ഭൂമിയിലെ അതിസുന്ദരമായ ചിലയിടങ്ങളുണ്ട്. ഇരുകയ്യും നീട്ടിയായിരിക്കും അവ അതിഥികളെ സ്വീകരിക്കുക. തിരികെ വന്നാലും വിസ്‌മൃതിയിലാഴാത്ത ഓർമകൾ ഈയിടങ്ങൾ സമ്മാനിക്കും. കണ്ണുകളും കാതുകളും തുറന്നു വെച്ചാൽ തന്നിലേക്കെത്തിയവരോടു ചെറുശബ്ദങ്ങളാൽ സംവദിക്കുകയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ അതിസുന്ദരമായ ചിലയിടങ്ങളുണ്ട്. ഇരുകയ്യും നീട്ടിയായിരിക്കും അവ അതിഥികളെ സ്വീകരിക്കുക. തിരികെ വന്നാലും വിസ്‌മൃതിയിലാഴാത്ത ഓർമകൾ  ഈയിടങ്ങൾ സമ്മാനിക്കും. കണ്ണുകളും കാതുകളും തുറന്നു വെച്ചാൽ തന്നിലേക്കെത്തിയവരോടു ചെറുശബ്ദങ്ങളാൽ സംവദിക്കുകയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിച്ചു തന്നിലേക്കടുപ്പിക്കുകയും ചെയ്യും. അത്തരം മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്രകൾ പോകാൻ താല്പര്യമുള്ളവരുണ്ടോ?   തിരക്കുകളിൽ നിന്നൊഴിഞ്ഞു ആളും ആരവങ്ങളുമൊന്നുമില്ലാതെ അവധി ആഘോഷിക്കണമെന്നുണ്ടോ? ഇന്റർനെറ്റും ടെലിഫോണും ഇലക്‌ട്രിസിറ്റിയുമില്ലാതെ, ശാന്തമായി സന്തോഷത്തോടെ കുറച്ചു ദിവസങ്ങൾ ചെലവഴിക്കാൻ കൊതി തോന്നിയിട്ടുണ്ടോ? അങ്ങനെയുള്ളവർക്കായി സ്വർഗസമാനമായ ഒരിടമുണ്ട് പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ... ഓഫ് ദ് ഗ്രിഡ്. നഗരത്തിരക്കുകളും ജോലിഭാരവും ഒഴിവാക്കി കൊണ്ടു അവധി ദിനങ്ങൾ ആസ്വദിക്കാൻ തയാറാകുന്നവരെ കാത്തിരിക്കുകയാണ് ഈ ഹോം സ്റ്റേ.

ഗോവയുടെയും കർണാടകയുടെയും അതിർത്തിയിൽ പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം ആവോളം ആസ്വദിക്കാവുന്ന തരത്തിലാണ് ഓഫ് ദ് ഗ്രിഡ് ഒരുക്കിയിരിക്കുന്നത്. വൈദ്യുതിയോ, ടെലിഫോണോ, ഇന്റെർനെറ്റോ പോലുള്ള യാതൊരു വിധത്തിലുള്ള ആധുനിക സംവിധാനങ്ങളും ഇവിടെയില്ല. കാനന നടുവിൽ, പ്രകൃതിയുടെ മണവും വീശുന്ന കാറ്റിലെ കുളിരും ആസ്വദിച്ചു കൊണ്ട് രാവും പകലും ഒരു പോലെ അനുഭവിക്കാം.

ADVERTISEMENT

 2011 ലാണ് ഹോം സ്റ്റേ അതിഥികളെ സ്വീകരിക്കാൻ തുടങ്ങിയത്. ഇത്തരമൊരു സംരംഭത്തിന് ഇറങ്ങുമ്പോൾ വളരെ വ്യത്യസ്തവും വിശേഷപ്പെട്ടതുമായ അനുഭവങ്ങൾ ഇവിടെയെത്തുന്നവർക്കു സമ്മാനിക്കണമെന്നത് മാത്രമായിരുന്നു ഓഫ് ദ് ഗ്രിഡിന്റെ ഉടമയുടെ മനസിലുണ്ടായിരുന്ന ഏക ചിന്ത. അതിനു വേണ്ടിയായിരുന്നു പിന്നെയുള്ള പരിശ്രമങ്ങളെല്ലാം. ആ പരിശ്രമങ്ങളുടെ ഫലമാണ് ഇന്ന് കാണുന്ന ഓഫ് ദ് ഗ്രിഡ്. സൗരോർജ്ജത്തിലാണ് ഹോം സ്റ്റേ പ്രവർത്തിക്കുന്നത്. 

ആധുനിക ജീവിത രീതികളിൽ നിന്നും ഇടയ്‌ക്കൊരു മാറ്റം വേണമെന്നു ചിന്തിക്കുന്നവർക്കുള്ളതാണ് ഈ വാസസ്ഥലം. ആഡംബര സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന മൂന്നു തരത്തിലുള്ള താമസ സൗകര്യങ്ങളാണ് ഇവിടെ അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. സ്ട്രീം ഫേസിങ് ക്യാബിൻ, റൂഫ്‌ടോപ് റൂമുകൾ, ഫർണീഷ്ട് ടെന്റുകൾ. സന്ദർശനത്തിനു എത്തുന്നവർക്കായി ഇന്ത്യൻ, യൂറോപ്യൻ, ഏഷ്യൻ വിഭവങ്ങളെല്ലാം തന്നെ തയാറാക്കി വിളമ്പുന്നുണ്ട്. ട്രെക്കിങ് പോലുള്ള ചെറു വിനോദങ്ങൾക്കു ഇവിടെ സൗകര്യമുണ്ട്. മാത്രമല്ല, പ്രകൃതി സ്നേഹികളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല ഓഫ് ദ് ഗ്രിഡ്. പശ്ചിമ ഘട്ടത്തിന്റെ താഴ്വരയായതു കൊണ്ട് തന്നെ അപൂർവങ്ങളായ പല പക്ഷികളും ഇവിടുത്തെ സ്ഥിരം വിരുന്നുകാരാണ്. 

ADVERTISEMENT

സുന്ദര കാഴ്ചകളും മികച്ച താമസ സൗകര്യവും ഒരുക്കിയിട്ടുള്ള ഈ ഹോം സ്റ്റേ നഗരത്തിൽ നിന്നും മാറി ശാന്തമായ ഒരിടത്തേക്കു യാത്രപോകാൻ ആഗ്രഹിക്കുന്നവർക്കു മടിക്കാതെ തിരഞ്ഞെടുക്കാവുന്ന ഒന്നാണ്. കർണാടക, ഡിഗ്ഗി റോഡിൽ പോപ്പൽവാഡിയിലാണ് ഓഫ് ദ് ഗ്രിഡ്.