നിഗൂഢതകൾ നിറഞ്ഞതും ഭയപ്പെടുത്തുന്നതുമായ നിരവധി ഇടങ്ങൾ ഇൗ ഭൂമിയിലുണ്ട്. അങ്ങനെയൊരിടമാണ് മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള ശനിവാർ വാഡ കോട്ട.പൗരാണികത പേറുന്ന ഈ കോട്ടയും അകത്തളങ്ങളും ഇന്ന് ഭയപ്പാടിന്റെ ഈറ്റില്ലമാണ്. 288 വർഷം പഴക്കമുമുള്ള ഈ കോട്ട ഇന്നും തലയുയർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിഗൂഢതകൾ നിറഞ്ഞതും ഭയപ്പെടുത്തുന്നതുമായ നിരവധി ഇടങ്ങൾ ഇൗ ഭൂമിയിലുണ്ട്. അങ്ങനെയൊരിടമാണ് മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള ശനിവാർ വാഡ കോട്ട. പൗരാണികത പേറുന്ന ഈ കോട്ടയും അകത്തളങ്ങളും ഇന്ന് ഭയപ്പാടിന്റെ ഈറ്റില്ലമാണ്. 288 വർഷം പഴക്കമുമുള്ള ഈ കോട്ട ഇന്നും തലയുയർത്തി നിൽക്കുന്നു.

മറാത്ത സാമ്രാജ്യത്തിലെ ശിവജിയുടെ പിന്മുറക്കാരനായ ചക്രവർത്തി  ഷാഹുവിന്റെ പേഷ്വാ ആയിരുന്ന ബാജി റാവു പണി കഴിപ്പിച്ചതാണ് ഈ കോട്ട.1732-ൽ കോട്ടയുടെ നിർമാണം പൂർത്തിയായി. 1732 ജനുവരി 22 ശനിയാഴ്ചയാണ് ശനിവാർവാഡയിൽ ബാജിറാവു താമസം തുടങ്ങുന്നത്. അതിമനോഹരമായ വാസ്തുവിദ്യയും മുഗൾ സാമ്രാജ്യത്തിനെതിരെയുള്ള അന്നത്തെ കാലത്തേ യുദ്ധപ്രതിരോധ മാർഗങ്ങളും ശത്രുവിനെ തുരത്താനുള്ള വേറിട്ട വഴികളുമെല്ലാം ശനിവാർ വാഡ കോട്ട കാണുന്നവരിൽ ആശ്ചര്യത്തോടൊപ്പം ബഹുമാനവും ഉണർത്തും. പ്രധാന കവാടമായ ദില്ലി ഗേറ്റ്, മസ്താനി ഗേറ്റ്, ഖിഡ്കി ദർവാസ, ഗണപതി ഗേറ്റ്, നാരായൺ ഗേറ്റ് തുടങ്ങി അഞ്ചു വാതിലുകളാണ് കോട്ടയ്ക്കുള്ളത്. വിശാലമായ പൂന്തോട്ടങ്ങളും ജലധാരകളും കോട്ടയ്ക്കകത്ത് കാണാം.

ADVERTISEMENT

1773 ൽ അന്നത്തെ പേഷ്വാ ആയിരുന്ന നാരായണ റാവുവിനെ അമ്മാവനും അമ്മായിയും ചേർന്ന് ചതിച്ചു കൊന്നത് ഈ കോട്ടയ്ക്കുള്ളിൽ വെച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആ ആത്മാവ് ഇന്നും മോക്ഷം കിട്ടാതെ ഇവിടെ അലയുന്നുണ്ടെന്നും പൗർണമി ദിവസങ്ങളിൽ ഭീകരമായ അലർച്ചകളും ദയനീയമായ കരച്ചിലുകളും ഇവിടെ ഉയരാറുണ്ടെന്നും പറഞ്ഞു കേൾക്കുന്നുണ്ട്.

ബാജി റാവു മസ്താനി എന്ന ഹിന്ദി ചലച്ചിത്രത്തിൽ ഈ കോട്ടയും പരിസരങ്ങളുമൊക്കെ വ്യക്തമായി പരിചയപെടുത്തുന്നുണ്ട്. ബ്രിട്ടീഷുകാരോടു യുദ്ധത്തിൽ പരാജയപ്പെട്ട ബാജി റാവു രണ്ടാമന്   കോട്ടയും അധികാരങ്ങളും നഷ്ടപ്പെടുകയും നാടുകടത്തപെടുകയുമാണുണ്ടായത്. സാരമായ നാശനഷ്ടങ്ങൾ കോട്ടക്ക് സംഭവിച്ചിട്ടുണ്ടെങ്കിലും ശനിവാർ വാഡ കോട്ട കാണാൻ നിരവധി പേര് ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്.

ADVERTISEMENT

English Summary: Shaniwar Wada Fort Pune