ഗുജറാത്തിലെ താപ്പി നദിക്കരയിലുള്ള വലിയ നഗരമാണ് സൂറത്ത്. ഈ നഗരത്തിന് പക്ഷേ മറ്റൊരു വിശേഷണമുണ്ട്. ഡയമണ്ട് സിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞ കുറേ വർഷങ്ങളായി വജ്ര മിനുക്കുപണികൾ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ വജ്ര കേന്ദ്രമാണ് സൂറത്ത്. ദിനംപ്രതി കോടിക്കണക്കിന് വജ്രങ്ങൾ സൂറത്തിൽ കൈമാറ്റം ചെയ്യുകയും പ്രോസസ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുജറാത്തിലെ താപ്പി നദിക്കരയിലുള്ള  വലിയ നഗരമാണ് സൂറത്ത്. ഈ നഗരത്തിന് പക്ഷേ മറ്റൊരു വിശേഷണമുണ്ട്. ഡയമണ്ട് സിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞ കുറേ വർഷങ്ങളായി വജ്ര മിനുക്കുപണികൾ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ വജ്ര കേന്ദ്രമാണ് സൂറത്ത്. ദിനംപ്രതി കോടിക്കണക്കിന് വജ്രങ്ങൾ സൂറത്തിൽ കൈമാറ്റം ചെയ്യുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. മിനുക്കുപണികൾ മാത്രമല്ല, ഡയമണ്ട് കട്ടും നഗരത്തിന്റെ ഭാഗമാണ്. ലോകത്തിലെ 90% വജ്രങ്ങളും സൂറത്തിൽ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു, അതിനാലാണ് സൂറത്തിനെ ഡയമണ്ട് സിറ്റി എന്ന് വിളിക്കുന്നത്. 

നിങ്ങൾ സൂറത്തിലെ തെരുവുകളിലൂടെ കടന്നുപോകുമ്പോൾ വജ്രങ്ങളും  ആഭരണങ്ങളും വിൽക്കുന്ന കടകളാകും ഏറ്റവും കൂടുതൽ കാണുക. ഏഷ്യയിലെ തന്നെ മികച്ച വജ്ര വിപണി കൂടിയായ സൂറത്തിൽ ലോകോത്തര നിലവാരമുള്ള വ്യാപാര സ്ഥാപനങ്ങളാണ് ഉള്ളത്. 

ADVERTISEMENT

ബോംബെ ഡയമണ്ട് മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വജ്ര കമ്പനികളും സൂറത്തിൽ പ്രവർത്തിക്കുന്നു. നഗരത്തിലെ 60% ജനസംഖ്യയും വജ്ര വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നു. അതിശയിക്കേണ്ട സത്യമാണത്. 6,000 ത്തോളം ഡയമണ്ട് യൂണിറ്റുകളിലായി  6.5 ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 

വൃത്തിയുടെ കാര്യത്തിലും നമ്പർ വൺ

ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നുകൂടിയാണ് സൂറത്ത്. ഏതാനും പതിറ്റാണ്ടുകൾക്ക്  എൺപതുകളുടെ തുടക്കത്തിൽ നഗരം പ്ലേഗിൻ്റെ പിടിയിലമർന്നു. അന്ന് നഗരത്തിൻറെ ഭരണകൂടം ഭാവിയെ മുന്നിൽ കണ്ടു നടത്തിയ നീക്കങ്ങളാണ് പിന്നീട് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നായിത്തീരാൻ സൂറത്തിനെ സഹായിച്ചത്. അക്കാലത്തെ മുനിസിപ്പൽ കമ്മീഷണറായിരുന്ന എസ് ആർ റാവുവാണ് നഗര ശുചിത്വം ഉറപ്പാക്കുന്ന നടപടികൾക്ക് അടിത്തറ പാകിയത്. ഫലമോ, കഴിഞ്ഞ 20 വർഷമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി സൂറത്ത് നഗരം മാറി. 

വജ്രങ്ങൾ മാത്രമല്ല, തുണി വിപണിയുടെ കാര്യത്തിലും സൂറത്ത് മുന്നിലാണ്.  ഈ രണ്ട് വ്യവസായങ്ങളാണ് ജിഡിപിയുടെ വലിയൊരു പങ്ക് സംഭാവന ചെയ്യുന്നത്. അതിനാൽ സൂറത്തിനെ ഡയമണ്ട് സിറ്റിയ്ക്കൊപ്പം ടെക്സ്റ്റൈൽ ഹബെന്നും ടാഗ് ചെയ്തിട്ടുണ്ട്. ഒരിക്കൽ സിൽക്ക് നെയ്ത്തിന് പേരുകേട്ട സൂറത്ത് തുണിത്തരങ്ങളുടെ വാണിജ്യ കേന്ദ്രമായി ഇന്നും തുടരുന്നു.ഗുജറാത്തിലെ തുണി നഗരം എന്നാണ് സൂറത്ത് അറിയപ്പെടുന്നത്. സൂറത്തിൽ നിന്നും ഒരു സിൽക്ക് സാരി വാങ്ങാതെ നിങ്ങളുടെ ഷോപ്പിംഗ് ഒരിക്കലും പൂർത്തിയാക്കാനാവില്ല.