറ്റിരിക്കുന്ന വലിയൊരു ആഘാതം കൂടിയാണീ ലോക് ഡൗണ്‍. എന്നാല്‍ അടച്ചുപൂട്ടല്‍ കൊണ്ട് ശരിക്കും പ്രയോജനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രാജ്യത്തെ വ്യവസായ പ്രവര്‍ത്തനങ്ങളെല്ലാം ഭൂരിഭാഗവും നിര്‍ത്തലാക്കിയിരിക്കുകയാണ്. നാടിന്റെ സമ്പദ് വ്യസ്ഥയ്ക്ക് ഏറ്റിരിക്കുന്ന വലിയൊരു ആഘാതം കൂടിയാണീ ലോക് ഡൗണ്‍. എന്നാല്‍ അടച്ചുപൂട്ടല്‍ കൊണ്ട് ശരിക്കും പ്രയോജനം ലഭിച്ചിരിക്കുന്നത് പ്രകൃതിയ്ക്ക് ആണെന്ന് വേണം പറയാന്‍. വായു തെളിഞ്ഞു; മലിനീകരണ നിരക്ക് കുത്തനെ കുറഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. നിരത്തിൽ വാഹനങ്ങൾ ഇറങ്ങാതായതും ഫാക്ടറികളുടെ പ്രവർത്തനം നിലച്ചതും നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതുമൊക്കെ കാരണം അന്തരീഷമലിനീകരണത്തിന്റെ തോത് കുറയ്ക്കാനായി. ഏറ്റവും പുതിയ വാര്‍ത്ത പഞ്ചാബിലെ ജലന്തറില്‍ നിന്നുമാണ്.  

ജലന്തർ നിവാസികള്‍ രാവിലെ മിഴി തുറന്നത് അദ്ഭുതകാഴ്ചയിലേക്കായിരുന്നു.അന്തരീക്ഷത്തിലെ മലിനമെല്ലാം മറനീക്കിയപ്പോള്‍ അങ്ങകലെയുള്ള ഹിമവാന്റെ സുന്ദരമായ ദൃശ്യം ഇങ്ങ് പഞ്ചാബിലുള്ളവര്‍ക്ക് കാണാനായി.മഞ്ഞുമൂടിയ ഹിമാലയത്തിന്റെ ധൗലധര്‍ റേഞ്ചിന്റെ നീണ്ടനിര ജലന്തർ നിവാസികള്‍ അവരുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടാസ്വദിച്ചു. പലരും തങ്ങളുടെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടാസ്വദിച്ച ആ മനോഹരകാഴ്ച സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പഞ്ചാബിലേയ്ക്ക് ഈ അപൂര്‍വ്വത വിരുന്നെത്തിയത്. 

ADVERTISEMENT

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും തന്റെ വീടിന്റെ ടെറസില്‍ നിന്ന് കണ്ട ധൗലധര്‍ റേഞ്ചിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. തന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ലെന്നും ഇത്തരമൊരു കാഴ്ച താന്‍ ആദ്യമായിട്ടാണ് കാണുന്നതെന്നും പ്രകൃതിയോട് നമ്മള്‍ ചെയ്യുന്ന ക്രൂരതയുടെ വ്യക്തമായ ഉദാഹരണമാണ് ഇതെന്നും ഹര്‍ഭജന്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.ഹര്‍ഭജന് പിന്നാലെ നിരവധിപ്പേര്‍ തങ്ങള്‍ കണ്ട ഹിമാലയന്‍ കാഴ്ച്ച പങ്കുവച്ചിട്ടുണ്ട്. 

ലോക്ഡൗണ്‍ രാജ്യത്തെ സ്തംഭനാവസ്ഥയില്‍ ആക്കിയിരിക്കുകയാണ്. എന്നാല്‍ ഈഘട്ടത്തില്‍ പരിസ്ഥിതി സ്വയം ശുദ്ധീകരിക്കപ്പെടുകകൂടിയാണ്. അതിന്റെ ഫലങ്ങള്‍ വ്യക്തമായി കാണാം, ജലന്തറില്‍ മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളായ ലുധിയാനയിലും ഡല്‍ഹിയിലുമെല്ലാം ശുദ്ധവായുവിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്.