മണാലിയിലെ വളരെ പുരാതനമായ ക്ഷേത്രമാണ് ഹഡിംബ ദേവി ക്ഷേത്രം. ഇടതൂർന്ന ദേവദാരു വനത്തിലാണ് സ്ഥിതി ചെയ്യുന്നത്.വെളിച്ചം കടക്കാൻ മടിച്ചു നിൽക്കുന്ന പൈൻ കാടുകൾക്കു നടുവിൽ പതിനാലാം നൂറ്റാണ്ടിൽ കെട്ടിയ കൊച്ചു ക്ഷേത്രം. ഭീമന്റെ പത്‌നി ഹഡിംബ ദേവിയുടേയാണ് ഈ ക്ഷേത്രം. തൊട്ടടുത്തു തന്നെ പുത്രനായ ഘടോത്കചനും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണാലിയിലെ വളരെ പുരാതനമായ ക്ഷേത്രമാണ് ഹഡിംബ ദേവി ക്ഷേത്രം. ഇടതൂർന്ന ദേവദാരു വനത്തിലാണ് സ്ഥിതി ചെയ്യുന്നത്.വെളിച്ചം കടക്കാൻ മടിച്ചു നിൽക്കുന്ന പൈൻ കാടുകൾക്കു നടുവിൽ പതിനാലാം നൂറ്റാണ്ടിൽ കെട്ടിയ കൊച്ചു ക്ഷേത്രം. ഭീമന്റെ പത്‌നി ഹഡിംബ ദേവിയുടേയാണ് ഈ ക്ഷേത്രം.തൊട്ടടുത്തു തന്നെ പുത്രനായ ഘടോത്കചനും ഒരു ക്ഷേത്രമുണ്ട്. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത 14ാംനൂറ്റാണ്ടിൽ കെട്ടിയ ഇത് ഇന്ന് വരെ കേടു കൂടാതെ ഒരുപാട് പുനരുദ്ധാരണം നടത്താതെ അതെ പോലെ ഇന്നും നിലനിൽക്കുന്നു എന്നതാണ്.

പ്രാദേശികമായി ധുങ്കാരി ക്ഷേത്രം, ഹിഡംബ ക്ഷേത്രം എന്നെല്ലാം ഈ ക്ഷേത്രം അറിയപ്പെടുന്നു. മഹാഭാരതകഥയിലെ സുപ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ഭീമന്റെ ഭാര്യ ഹിഡിംബീ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഹിമാലയ പർവതത്തിന്റെ അടിവാരത്തിൽ ദേവാരി വന വിഹാർ എന്നറിയപ്പെടുന്ന ദേവദാരു വനത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു ഗുഹാക്ഷേത്രമാണ് ഇത്.

ADVERTISEMENT

ഹിന്ദു പുരാണത്തിലെ ഹിഡുംബന്‍ എന്ന അസുരന്റെ പെങ്ങളായിരുന്നു ഹഡിംബ എന്നാണ് വിശ്വാസം. ഘോര്‍ പൂജയാണ് ഹഡിംബ ക്ഷേത്രത്തിലെ ഏറ്റവും വിശിഷ്ടമായ ആചാരം. ദേവി ഹഡിംബയുടെ ജന്മദിനമായ ഫെബ്രുവരി 14 നാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്.

1553 ൽ മഹാരാജ ബഹദൂർ സിംഗാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് ചരിത്രം. ഇപ്പോഴും മൃഗബലി നടക്കുന്ന ക്ഷേത്രം കൂടിയാണിത്. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. എങ്കിലും ഇത് വർഷം മുഴുവനും തുറന്നിരിക്കും. ശീതകാലത്തെ അതി ശക്തമായ മഞ്ഞുവീഴ്ചയിൽ ക്ഷേത്രം  മനോഹരമായ കാഴ്ചയായി മാറും. 

ADVERTISEMENT