കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന ഷില്ലോങ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്.മേഘാലയയുടെ തലസ്ഥാന നഗരംകൂടിയാണ് ഷില്ലോങ്.മേഘാലയയെന്നു ഓര്‍മിപ്പിക്കും വിധം സുന്ദരമായ കാഴ്ചകളാണ് ഷില്ലോങ് അടക്കുന്തോറും.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിന്റമും ചിറാപുഞ്ചിയുമെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന ഷില്ലോങ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. മേഘാലയയുടെ തലസ്ഥാന നഗരംകൂടിയാണ് ഷില്ലോങ്. മേഘാലയയെന്നു ഓര്‍മിപ്പിക്കും വിധം സുന്ദരമായ കാഴ്ചകളാണ് ഷില്ലോങ് അടക്കുന്തോറും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിന്റമും ചിറാപുഞ്ചിയുമെല്ലാം മേഘാലയത്തിലാണ്. കേരളത്തിലെ കാലാവസ്ഥയോടു സാമ്യമുള്ള ഇവിടെ കാർഷിക വിളകളും ഹരിതാഭയുള്ള പ്രകൃതിയുമാണ്.

നിരവധി മലകളും കുന്നുകളും പുഴകളും തടാകങ്ങളുമെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിടം.ആദ്യകാഴ്ചയിൽ തന്നെ ആരെയും മോഹിപ്പിക്കും ഇവിടം. സ്കോട്ട്ലാൻഡിലെ കാഴ്ചകൾക്ക് സമാനമായ മനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് ഷില്ലോങ്ങിലും. സ്കോട്ട്ലൻഡുമായി വളരെയധികം സാമ്യതകളുണ്ട്, അതിനാലാണ് ഷില്ലോങിനെ കിഴക്കൻ സ്കോട്ട്ലൻഡ് എന്ന് വിളിക്കുന്നത്. 

ADVERTISEMENT

മഴക്കാടുകൾ, ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ, വെള്ളച്ചാട്ടങ്ങൾ, പർവതങ്ങളിലൂടെയുള്ള ഡ്രൈവുകൾ, നിഷ്കളങ്കത നിറഞ്ഞു തുളുമ്പുന്ന ഗ്രാമങ്ങൾ, നിഗൂഡത തളം കെട്ടി നില്‍ക്കുന്ന പ്രകൃതിദത്ത ഗുഹകൾ, തെളിവോടെ ഒഴുകുന്ന ജലാശയങ്ങള്‍ തുടങ്ങി മേഘാലയയെ മനോഹരമാക്കിത്തീര്‍ക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്.

മേഘാലയത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഡോകി അഥവാ ഡൗകി ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിക്കു സമീപമുള്ള ഈ ഗ്രാമം ഫൊട്ടോഗ്രഫി ഹോബിയാക്കിയവർക്ക് ഏറെ പ്രിയങ്കരമാണിവിടം. മേഘാലയയിലെ വെസ്റ്റേൺ ജയന്ത ഹിൽസ് ജില്ലയിൽപെടുന്ന ഡൗകിയിലേക്ക് ഷില്ലോങ്ങിൽ നിന്നും 80 കിലോമീറ്റർ ദൂരമുണ്ട്.റയിൽ മാര്‍ഗമോ വിമാനത്തിലോ ആസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ എത്തിയാൽ അവിടെ നിന്ന് റോഡ് മാർഗം ഷില്ലോങ്ങിലെത്താം. ഇവിടെ നിന്നും രണ്ടരമണിക്കൂർ യാത്രയുണ്ട് ഡൗകിയിലേക്ക്.സുന്ദരകാഴ്ചകൾ മാത്രമല്ല ക്ലിഫ് ജമ്പിങ്, കേവിങ്, ട്രെക്കിങ്, റാപ്പെല്ലിങ് പോലുള്ള സാഹസിക പ്രവൃത്തികള്‍ക്കുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

ആസാമിലെ ഗുവാഹത്തിയാണ് ഏറ്റവും അടുത്തുള്ള ട്രാന്‍സ്പോര്‍ട്ട്‌ ഹബ്. ഇവിടെ നിന്നും ഷില്ലോങ്ങിലേക്ക് ടാക്സികളും ഷെയര്‍ ക്യാബുകളും ധാരാളം കിട്ടും. ഇവിടെ നിന്നും 2-3 മണിക്കൂര്‍ നേരത്തെ യാത്രയാണ് ഷില്ലോങ്ങിലേക്കുള്ളത്.

English Summary : scotland of the east scotland shillong